Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ജിതേഷിന്‍റെ പൊടിപോലുമില്ല! റിഷഭ് പിന്നിലായി, സഞ്ജു ലോകകപ്പിന്, ടിക്കറ്റുറപ്പിച്ചോ?

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ വീണ്ടുമൊരു തകര്‍പ്പന്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി കൈയടി നേടിയിരിക്കുകയാണ് മലയാളി നായകന്‍ സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം റോയല്‍സ് തുടര്‍ച്ചയായ നാലാമത്തെ വിജയം കൊയ്തപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ സഞ്ജുവായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ റോയല്‍സ് ആറു വിക്കറ്റിനു തകര്‍ത്തുവിട്ടപ്പോള്‍ 69 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 42 ബോളുകളില്‍ നിന്നാണിത്. എട്ടു ഫോറും രണ്ടു സിക്‌സറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഈ പ്രകടനത്തോടെ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ റേസില്‍ മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ് സഞ്ജു. റിഷഭ് പന്തിനെ ഓവര്‍ടേക്ക് ചെയ്താണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരമായി അദ്ദേഹം മാറിയിരിക്കുന്നത്.

SANJU SAMSON

ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്ണെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മാത്രമല്ല സഞ്ജു. ഓവറോള്‍ വിക്കറ്റ് കീപ്പര്‍മാരെയെടുത്താലും അദ്ദേഹം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് താരവും സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പറുമായ ഹെന്‍ട്രിച്ച് ക്ലാസനെ (177 റണ്‍സ്) പിന്തള്ളിയാണ് സഞ്ജു കിങായി മാറിയത്.

നാലു മല്‍സരങ്ങളില്‍ നിന്നും 59 എന്ന മികച്ച ശരാശരിയോടെ 178 റണ്‍സുമായാണ് സഞ്ജു തലപ്പത്തുള്ളത്. 150 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും റോയല്‍സ് നായകനുണ്ട്. കളിച്ച നാലിന്നിങ്‌സുകളില്‍ രണ്ടിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം കുറിക്കുകയും ചെയ്തു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ സീസണിലെ ആദ്യ കളിയില്‍ പുറത്താവാതെ നേടിയ 82 റണ്‍സാണ് സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം. ഈ കളിയില്‍ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.

സഞ്ജുവിനു പിന്നില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ കൂടിയായ റിഷഭാണ് രണ്ടാംസ്ഥാനത്തുള്ളത്. നാലിന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 152 റണ്‍സ് അദ്ദേഹം നേടി. 38 ശരാശരിയില്‍ 158 സ്‌ട്രൈക്ക് റേറ്റോടെയാണിത്.

SANJU SAMSON

റിഷഭിനു പിറകിലായി മൂന്നാംസ്ഥാനത്ത് പരിചയസമ്പന്നനായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം സ്‌കോര്‍ ചെയ്തിരിക്കുന്നത് 93 റണ്‍സാണ്. ശരാശരി 31ഉം സ്‌ട്രൈക്ക് റേറേറ്റ് 138ഉം ആണ്. റോയല്‍സിനെതിരായ ആദ്യ കളിയിലെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ മാറ്റിനിര്‍ത്തിയാല്‍ തുടര്‍ന്നുള്ള രണ്ടിന്നിങ്‌സുകളിലും രാഹുലിനു ബാറ്റിങില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല.

സഞ്ജു, റിഷഭ്, രാാഹുല്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ബാക്കിയുള്ളവരുടെ പ്രകടനം തീര്‍ത്തും ദയനീയമാണ്. ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുമെന്നു ആദ്യം കരുതപ്പെട്ടിരുന്ന പഞ്ചാബ് കിങ്സ് താരം ജിതേഷ് ശര്‍മ വന്‍ ഫ്‌ളോപ്പായി മാറി. ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ക്കും ഐപിഎല്ലില്‍ ഇനിയും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

ജിതേഷ് നാലു മല്‍സരങ്ങളില്‍ നിന്നും 58 റണ്‍സും (ശരാശരി 14, സ്‌ട്രൈക്ക് റേറ്റ് 126) ഇഷാന്‍ മൂന്നിങ്‌സുകളില്‍ നിന്നും വെറും 40 റണ്‍സും (ശരാശരി 16, സ്‌ട്രൈക്ക് റേറ്റ് 161) ജുറേല്‍ മൂന്നിങ്‌സുകളില്‍ നിന്നും 42ഉം (ശരാരി 21, സ്‌ട്രൈക്ക് റേറ്റ് 155.55) മാത്രമേ ഇതിനകം സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

Story first published: Sunday, April 7, 2024, 6:30 [IST]
Other articles published on Apr 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+