Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജു റോയല്‍സ് വിടും? പുതിയ തട്ടകം സിഎസ്‌കെ! ധോണിയുടെ പിന്‍ഗാമി

ഐപിഎല്ലിന്റെ 16ാം സീസണ്‍ സമാപിച്ച് ഒരാഴ്ച പോലും പൂര്‍ത്തിയാവുംമുമ്പ് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും ഐക്കണ്‍ താരവുമായ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പുതിയ തട്ടകത്തിലേക്കു ചേക്കേറുമെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാണ് സഞ്ജുവിന്റെ കൂടുമാറ്റമെന്നും അഭ്യൂഹമുണ്ട്.

പ്രശസ്ത ക്രിക്കറ്റ് അനാലിസ്റ്റായ പ്രസന്ന അഗോരമാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍ യാഥാര്‍ഥ്യമാവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. കാരണം റോയല്‍സില്‍ സഞ്ജുവിന്റെ ടീമംഗവും സിഎസ്‌കെയുടെ മുന്‍ സ്റ്റാര്‍ സ്പിന്നറുമായ ആര്‍ അശ്വിനുമായി വളരെയധികം അടുപ്പം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് പ്രസന്ന അഗോരം.

SANJU DHONI

ഇതിഹാസ നായകന്‍ എംഎസ് ധോണി സിഎസ്‌കെയില്‍ കരിയറിന്റെ ക്ലൈമാക്‌സിലെത്തി നില്‍ക്കെ പകരക്കാരനായി പുതിയൊരു വിക്കറ്റ് കീപ്പറെ ടീമിലേക്കു കൊണ്ടു വരാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നീക്കം. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണിനെയാണ് അവര്‍ പകരക്കാരനായി നോട്ടമിട്ടു വച്ചിരിക്കുന്നത് എന്നാണ് അറിയാന്‍ സാധിച്ചത്. ഇതില്‍ എത്ര മാത്രം യാഥാര്‍ഥ്യമുണ്ടെന്നു എനിക്കറിയില്ലെന്നും പ്രസന്ന അഗോരം വ്യക്തമാക്കി.

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു സഞ്ജു സാംസണ്‍ വരുമോയെന്ന കാര്യത്തില്‍ എനിക്കു ഉറപ്പൊന്നുമില്ല. കാരണം അടുത്ത വൃത്തങ്ങളില്‍ നിന്നൊന്നും ഇതേക്കുറിച്ച് ഒന്നും അറിയാനായിട്ടില്ല. എംഎസ് ധോണി ഇനിയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ശരീരം അനുവദിക്കുകയാണെങ്കില്‍ അടുത്ത സീസണില്‍ കൂടി കളിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു കഴിഞ്ഞ ഫൈനലിനു ശേഷം അദ്ദഹം പറഞ്ഞത്.

ധോണി കളിക്കുകയാണെങ്കില്‍ സിഎസ്‌കെയ്ക്കു അടുത്ത സീസണില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. എന്നാല്‍ ശരീരം അനുവദിച്ചാല്‍ അടുത്ത സീസണിലുണ്ടാവുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നു മറക്കാന്‍ പാടില്ല. ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ധോണി വിരമിക്കുകയും അടുത്ത സീസണില്‍ കളിക്കാതിരിക്കുകയും ചെയ്താല്‍ ഉറപ്പായും പകരക്കാരന്‍ വേണം. അങ്ങനെ നോക്കിയാല്‍ സഞ്ജു സാംസണ്‍ വളരെ നല്ലൊരു ഓപ്ഷനാണെന്നും പ്രസന്ന അഗോരം വിശദമാക്കി.

അമ്പാട്ടി റായുഡു വിരമിച്ചു കഴിഞ്ഞു. അദ്ദേഹത്തിനു പകരം ഈ പൊസിഷനില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ബെന്‍ സ്റ്റോക്‌സ് അടുത്ത സീസണില്‍ കളിച്ചേക്കും. എംഎസ് ധോണി വിരമിക്കുകയും സഞ്ജു സാംസണിനെ പകരക്കാരനായി കൊണ്ടു വരാന്‍ സാധിക്കാകെ പോവുകയും ചെയ്താല്‍ സിഎസ്‌കെ ഒരു ഇന്ത്യന്‍ ബാറ്ററെയും ഇന്ത്യന്‍ വിക്കറ്റ് കീപ്പറെയും പകരം കൊണ്ടുവരേണ്ടത് പ്രധാനമാണ്. കൂടാതെ ഒരു ഇന്ത്യന്‍ സ്പിന്നറെക്കൂടി ടീമിനു ആവശ്യമാണ്. അതിനു സാധിക്കുകയാണെങ്കില്‍ ചെന്നൈയ്ക്കു അടുത്ത സീസണിലും ഐപിഎല്‍ കിരീടം നിലനിര്‍ത്താന്‍ സാധിക്കും.

