രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ ഉജ്ജ്വലമായി നയിച്ചുകൊണ്ടിരിക്കുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ടീമിന്റെ ബൗളിങ് കോച്ചും മുന്‍ ന്യൂസിലാന്‍ഡ് ഇതിഹാസ പേസറുമായ ഷെയ്ന്‍ ബോണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മല്‍സരത്തില്‍ റോയല്‍സിന്റെ ഗംഭീര വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ആറു വിക്കറ്റിനാണ് ആര്‍സിബിയെ റോയല്‍സ് കശാപ്പ് ചെയ്തത്. ഇതോടെ പോയിന്റ് പട്ടികയില്‍ റോയല്‍സ് തലപ്പത്തേക്കും കയറിയിരുന്നു.
മല്‍സരശേഷം സംസാരിക്കവെയാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ ബോണ്ട് വലിയ മതിപ്പ് പ്രകടിപ്പിച്ചത്. മല്‍സരത്തില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച അദ്ദേഹം വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. 42 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമടക്കം 69 റണ്‍സ് സ്‌കോര്‍ ചെയ്താണ് സഞ്ജു ക്രീസ് വിട്ടത്. രണ്ടാം വിക്കറ്റില്‍ ജോസ് ബട്‌ലറിനൊപ്പം 148 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നു. റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണായകമായതും ഇതായിരുന്നു.

ഈ ടൂര്‍ണമെന്റിലേക്കു നോക്കിയാല്‍ ഡെത്ത് ഓവറുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ആവേശ് ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവസാന ഓവറുകളിലെ ഉജ്ജ്വല ബൗളിങിലൂടെ ചില മല്‍സരങ്ങള്‍ ക്ലോസ് ചെയ്യാനും അവനു കഴിഞ്ഞിരുന്നു. ട്രെന്റ് ബോള്‍ട്ടിനു ഈ മല്‍സരത്തില്‍ നല്ല ദിവസമായിരുന്നില്ല. മധ്യ ഓവറുകളില്‍ ആവേശ് നന്നായി ബൗള്‍ ചെയ്തു. മുന്‍ മല്‍സരങ്ങള്‍ മുതല്‍ തന്നെ സഞ്ജു സാംസണിനു ആവേശില്‍ നല്ല വിശ്വാസമാണുള്ളത്. നന്നായി യോര്‍ക്കറുകളെറിയാനും ആവേശിനു സാധിക്കുന്നതായി ബോള്‍ട്ട് വിലയിരുത്തി.
ഞങ്ങളുടെ ടീമിന്റെ സൗന്ദര്യം ഇതാണെന്നു ഞാന്‍ കരുതുന്നു. സ്പിന്നര്‍മാരെ അവസാന ഓവറുകളില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ക്കു അതിനുള്ള ഓപ്ഷനുകളുമുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഉജ്ജ്വലമായിട്ടാണ് റോള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതാണ്. കളിക്കാരുമായുള്ള സഞ്ജുവിന്റെ ആശയവിനിമയം ഗംഭീരമാണ്. കൂടാതെ ബൗളിങില്‍ അദ്ദേഹത്തിന്റെ ചോയിസുകളും എടുത്തു പറയേണ്ടതു തന്നെയാണെന്നും ബോണ്ട് കൂട്ടിച്ചേര്‍ത്തു.
അപരാജിത സെഞ്ച്വറിയോടെ റോയല്‍സിന്റെ വിജയശില്‍പ്പിയായി മാറിയ ഓപ്പണര്‍ ജോസ് ബട്‌ലറെയും അദ്ദേഹം പ്രശംസിച്ചു. ജോസ് ബട്‌ലറുടെ പ്രകടനത്തില്‍ സ്വാഭാവികമായും വലിയ സന്തോഷം തന്നെയാണുള്ളത്. ഓപ്പണിങ് കൂട്ടുകെട്ടുകളില്ലാതെയാണ് മുന്‍ മല്‍സരങ്ങളില്‍ ഞങ്ങള്‍ വിജയിച്ചു കൊണ്ടിരുന്നത്.

പക്ഷെ നെറ്റ്‌സില്‍ ബട്‌ലറും യശസ്വി ജയ്‌സ്വാളും വളരെ നന്നായിട്ടാണ് ബോളിനെ പ്രഹരിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടിലൊരാള്‍ മല്‍സരത്തില്‍ എപ്പോഴായിരിക്കും തകര്‍പ്പന്‍ ഇന്നിങ്‌സ് കളിക്കുകയെന്നതു മാത്രമേ അറിയേണ്ടിയിരുന്നുള്ളൂ. ബട്‌ലര്‍ തന്റെ ഏറ്റവും മികച്ച ഫോമിലക്കു എത്തിയതും ടീം വിജയം നേടിയതും കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ബോണ്ട് വ്യക്തമാക്കി.
മല്‍സരത്തില്‍ ആര്‍സിബി ടീമിനു സംഭവിച്ച പിഴവ് എന്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പിച്ചില്‍ ഒരു അധിക സ്പിന്നറെ കളിപ്പിക്കാനുള്ള ആര്‍സിബിയുടെ നീക്കം ശരിയായിരുന്നില്ലെന്നാണ് ബോണ്ട് പറയുന്നത്. അഞ്ചു മികച്ച ബൗളര്‍മാര്‍ ടീമിലുണ്ടെന്നതു ഞങ്ങളുടെ ഭാഗ്യം.
പക്ഷെ ഈ വിക്കറ്റില്‍ സ്പിന്നര്‍മാര്‍ക്കു കാര്യമായൊന്നും ചെയ്യാന്‍ ഇല്ലായിരുന്നു. ഒരു അധിക സ്പിന്നറെ കളിപ്പിച്ചതിലൂടെ ആര്‍സിബി അബദ്ധമാണ് വരുത്തിയത്. ഈ ഗെയിമില്‍ അവരുടെ തോല്‍വിക്കു കാരണങ്ങളിലൊന്നും ഇതാവാം. ഇതൊരു നല്ല വിക്കറ്റാണ്. റണ്‍സ് നേടുന്നതിനൊപ്പം ബൗളര്‍മാര്‍ക്കും ചിലതൊക്കെ ഈ പിച്ചിലുണ്ടായിരുന്നതായും ബോണ്ട് വിലയിരുത്തി.