For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 4, 6, 6, 4, 4, 4! റിഷഭിന് ടി20 പറ്റില്ലെന്ന് ആരു പറഞ്ഞു? ലോകകപ്പില്‍ ഒരു ടിക്കറ്റുറപ്പ്!

വിശാഖപട്ടണം: തുടര്‍ച്ചയായ രണ്ടാമത്തെ ഇടിവെട്ട് ഐപിഎല്‍ ഫിഫ്റ്റിയോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. ടി20 ഫോര്‍മാറ്റ് തനിക്കു അത്ര വഴങ്ങില്ലെന്നു വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്നതായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കളിയില്‍ അദ്ദേഹത്തിന്റെ തീപ്പൊരി ഇന്നിങ്‌സ്.

ഇതോടെ ലോകകപ്പില്‍ സ്ഥാനം മോഹിക്കുന്ന സഞ്ജു സാംസണുള്‍പ്പെടെയുള്ള മറ്റു വിക്കറ്റ് കീപ്പര്‍മാരുടെ നെഞ്ചിടിപ്പും കൂടിയായിരിക്കുകയാണ്. കെകെആറിനെതിരേ വളരെ അഗ്രസീവ് ഫിഫ്റ്റിയാണ് റിഷഭ് അടിച്ചെടുത്തത്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം വെറും 25 ബോളില്‍ വാരിക്കൂട്ടിയത് 55 റണ്‍സാണ്. അഞ്ചു വമ്പന്‍ സിക്‌സറും നാലു ഫോറുകളും ഇതിലുള്‍പ്പെടും.

RISHABH PANT

ടൂര്‍ണമെന്റില്‍ തുടരെ രണ്ടാമത്തെ കളിയിലാണ് റിഷഭ് ഫിഫ്റ്റി കണ്ടെത്തിയത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള തൊട്ടുമുമ്പത്തെ കളിയിലും അദ്ദേഹം ഫിഫ്റ്റി കുറിച്ചിരുന്നു. അന്നു 32 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടക്കം 51 റണ്‍സാണ് റിഷഭ് സ്‌കോര്‍ ചെയ്തത്.

നാലു മല്‍സരങ്ങളില്‍ നിന്നും 38 ശരാശരിയില്‍ 158.33 സ്‌ട്രൈക്ക് റേറ്റില്‍ 152 റണ്‍സാണ് ഇപ്പോള്‍ റിഷഭിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ലോകകപ്പ് ടീമിലേക്കു മല്‍സരരംഗത്തുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്‍സെടുത്തതും അദ്ദേഹമാണ്. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു മൂന്നു മല്‍സരങ്ങളില്‍ നിന്നും 54.5 ശരാശരിയില്‍ 143.42 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 109 റണ്‍സാണ്. ഒരു ഫിഫ്റ്റിയടക്കമാണിത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം അദ്ദേഹം സ്‌കോര്‍ ചെയ്തത് 93 റണ്‍സാണ്. പഞ്ചാബ് കിങ്‌സിന്റെ ജിതേഷ് ശര്‍മയ്ക്കു മൂന്നു മല്‍സങ്ങളില്‍ നിന്നും നേടാനായത് വെറും 42 റണ്‍സ് മാത്രം. മുബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനാവട്ടെ മൂന്നു കളിയില്‍ നേടിയത് 50 റണ്‍സുമാണ്. റോയല്‍സിന്റെ യുവതാരം ധ്രുവ് ജുറേലിനു 40 റണ്‍സും രണ്ടിന്നിങ്‌സുകളില്‍ നേടി.

കെകെആറുമായുള്ള മല്‍സരത്തില്‍ റിഷഭ് ഒരോവറില്‍ മാത്രം വാരിക്കൂട്ടിയത് 28 റണ്‍സാണ്. വെങ്കടേഷ് അയ്യരെയാണ് ഡിസി ക്യാപ്റ്റന്‍ പഞ്ഞിക്കിട്ടിയത്. 12ാം ഓവറിലായിരുന്നു റിഷഭിന്റെ അഴിഞ്ഞാട്ടം. ഓവറിലെ ആറു ബോളില്‍ രണ്ടെണ്ണം സിക്‌സറിലേക്കു പറന്നപ്പോള്‍ ശേഷിച്ച നാലെണ്ണം ഫോറിലും കലാശിക്കുകയയിരുന്നു. ഹര്‍ഷിത് റാണയ്ക്കു പരിക്കേറ്റ് പുറത്തു പോവേണ്ടി വന്നതോടെയാണ് വെങ്കിയെ 12ാം ഓവറില്‍ ഡിസി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പരീക്ഷിച്ചത്. ഇതു ദുരന്തമാവുകയും ചെയ്തു.

RISHABH PANT

ഓവറിലെ ആദ്യ ബോളില്‍ ഫോറുമായാണ് വെങ്കടേഷിനെ റിഷഭ് സ്വീകരിച്ചത്. ഷോര്‍ട്ട് ഫൈന്‍ ലെഗിലൂടൊണ് അദ്ദേഹം ബോളിനെ ഫോറിലേക്കു വഴി കാണിച്ചത്. രണ്ടാമത്തെ ബോള്‍ സിക്‌സറിലേക്കു പറന്നു. ഓഫ് സ്റ്റംപ് ലക്ഷ്യമിട്ടെത്തിയ ബാക്ക്ഓഫ് ലെങ്ത് ബോള്‍ റിഷഭ് ലോങ് ഓഫിനു മുകളിലൂടെ സിക്‌സറിലേക്കു പായിക്കുകയായിരുന്നു.

അടുത്ത ബോളില്‍ വീണ്ടുമൊരു സിക്‌സര്‍. ലെഗ് സൈഡ് ഏരിയയില്‍ വന്ന വളരെ മോശം ബോളായിരുന്നു ഇത്. ഡിസി ക്യാപ്റ്റന്‍ അതിനു അര്‍ഹിച്ച ശിക്ഷയും നല്‍കി. ഷോര്‍ട്ട് ഫൈനിനു മുകളിലൂടെ ബോളിലേക്കു നോക്കുക പോലും ചെയ്യാതം റിഷഭ് അതു സിക്‌സറിലേക്കു ഫ്‌ളിക്ക് ചെയ്തിടുകയായിരുന്നു. എന്നിട്ടും റിഷഭിനു നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. നാലാമത്തെ ബോള്‍ ബാക്ക് വേര്‍ഡ് പോയിന്റിലൂടെ ഡ്രൈവ് ചെയ്ത് അദ്ദേഹം ബൗണ്ടറി കടത്തി.

അഞ്ചാമത്തെ ബോളില്‍ വീണ്ടുമൊരു ഫോറടിച്ച് റിഷഭ് ഫിഫ്റ്റിയും പൂര്‍ത്തിയാക്കുകയായിരുന്നു. ലെഗ് സൈഡിലൂടെയായിരുന്നു ഇത്തവണ അദ്ദഹം ഫോറടിച്ചത്. മറ്റൊരു ഫോറോടെ റിഷഭ് ഓവര്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇത്തവണ ബാക്ക്‌വേര്‍ഡ് പോയിന്റിലൂടെയായിരുന്നു ഷോട്ട്.

Story first published: Thursday, April 4, 2024, 7:27 [IST]
Other articles published on Apr 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+