For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: അമ്പമ്പോ, സഞ്ജു ഇനി രോഹിത്തിന്‍റെ 'ചേട്ടന്‍'! വമ്പന്‍ നേട്ടം, മുന്നില്‍ ഒരാള്‍ മാത്രം

ജയ്പൂര്‍: ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ഐപിഎല്ലിലെ ആദ്യ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങിലെ അമരക്കാരനായി മാറിയിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഹോംഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി പുറത്താവാതെ 82 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. വെറും 52 ബോളുകളിലാണ് സഞ്ജുവിന്റെ ഈ നേട്ടം. അഞ്ചു വമ്പന്‍ സിക്‌സറുകളും മൂന്നു ഫോറുമുള്‍പ്പെടെയാണിത്.

ഈ ഇന്നിങ്‌സിനിടെ ഒരു വമ്പന്‍ റെക്കോര്‍ഡും സഞ്ജുവിനെ തേടിയെത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ സിക്‌സറുകളുടെ കാര്യത്തിലാണ് എലൈറ്റ് ക്ലബ്ബില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തേക്കു കയറിയിരുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസ ഓപ്പണറും മുന്‍ നായകനുമായ രോഹിത് ശര്‍മയെ ഓവര്‍ടേക്ക് ചെയ്താണ് സഞ്ജുവിന്റെ കിടിലന്‍ നേട്ടം.

SANJU SAMSON

ഒരിന്നിങ്‌സില്‍ അഞ്ചോ, അതില്‍ക്കൂടുതലോ സിക്‌സറുകള്‍ ഏറ്റവുധികം തവണ നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍മാരുടെ എലൈറ്റ് ക്ലബ്ബിലാണ് സഞ്ജു രണ്ടാമനായത്. ലഖ്‌നൗവിനെതിരേയുള്ള ആറു സിക്‌സര്‍ നേട്ടത്തോടെ ഹിറ്റ്മാനെ അദ്ദേഹം മറികടക്കുകയായിരുന്നു. രോഹിത് 10 തവണയാണ് ഒരിന്നിങ്‌സില്‍ അഞ്ചോ, അതില്‍ക്കൂടുതലോ സിക്‌സറുകള്‍ പറത്തിയിട്ടുള്ളത്. ഇനി സഞ്ജുവിനു മുന്നിലുള്ളത് ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ മാത്രമാണ്. 11 തവണയാണ് അദ്ദേഹം ഈ നേട്ടത്തിന് അര്‍ഹനായത്.

രാഹുല്‍, സഞ്ജു, രോഹിത് എന്നിരെ മാറ്റി നിര്‍ത്തിയാല്‍ ഈ ലിസ്റ്റിലുള്ള മറ്റു ഇന്ത്യക്കാര്‍ മുന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന (8), സിഎസ്‌കെയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണി (8), ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് (7), മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ് (6) എന്നിവരാണ്.

അതേസമയം, ഐപിഎല്ലില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ സീസണിലാണ് ആദ്യത്തെ മല്‍സരത്തില്‍ തന്നെ സഞ്ജു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ചിരിക്കുന്നത്. 2020 മുതല്‍ ഇതുവരെ നടന്നിടുള്ള മുഴുവന്‍ സീസുകളിലും അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിട്ടുണ്ട്. 2020ലാണ് സഞ്ജുവിന്റെ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായുള്ള കുതിപ്പ് തുടങ്ങിയത്. സീസണിലെ ആദ്യ കളിയില്‍ 32 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 74 റണ്‍സാണ്.

SANJU-RAHUL

2021ലെ സീസണിലാണ് സ്റ്റീവ് സ്മിത്തിനു പകരം സഞ്ജു റോയല്‍സിന്റെ സ്ഥിരം നായകസ്ഥാനമേറ്റെടുത്തത്. സെഞ്ച്വറിയോടെംയാണ് ക്യാപ്റ്റനായുള്ള തുടക്കം അദ്ദേഹം ആഘോഷിച്ചത്. 63 ബോളില്‍ 119 റണ്‍സ് സഞ്ജു വാരിക്കൂട്ടി. 2022ല്‍ 27 ബോളില്‍ 55ഉം കഴിഞ്ഞ സീസണില്‍ 32 ബോളില്‍ 55ഉം റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്യുകയും ചെയ്തു.

അതേസമയം, 194 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ലഖ്‌നൗവിനു റോയല്‍സ് നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത റോയല്‍സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുര്‍ത്തുകയായിരുന്നു. സഞ്ജുവിന്റെ തീപ്പൊരി ഫിഫ്റ്റിയാണ് ടീമിനെ 200ന് അടുത്തത്തിച്ചത്.

റിയാന്‍ പരാഗാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 29 ബോളില്‍ മുന്നു സിക്‌സറും ഒരു ഫോറുമടക്കം 43 റണ്‍സെടുത്താണ് പരാഗ് മടങ്ങിയത്. യശസ്വി ജയ്‌സ്വാള്‍ (24), ജോസ് ബട്‌ലര്‍ (11), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (5) എന്നിവരാണ് റോയല്‍സ് നിരയില്‍ പുറത്തായ മറ്റുള്ളവര്‍. ലഖ്‌നൗവിനു വേണ്ടി നവീനുല്‍ ഹഖ് രണ്ടു വിക്കറ്റുകളെടുത്തു.

Story first published: Sunday, March 24, 2024, 18:18 [IST]
Other articles published on Mar 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+