നിലവില്‍ വിക്കറ്റ് കീപ്പറായി ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലുണ്ടെന്നതു ശരിതന്നെ. പക്ഷെ സഞ്ജു സാംസണിനെപ്പോലെയൊരു താരത്തിനെ ടീമിലെത്തിക്കാനായാല്‍ അതു സിഎസ്‌കെയ്ക്കു ഒരിക്കലും നഷ്ടമായിരിക്കില്ല. ഒരു വിക്കറ്റ് കീപ്പറെന്നാല്‍ അയാള്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ബാറ്റര്‍ കൂടിയായിരിക്കണം.

രാജസ്ഥാന്‍ റോയല്‍സില്‍ ഈ സീസണിലെത്തിയ ധ്രുവ് ജുറേല്‍ ഒരു വിക്കറ്റ് കീപ്പറാണ്. തനിക്കു എന്താണ് സാധിക്കുകയെന്നു ബാറ്റിങില്‍ അദ്ദേഹം കാണിച്ചുതന്നു. അങ്ങനെയൊരാളെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു ആവശ്യം. കോണ്‍വേയെപ്പോലൊയൊരു വിക്കറ്റ് കീപ്പറെയല്ല സിഎസ്‌കെയ്ക്കു വേണ്ടത്. ബാറ്റിങില്‍ കൂടി ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ഒരാളെയാണ് ടീമിലേക്കു കൊണ്ടു വരേണ്ടതെന്നും പ്രസന്ന അഗോരം കൂട്ടിച്ചേര്‍ത്തു.

DHONI SANJU ASHWIN

അതേസമയം, സഞ്ജു സാംസണിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിനെക്കൂടാതെ കളിച്ചിരിക്കുന്ന ഏക ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്നു സഞ്ജു ആദ്യം ചേര്‍ന്നതെങ്കിലും അരങ്ങേറാന്‍ സാധിച്ചില്ല. 2013ലാണ് അദ്ദേഹം റോയല്‍സിന്റെ ഭാഗമായത്. 2015 വരെ ടീമില്‍ തുടരുകയും ചെയ്തു. രണ്ടു സീസണുകളില്‍ റോയല്‍സ് ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ 2016, 17 സീസണുകളില്‍ സഞ്ജു ഡല്‍ഹിക്കു വേണ്ടി കളിച്ചു.

2018ല്‍ റോയല്‍സ് ഐപിഎല്ലിലേക്കു തിരികെ വന്നപ്പോള്‍ സഞ്ജുവിനെയും ടീമിലേക്കു തിരികെ വിളിക്കുകയായിരുന്നു. അതിനു ശേഷം അദ്ദേഹത്തെ റോയല്‍സ് കൈവിട്ടിട്ടുമില്ല. 2021ലെ സീസണിനു മുമ്പാണ് സഞ്ജു സ്ഥിരം ക്യാപ്റ്റനായി നിയമിക്കപ്പെടുന്നത്. 2022ലെ സീസണില്‍ ടീമിലെ റണ്ണറപ്പാക്കി അദ്ദേഹം ക്യാപ്റ്റന്‍സി മിടുക്ക് തെളിയിക്കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ സമാപിച്ച സീസണില്‍ റോയല്‍സ് അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്താതെ പുറത്തായിരുന്നു.

ഇതിന്റെ പേരില്‍ സഞ്ജു ഏറെ ക്രൂശിക്കപ്പെടുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം വരുത്തിയ ചില പിഴവുകളാണ് റോയല്‍സിനു തിരിച്ചടിയായതെന്നും നായകസ്ഥാനത്തു നിന്നും മാറ്റി ജോസ് ബട്‌ലറെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കണമെന്നും പലരും ആവശ്യപ്പെട്ടിരുന്നു. സഞ്ജുവിനെ സിഎസ്‌കെയ്ക്കു വില്‍ക്കുകയാണെങ്കിലും അതു റോയല്‍സിനെ സാരമായി ബാധിക്കാനിടയില്ല.

കാരണം നായകസ്ഥാനം അവര്‍ക്കു ബട്‌ലറൈ ധൈര്യമായി തന്നെ ഏല്‍പ്പിക്കാം. മാത്രമല്ല അദ്ദേഹം സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറുമാണ്. കൂടാതെ ധ്രുവ് ജുറേലും വിക്കറ്റ് കീപ്പറായി സംഘത്തിലുണ്ട്. അതുകൊണ്ടു തന്നെ സഞ്ജു റോയല്‍സ് വിട്ട് സിഎസ്കെയ്ക്കൊപ്പം ചേര്‍ന്നാലും അദ്ഭുതപ്പെടേണ്ടതില്ല.

Story first published: Friday, June 2, 2023, 23:31 [IST]
Other articles published on Jun 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+