For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റോയല്‍സില്‍ കൂടുതല്‍ പരിശീലനം നടത്തുന്നത് അവന്‍! നിര്‍ത്താന്‍ മടി, സഞ്ജു പറയുന്നു

2022ല്‍ കൈയെത്തുംദൂരത്ത് വഴുതിപ്പോയ ഐപിഎല്‍ കിരീടം ഇത്തവണ ഉറപ്പായും പിടിച്ചെടുക്കാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍. ഇതിനുള്ള പടയൊരുക്കം അദ്ദേഹം ആരംഭിച്ചു കഴിഞ്ഞു. ശക്തമായ താരനിരയെയാണ് ഈ സീസണിലും സഞ്ജുവിനു ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ കിരീടത്തില്‍ കുറഞ്ഞൊന്നും ആരാധകരെ തൃപ്തിപ്പെടുത്തുകയും ചെയ്യില്ല.

അതിനിടെ റോയല്‍സ് ടീമുമായി ബന്ധപ്പെട്ട ചില കുസൃതി ചോദ്യങ്ങള്‍ക്കു ഒരു ഷോയില്‍ മറുപടി നല്‍കിയിരിക്കുകയാണ് സഞ്ജു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് കൊച്ചിയില്‍ സംഘടിപ്പിച്ച സ്റ്റാര്‍ നഹി ഫാറെന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോയല്‍സ് ടീമില്‍ ഏറ്റവുമധികം സമയം പരിശീലനത്തിലേര്‍പ്പെടാറുള്ള താരത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായ താരത്തെക്കുറിച്ചുമെല്ലാം സഞ്ജു വെളിപ്പെടുത്തി.

SANJU SAMSON

രാജസ്ഥാന്‍ റോയല്‍സിന്റെ ഡ്രസിങ് റൂമില്‍ ഏറ്റവും മികച്ച പ്ലേലിസ്റ്റുള്ളത് ഏതു താരത്തിനാണെന്നായിരുന്നു സഞ്ജുവിനോടുള്ള ആദ്യത്തെ ചോദ്യം. അല്‍പ്പമൊന്നു ആലോചിച്ച ശേഷം വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറുടെ പേരാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളെല്ലാം സിമ്രന്‍ എന്നാണ് ഹെറ്റ്‌മെയറെ വിളിക്കാറുള്ളത്. ഡ്രസിങ് റൂമില്‍ അദ്ദേഹം മികച്ച മ്യൂസിക്കുകളെല്ലാം പ്ലേ ചെയ്യിക്കാറുണ്ടെന്നും സഞ്ജു വെളിപ്പെടുത്തി.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായിട്ടുള്ള റോയല്‍സ് താരം ആരാണെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ പേരാണ് സഞ്ജു ഉത്തരമായി പറഞ്ഞത്. യുസിയാണ് സോഷ്യല്‍ മീഡിയയില്‍ എല്ലായ്‌പ്പോഴും സജീവമായി നില്‍ക്കുന്ന താരം. പക്ഷെ ഒരു മല്‍സരത്തിനു മുമ്പും ശേഷവുമെല്ലാം ഡ്രസിങ് റൂമിലേക്കു ഒരുപാട് കണ്ടന്റുകള്‍ കൊണ്ടു വരുന്നയാള്‍ ആഷ് ഭായിയാണ് (ആര്‍ അശ്വിന്‍) എന്നും സഞ്ജു വ്യക്തമാക്കി.

ഡ്രസിങ് റൂമിലെ ഏറ്റവും സ്റ്റൈലിഷ് താരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്‌റ്റൈലിഷ് താരമെന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു സഞ്ജുവിന്റെ മറുചോദ്യം. രജനീകാന്ത് ഫാനെന്ന നിലയില്‍ സ്റ്റൈലിഷ് എന്നത് കൊണ്ട് എന്താണുദ്ദേശിച്ചതെന്നു നിങ്ങള്‍ക്കു മനസ്സിലായിക്കാണുമെന്നു ആങ്കര്‍ പറഞ്ഞപ്പോള്‍ സഞ്ജു ചോദ്യം മനസ്സിലാവുകയും ചെയ്തു. അല്‍പ്പനേരം ആലോചിച്ചതിനു ശേഷം ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയുടെ പേരാണ് അദ്ദേഹം ഇതിനു മറുപടി നല്‍കിയത്.

YASHASVI JAISWAL

റോയല്‍സ് ടീമില്‍ ഏറ്റവുമധികം ഷൂസ് കളക്ഷനുള്ളത് ഡിജെക്കാണെന്നാണ് സഞ്ജു വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനെയാണ് ഡിജെയെന്നതിലൂടെ അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത്. ജുറേലിന്റെ പക്കല്‍ ഒരു ബാഗ് നിറയെ ഷൂസാണുള്ളത്. അവന് വലിയ ഷൂസ് കളക്ഷനുണ്ടെന്നും സഞ്ജു വ്യക്തമാക്കി.

ഏറ്റവുമധികം സമയം നെറ്റ്‌സില്‍ ചെലവഴിക്കാറുള്ള താരം ആരാണെന്നായിരുന്നു അടുത്ത ചോദ്യം. നേരത്തേയുള്ള ചോദ്യങ്ങളെപ്പോലെ ഇതിനു ഉത്തരം പറയാന്‍ സഞ്ജുവിനു അധികം ആലോചിക്കേണ്ടതായി വന്നില്ല. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജയ്‌സ്വാളാണ് ഏറ്റവുമധികം സമയം നെറ്റ്‌സില്‍ ചെലവഴിക്കുന്നത്. കഴിഞ്ഞ മൂന്ന്- നാല് വര്‍ഷങ്ങളായി നെറ്റ്‌സില്‍ നിന്നും അവനെ പിടിച്ചു മാറ്റേണ്ടതായി വന്നിട്ടുണ്ടെന്നും സഞ്ജു വെളിപ്പെടുത്തി.

രാജസ്ഥാന്‍ റോയല്‍സ് ഫുള്‍ സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്ലര്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, ഡൊണോവന്‍ ഫെരേര, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് സെന്‍, നവ്ദീപ് സൈനി, പ്രസിദ് കൃഷ്ണ, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, ആദം സാംപ, ആവേശ് ഖാന്‍, റോവ്‌മെന്‍ പവല്‍, ശുഭം ദുബെ, ടോം കോഹ്ലര്‍-കാഡ്മോര്‍, ആബിദ് മുഷ്താഖ്, നാന്ദ്രെ ബര്‍ഗര്‍, കുനാല്‍ റാത്തോഡ്.

Story first published: Monday, March 11, 2024, 19:18 [IST]
Other articles published on Mar 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+