IPL 2024: സഞ്ജു രക്ഷപെട്ടു, ബട്‌ലറെ ഒഴിവാക്കാന്‍ രാജസ്ഥാന്‍! പകരം നോട്ടമിടുന്നത് ഈ താരത്തെ
ജയ്പൂര്‍: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇത്തവണ ഏഴ് മത്സരത്തില്‍ ആറിലും തോറ്റിരിക്കുകയാണ്. ഒരു മത്സരമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നിലവില്‍ അവസാന സ്ഥാനത്താണ്. നായകനെന്ന നിലയില്‍ ജോസ് ബട്‌ലര്‍ മറക്കാനാഗ്രഹിക്കുന്ന ലോകകപ്പാണ് നടക്കുന്നത്. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പിലേക്കെത്തിക്കാന്‍ ബട്‌ലര്‍ക്കായിരുന്നു.
എന്നാല്‍ ഏകദിന ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബട്‌ലര്‍ക്ക് കീഴില്‍ ഇംഗ്ലണ്ട് കാഴ്ചവെക്കുന്നത്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ബട്‌ലര്‍ നിരാശപ്പെടുത്തി. 43, 20, 9, 15, 8, 10, 1 എന്നിങ്ങനെയാണ് ബട്‌ലറുടെ ഇൗ ലോകകപ്പിലെ ബാറ്റിങ് പ്രകടനങ്ങള്‍. ഇന്ത്യന്‍ പിച്ചില്‍ വലിയ അനുഭവസമ്പത്തുള്ള താരമായിട്ടും ബട്‌ലര്‍ക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയി. ഇപ്പോഴിതാ ലോകകപ്പിലെ മോശം പ്രകടനം ഐപിഎല്ലിലും ബട്‌ലറെ ബാധിച്ചേക്കുമെന്നാണ് വിവരം.
രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അടുത്ത സീസണിന് മുന്നോടിയായുള്ള ലേലം ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി ബട്‌ലറെ ഒഴിവാക്കാന്‍ രാജസ്ഥാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. വിക്കറ്റ് കീപ്പറായും നായകനായും സഞ്ജു സാംസണ്‍ രാജസ്ഥാനിലുണ്ട്. ബട്‌ലറെ ഒഴിവാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്ന് ഹെന്റിച്ച് ക്ലാസനെ ഒപ്പം കൂട്ടാന്‍ രാജസ്ഥാന്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തവണത്തെ ലോകകപ്പില്‍ മികച്ച പ്രകടനമാണ് ക്ലാസന്‍ കാഴ്ചവെക്കുന്നത്. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് തീര്‍ക്കുന്ന താരം അനായാസമായാണ് സിക്‌സറുകള്‍ പറത്തുന്നത്. സ്പിന്നിനെതിരേ 145ന് മുകളിലാണ് ക്ലാസന്റെ സ്‌ട്രൈക്ക് റേറ്റ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പിച്ചുകളില്‍ ക്ലാസന് കൂടുതല്‍ മികവ് കാട്ടാനായേക്കും. ബട്‌ലര്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും സ്ഥിരത പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ താരത്തെ ഒഴിവാക്കിയാലും അത്ഭുതപ്പെടാനാവില്ല.

നായകസ്ഥാനത്ത് സഞ്ജു സാംസണ്‍ തുടരുമെന്നുറപ്പാണ്. അവസാന സീസണില്‍ രാജസ്ഥാന് പ്ലേ ഓഫില്‍ കടക്കാനായിരുന്നില്ല. നിലവില്‍ സഞ്ജു ഇന്ത്യന്‍ ടീമിന് പുറത്താണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ചത് സഞ്ജുവാണ്. ഭേദപ്പെട്ട പ്രകടനം സഞ്ജു നടത്തിയെങ്കിലും കേരളത്തെ കിരീടത്തിലേക്കെത്തിക്കാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പിന് ശേഷം നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് വിവരം.
റിയാന്‍ പരാഗ് ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്നത് രാജസ്ഥാന് വരുന്ന സീസണില്‍ കരുത്തായേക്കും. ഏഴ് അര്‍ധ സെഞ്ച്വറികളാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പരാഗ് നേടിയത്. പന്തുകൊണ്ടും മികവ് കാട്ടുന്നു. വരുന്ന സീസണില്‍ രാജസ്ഥാന് വലിയ കരുത്താകുന്ന പ്രകടനം പരാഗിന് കാഴ്ചവെക്കാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. രാജസ്ഥാന്റെ ബൗളിങ് നിരയില്‍ വലിയ മാറ്റം ഉണ്ടായേക്കും. സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാലും ആര്‍ അശ്വിനും തുടരും.
എന്നാല്‍ മികച്ച പേസര്‍മാരെ രാജസ്ഥാന്‍ നോട്ടമിടുന്നുണ്ട്. രാജസ്ഥാന്റെ ബൗളിങ് പരിശീലകസ്ഥാനത്ത് നിന്ന് ലസിത് മലിംഗ പടിയിറങ്ങിയപ്പോള്‍ പകരം ആ സ്ഥാനത്തേക്ക് ഷെയ്ന്‍ ബോണ്ട് എത്തിയിട്ടുണ്ട്. അവസാന സീസണില്‍ ടീമിനെ പിന്നോട്ടടിക്കുന്നതില്‍ പേസര്‍മാരുടെ മോശം പ്രകടനം പ്രധാന കാരണമായിരുന്നു. ജേസന്‍ ഹോള്‍ഡറെ രാജസ്ഥാന്‍ ഒഴിവാക്കുമെന്നുറപ്പാണ്. സന്ദീപ് ശര്‍മയേയും കെ എം ആസിഫിനേയും രാജസ്ഥാന്‍ ഒഴിവാക്കിയേക്കും.
മാര്‍ക്കോ യാന്‍സനെ ഒപ്പം കൂട്ടാന്‍ രാജസ്ഥാന്‍ നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. ട്രന്റ് ബോള്‍ട്ട് മികവ് കാട്ടുന്നുണ്ടെങ്കിലും ഒപ്പം നില്‍ക്കാന്‍ മികച്ച പേസറില്ല. അതുകൊണ്ടുതന്നെ പേസ് നിരയില്‍ വലിയ അഴിച്ചുപണിക്കാണ് രാജസ്ഥാന്‍ തയ്യാറെടുക്കുന്നത്. എന്തായാലും അടുത്ത സീസണ്‍ രാജസ്ഥാനും സഞ്ജുവിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications