For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: വാക്കുപാലിച്ച് സഞ്ജു, ഭിന്ന ശേഷിക്കാരനായ കുരുന്നിനൊപ്പം ക്രിക്കറ്റ് കളിച്ചു- വൈറല്‍

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ മുഖമാണ് സഞ്ജു സാംസണ്‍. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയാണ്. നിരവധി ആരാധകരെ ഇക്കാലയളവില്‍ സൃഷ്ടിക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. പല കുഞ്ഞ് ആരാധകരും സഞ്ജുവിനുണ്ട്. ഇവരെയെല്ലാം പരമാവധി സന്തോഷിപ്പിക്കാന്‍ സഞ്ജു ശ്രമിക്കാറുമുണ്ട്. കഴിഞ്ഞിടെ കേരളത്തിലെ ഒരു ഭിന്നശേഷിക്കാരനായ 11 വയസുകാരന്‍ മുഹമ്മദ് യാസീന്‍ സഞ്ജുവിനെ നേരിട്ട് കാണണമെന്നും ക്രിക്കറ്റ് കളിക്കണമെന്നുമുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.

ഇരു കൈകളും ഒരു കാലുമില്ലാത്ത കുരുന്ന് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ നേരത്തെ തന്നെ വൈറലായിരുന്നു. അതുകൊണ്ടുതന്നെ ഈ കുട്ടി സഞ്ജുവിനെ കാണണമെന്ന ആഗ്രഹം വെളിപ്പെടുത്തിയത് സഞ്ജുവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അതുകൊണ്ടുതന്നെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കുട്ടിയെ സഞ്ജു നേരിട്ട് വീഡിയോ കോള്‍ വിളിക്കുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. അടുത്ത തവണ നാട്ടിലേക്ക് വരുമ്പോള്‍ നേരിട്ട് കാണാമെന്ന ഉറപ്പും സഞ്ജു നല്‍കിയിരുന്നു.

ഇപ്പോഴിതാ കുഞ്ഞ് ആരാധകന് നല്‍കിയ വാക്കുപാലിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. ഭിന്നശേഷിക്കാരനായ കുട്ടിയെ കാണുകയും അവനോടൊപ്പം സഞ്ജു ക്രിക്കറ്റ് കളിക്കുകയും ചെയ്തു. സഞ്ജു ബാറ്റ് ചെയ്തപ്പോള്‍ കുട്ടി പന്തെറിഞ്ഞ് നല്‍കുകയായിരുന്നു. എന്തായാലും കുട്ടിയുടെ വലിയ ആഗ്രഹമാണ് സഞ്ജു സാധ്യമാക്കിക്കൊടുത്തത്. ഈ വീഡിയോ വൈറലായതോടെ സഞ്ജുവിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ഉയരങ്ങളിലെത്തുമ്പോള്‍ അഹങ്കരിക്കാത്ത താരമാണ് സഞ്ജുവെന്നാണ് ആരാധകര്‍ പറയുന്നത്.

തന്റെ ആരാധകരെ സഞ്ജു സന്തോഷിപ്പിക്കുന്നതുപോലെ മറ്റൊരു താരവും ചെയ്യില്ല. എങ്ങനെയാണ് സഞ്ജുവിനെ വെറുക്കാന്‍ ചിലര്‍ക്ക് സാധിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോള്‍ ഐപിഎല്ലിനായുള്ള തയ്യാറെടുപ്പിലാണ് സഞ്ജുവുള്ളത്. നിലവില്‍ കേരളത്തിലാണ് സഞ്ജുവും രാജസ്ഥാന്‍ റോയല്‍സ് ക്യാംപിലെ മറ്റ് താരങ്ങളുമുള്ളത്. ആദ്യ ഘട്ട പരിശീലനം കേരളത്തിലാവും ടീം നടത്തുക. രാജസ്ഥാന്റെ പ്രധാന താരങ്ങള്‍ അടുത്ത ആഴ്ചയോടെയാണ് ടീമിലേക്കെത്തുക.

sanju samson yashasvi jaiswal

അപ്പോഴേക്കും രാജസ്ഥാന്‍ ആദ്യ ഘട്ട പരിശീലനം പൂര്‍ത്തിയാക്കി ജയ്പൂരില്‍ ക്യാംപ് ആരംഭിക്കും. നെറ്റ്‌സില്‍ സഞ്ജു ബാറ്റുചെയ്യുന്ന വീഡിയോ രാജസ്ഥാന്‍ പുറത്തുവിട്ടുണ്ട്. തുടര്‍ച്ചയായി സിക്‌സുകള്‍ നേടുന്ന സഞ്ജു റിവേഴ്‌സ് സ്വീപ്പടക്കം കളിച്ചാണ് കസറുന്നത്. നെറ്റ്‌സിലെ ഈ മികവ് മത്സരത്തിലും ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

തിളങ്ങാനാവാത്ത പക്ഷം സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് മോഹങ്ങള്‍ക്കും അത് തിരിച്ചടി നല്‍കും. ഐപിഎല്ലില്‍ ഇത്തവണ രാജസ്ഥാന് പ്ലേ ഓഫിലേക്കെത്താനാവാതെ പോയാല്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെയടക്കം അത് പ്രതികൂലമായി ബാധിച്ചേക്കും. അതുകൊണ്ടുതന്നെ ഇത്തവണ ശക്തമായ മുന്നൊരുക്കത്തോടെ കളിക്കാനാണ് സഞ്ജു ഒരുങ്ങുന്നത്. മികവ് കാട്ടിയാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്കും സഞ്ജു പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.

നിലവില്‍ ബിസിസി ഐയുടെ വാര്‍ഷിക കരാറിലേക്ക് സഞ്ജുവും ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രേഡ് സിയിലാണ് സഞ്ജു ഉള്‍പ്പെടുന്നത്. ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലം കരാറിലൂടെ സഞ്ജുവിന് ലഭിക്കും. എന്നാല്‍ ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടാന്‍ ഐപിഎല്ലില്‍ ശോഭിക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. റണ്‍വേട്ടക്കാരിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലേക്കെങ്കിലും സഞ്ജുവിന് എത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടി20 ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിക്കാനാവില്ല.

ഇത്തവണ രാജസ്ഥാന് വലിയ പ്രതീക്ഷകളാണുള്ളത്. യശ്വസി ജയ്‌സ്വാളും ജോസ് ബട്‌ലറും സഞ്ജുവുമെല്ലാം ഫോമിലാണ്. ദ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരും രാജസ്ഥാന് കരുത്ത് പകരും. എന്നാല്‍ മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവം രാജസ്ഥാനുണ്ട്. ഇത് ടീമിനെ പിന്നോട്ടടിക്കുമോയെന്ന ആശങ്കയാണ് ആരാധകര്‍ക്കുള്ളത്.

Story first published: Monday, March 4, 2024, 9:06 [IST]
Other articles published on Mar 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+