For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024:രാജസ്ഥാന്‍ പ്ലേ ഓഫിലെത്തുമോ? ഇല്ലെങ്കില്‍ സഞ്ജു ടീം വിടും! കാരണമിതാണ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിനായുള്ള മുന്നൊരുക്കത്തിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. പല ടീമുകളും പരിശീലന ക്യാംപുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 22നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കരുത്തരായ ആര്‍സിബിയെ നേരിടും. ഇത്തവണത്തെ സീസണിന് ശേഷം മെഗാ താരലേലമാണ് കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സീസണ്‍ എല്ലാ ടീമുകളെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്.

ചില താരങ്ങളെ സംബന്ധിച്ച് ഇത്തവണ ടീം മികവ് കാട്ടിയില്ലെങ്കില്‍ കൂടുമാറേണ്ട സാഹചര്യമാണ് മുന്നിലുള്ളത്. എല്ലാവരേയും ഞെട്ടിച്ച് പല താരങ്ങളും ടീം വിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരത്തില്‍ വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതായ താരമാണ് സഞ്ജു സാംസണ്‍. വരുന്ന സീസണില്‍ രാജസ്ഥാനെ പ്ലേ ഓഫിലേക്കെങ്കിലും എത്തിക്കാനായില്ലെങ്കില്‍ സഞ്ജു ടീം വിടാനുള്ള സാധ്യതയാണുള്ളത്. ഇതിന് ചില കാരണങ്ങളുമുണ്ട്.

സഞ്ജുവിന് കീഴില്‍ ഒരു സീസണില്‍ രാജസ്ഥാന്‍ ഫൈനല്‍ കളിച്ചെങ്കിലും പിന്നീടങ്ങോട്ട് ഫ്‌ളോപ്പാണ്. അവസാന സീസണില്‍ നന്നായി തുടങ്ങിയെങ്കിലും പ്ലേ ഓഫിലേക്കെത്താന്‍ സഞ്ജുവിനും സംഘത്തിനുമായില്ല. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശനവും ശക്തമാകവെ ഇത്തവണ രാജസ്ഥാനെ പ്ലേ ഓഫിലേക്കെങ്കിലും എത്തിക്കാനായില്ലെങ്കില്‍ താരവുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ടീം ആലോചിച്ചേക്കും.

നിലവില്‍ സഞ്ജുവിനെ രാജസ്ഥാനില്‍ പിടിച്ചുനിര്‍ത്തുന്നത് അദ്ദേഹത്തിന്റെ ബാറ്റിങ്ങല്ല. മറിച്ച് ആരാധക പിന്തുണയാണെന്നതാണ് വസ്തുത. സഞ്ജു ടീം വിട്ടാല്‍ ആരാധക പിന്തുണയില്‍ വലിയ കുറവുണ്ടാകുമെന്ന് ടീം ഭയക്കുന്നു. എന്നാല്‍ വരുന്ന സീസണിലും ടീം നിരാശപ്പെടുത്തിയാല്‍ സഞ്ജുവിനെ രാജസ്ഥാന്‍ കൈയൊഴിഞ്ഞേക്കും. ജോസ് ബട്‌ലറെ രാജസ്ഥാന്‍ നായകനാക്കണമെന്ന ആവശ്യം പലരും ഇതിനോടകം മുന്നോട്ടുവെച്ചിട്ടുണ്ട്.

sanju samson

ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് ചൂടിച്ച നായകനാണ് ബട്‌ലര്‍. അതുകൊണ്ടുതന്നെ ബട്‌ലറെ രാജസ്ഥാന്‍ നായകനാക്കി വളര്‍ത്തിക്കൊണ്ടുവന്നേക്കും. രണ്ടാമതായി രാജസ്ഥാന്റെ മുഖമായി സഞ്ജു സാംസണായിരുന്നു കഴിഞ്ഞ കുറച്ചുനാളുകളായി ഉണ്ടായിരുന്നത്. എന്നാല്‍ യശ്വസി ജയ്‌സ്വാളിന്റെ വളര്‍ച്ചയോടെ ജയ്‌സ്വാളിന് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ആലോചനയിലാണ് ടീമുള്ളത്. മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടുന്ന ജയ്‌സ്വാള്‍ ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഹീറോയായി മാറുമെന്നുറപ്പാണ്.

അതുകൊണ്ടുതന്നെ ബട്‌ലറെ നായകനാക്കി ഒപ്പം ജയ്‌സ്വാളിനെ വളര്‍ത്തുകയും സ്ഥിരതയില്ലാത്ത സഞ്ജുവിനെ ഒഴിവാക്കുകയും ചെയ്യാന്‍ രാജസ്ഥാന്‍ തയ്യാറായേക്കും. ടീമിനൊപ്പം ഗംഭീര പ്രകടനം നടത്തിയിട്ടുള്ള അജിന്‍ക്യ രഹാനെയെ വരെ രാജസ്ഥാന്‍ ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ ചീട്ട് കീറാനുള്ള സാധ്യതയും കൂടുതലാണ്. സഞ്ജുവിന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഇടം ലഭിച്ചേക്കില്ല.

അതുകൊണ്ടുതന്നെ രാജസ്ഥാന്‍ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയാലും അത്ഭുതപ്പെടാനാവില്ല. രാജസ്ഥാന്‍ നിരാശപ്പെടുത്തിയാല്‍ സഞ്ജു ടീം വിടാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം. സഞ്ജുവിന് നിലവില്‍ 14 കോടിയാണ് പ്രതിഫലം നല്‍കുന്നത്. അത്രയും വലിയ തുക നല്‍കുന്നതിനോട് നീതികാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. സഞ്ജുവിന്റെ കരിയര്‍ വളരാന്‍ അദ്ദേഹം സിഎസ്‌കെയിലേക്ക് കൂടുമാറുന്നതാണ് നല്ലത്.

എന്നാല്‍ ഇതൊട്ടും എളുപ്പമാവില്ല. സിഎസ്‌കെയില്‍ എംഎസ് ധോണിയുടെ പകരക്കാരനെ ആവശ്യമായി വന്നേക്കും. എന്നാല്‍ ഈ റോളിലേക്കെത്തുക സഞ്ജുവിനെ സംബന്ധിച്ച് വളരെ കടുപ്പമാവുമെന്നതാണ് വസ്തുത. രാജസ്ഥാന്‍ വിട്ടാല്‍ പ്രമുഖ ടീമുകളിലൊന്നിലേക്ക് എത്തുന്നതാണ് സഞ്ജുവിന്റെ കരിയറിന് നല്ലത്. നേരത്തെ പ്രമുഖ ക്ലബ്ബുകളില്‍ നിന്ന് ഓഫര്‍ വന്നിട്ടുണ്ടെന്ന് സഞ്ജു തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ രാജസ്ഥാനൊപ്പം കപ്പടിക്കാനാണ് ആഗ്രഹമെന്നാണ് സഞ്ജു പറയുന്നത്.

പക്ഷെ ഇത്തവണ കൂടി ടീം പ്ലേ ഓഫില്‍ കടന്നില്ലെങ്കില്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. സഞ്ജു രാജസ്ഥാന്‍ വിടുന്നതാണ് നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കരിയറിലും നല്ലതെന്ന് തന്നെ പറയാം.

Story first published: Sunday, February 25, 2024, 6:59 [IST]
Other articles published on Feb 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+