Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: നീ ജയിക്കുമെടാ മോനേ...! സഞ്ജുവിനെ കെട്ടിപ്പിടിച്ച് അനുഗ്രഹിച്ച് ക്യൂറേറ്റര്‍; വീഡിയോ വൈറല്‍

മലയാളികള്‍ക്ക് മാത്രമല്ല, ക്രിക്കറ്റ് ആരാധകരെ ഒന്നാങ്കെ ആവേശഭരിതരാക്കിയാണ് സഞ്ജു സാംസണ്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇടം നേടിയത്. ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡിലാണ് സഞ്ജു സാംസണും ഇടം നേടിയത്. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയായ സഞ്ജുവിന്റെ ഈ നേട്ടം ക്രിക്കറ്റ് ലോകം ആഘോഷിക്കുകയാണ്.

മലയാളികള്‍ മാത്രമല്ല രാജസ്ഥാന്‍ ആരാധകരും ആഘോഷത്തില്‍ സഞ്ജുവിനൊപ്പമുണ്ട്. ഇപ്പോഴിതാ സഞ്ജുവിന്റെ നേട്ടത്തില്‍ സന്തോഷം പങ്കിടുന്നൊരു ആരാധകന്റെ വീഡിയോ വൈറലായി മാറുകയാണ്. ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നിന്നുമുള്ള വീഡിയോയാണ് വൈറലാകുന്നത്.

T20 World Cup

രാജസ്ഥാന്റെ പരിശീലനത്തിനിടെ പിച്ച് ക്യൂറേറ്റര്‍ സഞ്ജുവിനെ കാണാനും ആശംസ അറിയിക്കാനുമായി എത്തുകയായിരുന്നു. ''രാജ്യത്തിന് വേണ്ടി കളിക്കൂ. ബാറ്റു കൊണ്ട് കാണിച്ചു കൊടുക്കുക. എങ്കില്‍ നിങ്ങള്‍ തിരികെ വരിക വലിയ നേട്ടവുമായിട്ടാകും'' എന്നായിരുന്നു ക്യൂറേറ്റര്‍ സഞ്ജുവിനോട് പറഞ്ഞത്. ''എന്റെ അനുഗ്രഹവും പിന്തുണയും എന്നും നിങ്ങളുടെ കൂടെയുണ്ടാകും. ഞാന്‍ ഒരുപാട് സന്തുഷ്ടനാണ്. നിനക്കത് സാധിക്കും. നിങ്ങള്‍ക്ക് ട്രോഫി നേടാനാകും. വളരെ നന്നായി തന്നെ കളിക്കാനാകും'' എന്നും അദ്ദേഹം സഞ്ജുവിനോട് പറയുന്നുണ്ട്.

രാജസ്ഥാന്‍ റോയല്‍സാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് തങ്ങളുടെ സ്‌നേഹവും സന്തോഷവും അറിയിച്ച് എത്തിയിരിക്കുന്നത്. കേരളത്തിന് പുറത്തും സഞ്ജുവിനുള്ള ആരാധക പിന്തുണ വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.

റിഷഭ് പന്തും സഞ്ജു സാംസണുമാണ് ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍. നേരത്തെ സഞ്ജുവിനെ ടീമില്‍ എടുക്കുന്നതിനെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ മിന്നും ഫോമിനെ തുടര്‍ന്ന് സഞ്ജുവിനെ ടീമിലെടുക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി 385 റണ്‍സാണ് സീസണില്‍ ഇതുവരെ സഞ്ജു നേടിയത്. രാജസ്ഥാന്‍ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തു തന്നെയുണ്ട്. ബാറ്ററായും നായകനായും രാജസ്ഥാനെ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് നയിക്കാന്‍ സാധിച്ചിട്ടുണ്ട് ഇതുവരേയും സഞ്ജുവിന്.

കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍ തുടങ്ങിയവരെ പിന്നിലാക്കിയാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. രോഹിത് ശര്‍മയാണ് ഇന്ത്യയുടെ നായകന്‍. ഹാര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയവരും ടീമിലുണ്ട്. അതേസമയം റിങ്കു സിംഗിനെ സ്‌ക്വാഡില്‍ എടുക്കാതെ റിസര്‍വ് താരമായി തിരഞ്ഞെടുത്തത് ആരാധകരില്‍ അമ്പരപ്പുണ്ടാക്കിയ തീരുമാനമായിരുന്നു.

ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസര്‍വ് താരങ്ങള്‍: റിങ്കു സിംഗ്, ശുബ്മന്‍ ഗില്‍, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്.

Story first published: Thursday, May 2, 2024, 13:30 [IST]
Other articles published on May 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+