For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇവരെ എന്തു കൊണ്ട് ആരും വാങ്ങിയില്ല? വമ്പനടിക്കാര്‍! നാലു പേര്‍

ഐപിഎല്‍ താരലേലത്തില്‍ചില കളിക്കാര്‍ക്കു ബമ്പറടിച്ചപ്പോള്‍ മറ്റു ചിലര്‍ക്കാവട്ടെ വന്‍ നിരാശയായിരുന്നു ഫലം. ദുബായില്‍ നടന്ന ലേലത്തില്‍ 332 കളിക്കാരെയായിരുന്നു വില്‍പ്പനയ്ക്കു വച്ചിരുന്നത്. ഇവരില്‍ നിന്നും വെറും 72 പേരെ മാത്രമേ പത്തു ഫ്രാഞ്ചൈസികള്‍ക്കും കൂടി ആവശ്യമായി വന്നുള്ളൂ. 72 പേരില്‍ 30 പേര്‍ വിദേശ താരങ്ങളുമായിരുന്നു. മുഴുവന്‍ ഫ്രാഞ്ചൈസികളും കൂടി ലേലത്തില്‍ മുടക്കിയത് 230.45 കോടി രൂപയായിരുന്നു.

പ്രധാനപ്പെട്ട ഇന്ത്യന്‍ താരങ്ങളൊന്നും ലേലത്തില്‍ ഉള്‍പ്പെടാതിരുന്നതിനാല്‍ തന്നെ വിദേശ കളിക്കാര്‍ക്കായിരുന്നു വന്‍ ഡിമാന്റുണ്ടായത്. ഓസ്‌ട്രേലിയന്‍ പേസ് ജോടികളായ മിച്ചെല്‍ സ്റ്റാര്‍ക്കും (24.75 കോടി) പാറ്റ് കമ്മിന്‍സും (20.5) സകല റെക്കോര്‍ഡുകളും ഇത്തവണ തകര്‍ത്തെറിയുകയായിരുന്നു. എന്നാല്‍ ടി20 ഫോര്‍മാറ്റിനു ഏറെ അനുയോജ്യരായ ചില താരങ്ങള്‍ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയിട്ടുണ്ട്. ഇവര്‍ ആരൊക്കെയെന്നറിയാം.

JOSH INGLIS

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഫിലിപ്പ് സാള്‍ട്ടാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. 1.5 കോടി രൂപയായിരുന്നു ലേലത്തില്‍ അദ്ദേഹത്തിന്റെ അടിസ്ഥാന വില. പക്ഷെ ഒരു ഫ്രാഞ്ചൈസി പോലും ഈ തുകയ്ക്കു സാള്‍ട്ടിനെ വാങ്ങാന്‍ സാല്‍പ്പര്യം കാണിച്ചില്ല. ലേലത്തില്‍ തഴയപ്പെട്ട് മണിക്കൂറുകള്‍ക്കകം വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20യില്‍ ഇംഗ്ലണ്ടിനു വേണ്ടി ഇടിവെട്ട് സെഞ്ച്വറിയുമായി താരം കസറുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റസല്‍സ് ടീമിന്റെ ഭാഗമായിരുന്നു സാള്‍ട്ട്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 163.91 സ്‌ട്രൈക്ക് റേറ്റില്‍ 218 റണ്‍സ് 27 കാരനായ താരം നേടുകയും ചെയ്തിരുന്നു. സീസണിനു ശേഷം ഡിസി കൈവിട്ടതോടെയാണ് സാള്‍ട്ട് ലേലത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്തത്.

ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. രണ്ടു കോടി രൂപയായിരുന്നു ലേലത്തില്‍ അദ്ദേഹത്തിന്റെ അടിസ്ഥാന വില. പക്ഷെ ഒരു ഫ്രാഞ്ചൈസി പോലും ഇംഗ്ലിസിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. ടി20 ഫോര്‍മാറ്റിലെ വളരെ അപകടകാരിയായ താരമാണ് 28 കാരന്‍.

ഇന്ത്യക്കെതിരേ അടുത്തിടെ നടന്ന അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ വിശാഖട്ടണത്തു നടന്ന കളിയില്‍ ഇംഗ്ലിസ് സെഞ്ച്വറി കുറിച്ചിരുന്നു. 50 ബോളില്‍ 110 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ടി20യില്‍ ഇതുവരെ കളിച്ച 105 മല്‍സരങ്ങളില്‍ നിന്നും 148.86 സ്‌ട്രൈക്ക് റേറ്റില്‍ മൂന്നു സെഞ്ച്വറിയും 16 ഫിഫ്റ്റികളുമടക്കം 2623 റണ്‍സ് ഇംഗ്ലിസിന്റെ പേരിലുണ്ട്. എന്നിട്ടും ലേലത്തില്‍ ടീമുകള്‍ അദ്ദേഹത്തെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

ന്യൂസിലാന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോയാണ് ലേലത്തില്‍ ടീം ലഭിക്കാതെ പോയ മൂന്നാമന്‍. ഇടംകൈയന്‍ ബാറ്ററായ അദ്ദേഹം ഈ ഫോര്‍മാറ്റിലെ അപകടകാരിയായ ബാറ്ററാണ്. 2019ലാണ് മണ്‍റോ അവസാനമായി ഐപിഎല്‍ കളിച്ചത്. അന്നു 13 മല്‍സരങ്ങളില്‍ നിന്നും 177 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

PHILIP SALT

മറ്റു ഫ്രാഞ്ചൈസി ലീഗുകളില്‍ ഏറെ ഡിമാന്റുള്ള താരമാണ് മണ്‍റോ. പക്ഷെ ഐപിഎല്ലില്‍ താരം നിരന്തരം തഴയപ്പെട്ടു കൊണ്ടിരിക്കുകയാണ്. 403 ടി20കളില്‍ കളിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഇവയില്‍ നിന്നും അഞ്ചു സെഞ്ച്വറികളടക്കം 142.13 സ്‌ട്രൈക്ക് റേറ്റില്‍ 10,367 റണ്‍സാണ് മണ്‍റോയുടെ സമ്പാദ്യം.

വെസ്റ്റ് ഇന്‍ഡീസ് ഓപ്പണിങ് ബാറ്റര്‍ ബ്രെന്‍ഡന്‍ കിങാണ് ലേലത്തില്‍ ആരും വാങ്ങാതെ പോയ നാലാമത്തെയാള്‍. 50 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. പക്ഷെ ഈ തുകയ്ക്കു ഒരു ഫ്രാഞ്ചൈസി പോലും അദ്ദേഹത്തിനായി താല്‍പ്പര്യം കാണിച്ചില്ല. ഇതുവരെ 122 ടി20കളില്‍ കിങ് കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 133.03 സ്‌ട്രൈക്ക് റേറ്റില്‍ 2936 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 19 ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്.

Story first published: Wednesday, December 20, 2023, 15:17 [IST]
Other articles published on Dec 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+