Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജു തെറിച്ചു! ജയ്‌സ്വാള്‍ സൂക്ഷിച്ചോ, ഇന്ത്യയുടെ ഭാവി സ്റ്റാര്‍ സുദര്‍ശന്‍ തന്നെ

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമായി മാറാന്‍ തനിക്കാവുമെന്നു വീണ്ടുമൊരു ഗംഭീര ഇന്നിങ്‌സിലൂടെ തെളിയിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവ താരം സായ് സുദര്‍ശന്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ ജിടി ബാറ്റിങിലെ നെടുംതൂണായത് തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ ഇടംകൈയന്‍ ബാറ്ററാണ്. സെഞ്ച്വറി മിസ്സായെങ്കിലും സെഞ്ച്വറിയുടെ മൂല്യമുള്ള ഒരു ഇന്നിങ്‌സ് കളിച്ചാണ് സുദര്‍ശന്‍ മടങ്ങിയത്.

ബാറ്റിങില്‍ തുടക്കം പാളിയ ജിടിയെ 200 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിച്ചത് മൂന്നാം നമ്പറില്‍ ഇറങ്ങിയ സുദര്‍ശന്റെ ഇന്നിങ്‌സാണ്. പുറത്താവാതെ 84 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 49 ബോളുകള്‍ നേരിട്ട സുദര്‍ശന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറുകളും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. വളരെ ശ്രദ്ധയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ അദ്ദേഹം മധ്യ ഓവറുകളിലും അവസാന ഓവറുകളിലും കൂടുതല്‍ അഗ്രസീവായി റണ്‍സ് വാരിക്കൂട്ടുകയായിരുന്നു.

SAI SUDHARSAN

ജിടിയെ സംബന്ധിച്ച് ഈ സീസണിലെ മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് എന്ന് വിളിക്കാവുന്ന ബാറ്ററാണ് സുദര്‍ശന്‍. അത്രയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം നടക്കിക്കൊണ്ടിരിക്കുന്നത്. ആര്‍സിബിക്കെതിരേ നേടിയ 84 റണ്‍സോടെ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തേക്കും അദ്ദേഹം കയറിയിരിക്കുകയാണ്. നേരത്തേ ഈ പൊസിഷനിലുണ്ടായിരുന്ന രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിനെയാണ് സുദര്‍ശന്‍ ഓവര്‍ടേക്ക് ചെയ്തത്.

10 മല്‍സരങ്ങളില്‍ നിന്നും 408 റണ്‍സാണ് ഇപ്പോള്‍ സുദര്‍ശന്റെ അക്കൗണ്ടിലുള്ളത്. 45.33 ശരാശരിയില്‍ 134.21 സ്‌ട്രൈക്ക് റേറ്റോടെയാണിത്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ഈ സീസണില്‍ ഇതുവരെ കളിച്ചിട്ടുള്ള ഇന്നിങ്‌സുകളെടുത്താല്‍ ഒന്നില്‍പ്പോലും ഒറ്റയക്ക സ്‌കോറിനു സുദര്‍ശന്‍ പുറത്തായിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഒരു ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്ഥിരത തന്നെയാണ് ഇതു അടിവരയിടുന്നത്.

സീസണിലെ ആദ്യ മല്‍സരത്തില്‍ 39 ബോളില്‍ 45 റണ്‍സുമായാണ് സുദര്‍ശന്‍ തുടങ്ങിയത്. തുടര്‍ന്നുള്ള മല്‍സരങ്ങളിലും താരം ഫോം ആവര്‍ത്തിക്കുകയും ചെയ്തു. 31 ബോളില്‍ 37 റണ്‍സ്, 36 ബോളില്‍ 45, 19 ബോളില്‍ 33, 23 ബോളില്‍ 31, 29 ബോളില്‍ 34, ഒമ്പതു ബോളില്‍ 12, 34 ബോളില്‍ 31, 39 ബോളില്‍ 65, ഏറ്റവും അവസാനമായി ആര്‍സിബിക്കെതിരേ 49 ബോളില്‍ 84 റണ്‍സ് എന്നിങ്ങനെയാണ് സുദര്‍ശന്റെ ഇന്നിങ്‌സുകള്‍.

SAI SUDHARSAN

സോഷ്യല്‍ മീഡിയയില്‍ സായ് സുദര്‍ശനെ ആരാധകര്‍ വാനോളം പ്രശംസിക്കുകയാണ്. ഇന്ത്യക്കു ഒടുവില്‍ വിശ്വാസമര്‍പ്പിക്കാവുന്ന ഒരു ബാറ്ററെക്കൂടി ലഭിച്ചിരിക്കുകയാണ്. ദീര്‍ഘകാലം ഇന്ത്യന്‍ ബാറ്റിങിലെ നിര്‍ണായക താരമായി മാറാന്‍ സുദര്‍ശനു കഴിയും. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ തിളങ്ങാനുള്ള പ്രതിഭ താരത്തിനുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

യശസ്വി ജയ്‌സ്വാള്‍ ഒന്നു സൂക്ഷിച്ചോ. ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ ഇന്ത്യക്കു പകരമിറക്കാന്‍ വളരെ മികച്ചൊരു ടോപ് ഓര്‍ഡര്‍ ബാറ്ററെയാണ് സായ് സുദര്‍ശനിലൂടെ ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അദ്ദേഹത്തിനു ഇടം ലഭിക്കില്ല. എന്നാല്‍ ലോകകപ്പിനു ശേഷമുള്ള ഭാവി പരമ്പരകളില്‍ സുദര്‍ശന് കൂടുതല്‍ അവസരങ്ങള്‍ ഇന്ത്യ നല്‍കിയേ തീരൂവെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ഐപിഎല്ലില്‍ ഇത്രയും ഗംഭീരമായി കളിച്ചുകൊണ്ടിരുന്നിട്ടും സായ് സുദര്‍ശനെക്കുറിച്ച് ആരും ഒന്നും പരാമര്‍ശിക്കുന്നില്ല. ഇതു നിരാശാജനകമാണ്. ഇന്ത്യയുടെ ഭാവി ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ അദ്ദേഹം തന്നെയായിരിക്കും. അക്കാര്യത്തില്‍ സംശയം വേണ്ടെന്നും ആരാധകര്‍ പറയുന്നു.

Story first published: Sunday, April 28, 2024, 18:10 [IST]
Other articles published on Apr 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+