Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: റോയല്‍സിന് പാളിയത് എവിടെ, തോല്‍പ്പിച്ചത് അംപയറോ? പരാജയ കാരണം പറഞ്ഞ് സഞ്ജു

ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരാജയകാരണം തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ റോയല്‍സ് 20 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 222 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് റോയല്‍സിനു ഡിസി നല്‍കിയത്. പക്ഷെ എട്ടു വിക്കറ്റിനു 201 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. 86 റണ്‍സോടെ സഞ്ജു ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റുള്ളവരില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല.

സെഞ്ച്വറിയിലേക്കു കുതിക്കവെ തേര്‍ഡ് അംപയറുടെ ഒരു മോശം തീരുമാനമാണ് സഞ്ജുവിന്റെ പുറത്താവലിലേക്കു നയിച്ചത്. മുകേഷ് കുമാറിന്റെ ബൗളിങ്ങില്‍ സഞ്ജുവിനെ ഷെയ് ഹോപ്പ് ക്യാച്ച് ചെയ്‌തെങ്കിലും കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയത് റീപ്ലേയില്‍ കാണാമായിരുന്നു. പക്ഷെ തേര്‍ഡ് അംപയര്‍ അതു ഔട്ടാണെന്നു വിധിക്കുകയായിരുന്നു. കളിയിലെ വഴിത്തിരിവായതും ഇതു തന്നെയാണ്. തേര്‍ഡ് അംപയറുടെ തീരുമാനത്തിനെതിരേ ഓണ്‍ഫീല്‍ഡ് അംപയറുമായി വാദിച്ച സഞ്ജു നിരാശ പ്രകടിപ്പിച്ചാണ് ക്രീസ് വിട്ടത്.

SANJU SAMSON

പക്ഷെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കവെ ഈ ക്യാച്ച് വിവാദത്തെക്കുറിച്ച് അദ്ദേഹം കൂടുതലയൊന്നും പറഞ്ഞില്ല. മല്‍സരം ഒരു ഘട്ടം വരെ റോയല്‍സിന്റെ വരുതിയില്‍ ആയിരുന്നുവെന്നും ടോട്ടല്‍ ചേസ് ചെയ്യാന്‍ സാധിക്കുന്നതായിരുന്നുവെന്നുമാണ് സഞ്ജു പറഞ്ഞത്. മല്‍സരം ഞങ്ങളുടെ പക്കലായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഓവറില്‍ ജയിക്കാന്‍ 11-12 റണ്‍സ് മാത്രമേ ഞങ്ങള്‍ക്കു വേണ്ടിയിരുന്നുള്ളൂ. ഇതു നേടിയെടുക്കാവുന്നതായിരുന്നു. ഐപിഎല്ലില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാമെന്നും സഞ്ജു വ്യക്തമാക്കി.

ഞങ്ങള്‍ രണ്ടു കാര്യങ്ങളും നന്നായിട്ടാണ് ചെയ്തു കൊണ്ടിരിക്കുന്നത്. സാഹചര്യം എന്താണോ ആവശ്യപ്പെടുന്നത് അതില്‍ ഉറച്ചുനില്‍ക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. 220 റണ്‍സെന്നത് ചേസില്‍ 10 റണ്‍സ് അധികമായിരുന്നു. ഡിസി ഓപ്പണര്‍ (ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്) ക്രീസിലെത്തിയ ശേഷം പതിവു പോലെ ചെയ്തു കൊണ്ടിരുന്നത് തന്നെ ഈ കളിയിലും തുടര്‍ന്നു. എന്നിട്ടും മല്‍സരത്തിലേക്കു തങ്ങള്‍ക്കു നന്നായി തിരിച്ചുവരാന്‍ സാധിച്ചുവെന്നും സഞ്ജു വിലയിരുത്തി. 20 ബോളില്‍ 50 റണ്‍സ് അടിച്ചെടുത്താണ് മഗ്യുര്‍ക്ക് പുറത്തായത്.

ROYALS

ഈ മല്‍സരത്തില്‍ ഡിസിക്കു വേണ്ടി അവസാന ഓവറുകളില്‍ അതിവേഗം സ്‌കോര്‍ ചെയ്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ ബാറ്റിങിനെക്കുറിച്ചും സഞ്ജു പരാമര്‍ശിച്ചു. ഞങ്ങള്‍ മൂന്നു മല്‍സരങ്ങളില്‍ പരാജയപ്പെട്ടു കഴിഞ്ഞു. പക്ഷെ ഇവയെല്ലാം വളരെ ക്ലോസായിരുന്നു. ഞങ്ങള്‍ ഉജ്ജ്വലമായിട്ടാണ് ഈ സീസണില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്കു ചില ട്യൂണിങുകള്‍ കൂടി നടത്തേണ്ടത് ആവശ്യമാണ്. ഈ താളം നിലനിര്‍ത്തുകയും വേണം.

സന്ദീപിനെതിരേ (ശര്‍മ) വളരെ നന്നായി ബാറ്റ് ചെയ്ത സ്റ്റബ്‌സിനെപ്പോലെ ഒരാള്‍ക്കു നിങ്ങള്‍ ക്രെഡിറ്റ് നല്‍കിയേ തീരൂ. എന്റെ ഏറ്റവും മികച്ച ബൗളര്‍മാരായ യുസി ചഹല്‍, സന്ദീപ് എന്നിവര്‍ക്കെതിരേ 2-3 അധികം സിക്‌സറുകള്‍ സ്റ്റബ്‌സ് നേടുകയും ചെയ്തു.

ഞങ്ങള്‍ ഈ മല്‍സരം പരാജയപ്പെട്ടു. എവിടെയാണ് തോറ്റതെന്നു ഞങ്ങള്‍ക്കു കണ്ടെത്തേണ്ടതുണ്ട്. ഞങ്ങള്‍ക്കു മുന്നോട്ടു പോവുകയും വേണമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. റോയല്‍സിനു ഇപ്പോഴും പ്ലേഓഫ് ഉറപ്പായിട്ടില്ല. ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ അവര്‍ക്കു പ്ലേഓഫില്‍ കടക്കാം. നിലവില്‍ 11 മല്‍സരങ്ങളില്‍ നിന്നും 16 പോയിന്റുമായി രണ്ടാംസ്ഥാനത്താണ് റോയല്‍സ്.

Story first published: Wednesday, May 8, 2024, 10:10 [IST]
Other articles published on May 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+