For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ജുറേലിന്റെ ടീമില്‍ മിന്നിച്ച് സഞ്ജു! പക്ഷെ ഹീറോയായത് പവെല്‍, വീഡിയോ വൈറല്‍

2008ലെ പ്രഥമ സീസണിലെ ഐപിഎല്‍ കിരീട വിജയത്തിനു ശേഷം വീണ്ടുമൊരു ട്രോഫിയെന്ന സ്വപ്‌നം ഇത്തവണ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന ശുഭസൂചനയാണ് രാജസ്ഥാന്‍ റോയല്‍സ് നല്‍കുന്നത്. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ അപരാജിത കുതിപ്പ് നടത്തുന്ന റോയല്‍സ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ട്. കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ച റോയല്‍സിന്റെ അക്കൗണ്ടില്‍ എട്ടു പോയിന്റുണ്ട്. സീസണില്‍ തോല്‍വിയറിയാത്ത ഏക ടീമും അവര്‍ തന്നെയാണ്.

സീസണിലെ ഗംഭീര തുടക്കം റോയല്‍സ് ക്യാംപിലും ഏറെ ആവേശം വിതച്ചിട്ടുണ്ട്. കളിക്കാര്‍ക്കിടയില്‍ മികച്ച അടുപ്പവും പരസ്പര പിന്തുണയുമെല്ലാമാണ് ഇപ്പോഴുള്ളത്. താരങ്ങക്കിടയിലെ ഈ ഒത്തിണക്കം തന്നെയാണ് റോയല്‍സിന്റെ കുതിപ്പിനു പ്രധാന കാരണം. റോയല്‍സ് ടീമിന്റെ ക്യാംപില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് റോയല്‍സ് ടീം ഫുട്‌ബോള്‍ മല്‍സരം കളിക്കുന്നതാണ് വീഡിയോയിലുള്ളത്.

SANJU SAMSON

റോയല്‍സ് ക്യാപ്റ്റനായ സഞ്ജുവിനു പക്ഷെ ഈ മല്‍സരത്തില്‍ നായകസ്ഥാനം ലഭിച്ചില്ലെന്നതാണ് കൗതുകകരമായ കാര്യം. പകരം ടീമിലെ യുവതാരങ്ങളായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലിനയും ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെയുമാണ് നായകരായി തിരഞ്ഞെടുത്തത്. ഏഴു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള മല്‍സരമാണ് പരിശീലനത്തിന്റെ ഭാഗമായി റോയല്‍സ് കളിച്ചത്. തങ്ങളുടെ ടീമിലേക്കുള്ള കളിക്കാരെ വിളിച്ചെടുക്കാനുള്ള അധികാരം ജുറേല്‍, പരാഗ് എന്നീ രണ്ടു ക്യാപ്റ്റന്‍മാര്‍ക്കു നല്‍കുകയുമായിരുന്നു.

നെറ്റ്‌സില്‍ ഫുട്‌ബോള്‍ കളിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീം, വീഡിയോ കാണാം

പരാഗിനാണ് ആദ്യ അവസരം ലഭിച്ചത്. സൗത്താഫ്രിക്കന്‍ യുവ പേസറായ നാന്ദ്രെ ബര്‍ഗറിനെയാണ് അദ്ദേഹം ടീമിലേക്കു വിളിച്ചത്. അടുത്തത് ജുറേലിന്റെ ഊഴമായിരുന്നു. സഞ്ജുവിനെയാണ് അദ്ദേഹം ആദ്യം തന്റെ ടീമിലെത്തിച്ചത്. തന്നെ ജുറേല്‍ വിളിച്ചെടുത്തതിനു പിന്നാലെ സഞ്ജുവിന്റെ രസകരമായ മറുപടിയും വന്നു. നിങ്ങള്‍ ഇവിടെയും ലേലം വിളിയാണോ? പകുതി പകുതിയായി അതു ചെയ്യൂവെന്നാണ് ചിരിച്ചുകൊണ്ട് സഞ്ജു പറഞ്ഞത്.

JUREL

രണ്ടു ടീമിലെയും ബാക്കി താരങ്ങളെക്കുറിച്ച് വീഡിയോയില്‍ പരാമര്‍ശിക്കുന്നില്ല. മല്‍സരത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പിന്നീട് വീഡിയോയിലുള്ളത്. പന്തുമായി ഇടതു വിങിലൂടെ അതിവേഗം കുതിച്ചെത്തിയ സഞ്ജു സെന്ററിലേക്കു ഒരു മനാഹരമായ പാസ് നല്‍കുന്നത് വീഡിയോയില്‍ കാണാം. പിറകിലേക്കു പാസ് നല്‍കൂയെന്ന അര്‍ഥത്തില്‍ ഒരു ടീമംഗം സഞ്ജുവിനെ വിളിച്ചെങ്കിലും പിറകില്‍ തന്നെ നിന്നോയെന്നായിരുന്നു അദ്ദേഹത്തിന്റെ തഗ് മറുപടി. ഇതു കേട്ട് ടീമംഗങ്ങള്‍ പൊട്ടിരിക്കുന്നതും കേള്‍ക്കാം.

ഇടംകാല്‍ കൊണ്ടുള്ള ഗ്രൗണ്ട് ഷോട്ടിലൂടെ റോവ്‌മെന്‍ പവെല്‍ പന്ത് വലയ്ക്കുള്ളിലാക്കിയപ്പോഴുള്ള സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ ആഹ്ലാദ പ്രകടനവും വീഡിയോയിലുണ്ട്. ഇരുകൈകളും വശങ്ങളേക്കു നീട്ടി വിരല്‍ ചൂണ്ടി ഓടിയുള്ള തന്റെ ട്രേഡ് മാര്‍ക്ക് ആഹ്ലാദ പ്രകടനമായിരുന്നു ചഹല്‍ പുറത്തെടുത്തത്. മല്‍സരത്തില്‍ ഏതു ടീമാണ് ജയിച്ചതെന്നോ, ആരൊക്കെയാണ് മറ്റു ഗോളുകള്‍ നേടിയതെന്നോ വ്യക്തമല്ല.

അതേസമയം, റോയല്‍സിന്റെ അടുത്ത പോരാട്ടം നാളെ (ഏപ്രില്‍ 10) ഹോംഗ്രൗണ്ടായ ജയ്പൂരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയാണ്. തുടരെ അഞ്ചാമത്തെ വിജയമാണ് സഞ്ജുവും സംഘവും ലക്ഷ്യമിടുന്നത്. ജയിക്കാനായാല്‍ പ്ലേഓഫിനു ഒരു പിടി കൂടി അടുക്കാന്‍ റോയസല്‍സിനു സാധിക്കും. കുറഞ്ഞത് 16 പോയിന്റെങ്കിലും നേടിയാല്‍ പ്ലേഓഫില്‍ സ്ഥാനമുറപ്പാണ്. ഇതിനായി റോയല്‍സിനു ഇനി വേണ്ടത് ശേഷിച്ച 10 മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിജയങ്ങളാണ്.

Story first published: Tuesday, April 9, 2024, 13:48 [IST]
Other articles published on Apr 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+