മുംബൈ: സ്വന്തം മൈതാനവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ കൈവിട്ടിരിക്കുകയാണ്. കരുത്തരുടെ പോരാട്ടത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനു മുന്നിലും മുംബൈ മുട്ടുമടക്കി. സീസണിലെ ഹാട്രിക്ക് പരാജയമാണ് ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും നേരിട്ടിരിക്കുന്നത്. സഞ്ജുവിന്റെ മാരക ക്യാപ്റ്റന്‍സിക്കൊപ്പം റോയല്‍സ് ബൗളര്‍മാരും കസറിയപ്പോള്‍ മുംബൈ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.
ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വേട്ടയ്ക്കു തിരികൊളുത്തിയ റോയല്‍സ് എതിരാളികളെ ഒരിക്കല്‍പ്പോലും കളിയിലേക്കു തിരികെ വരാന്‍ അനുവദിച്ചതുമില്ല. 126 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മാത്രമാണ് റോയല്‍സിനു നല്‍കാന്‍ മുംബൈയ്ക്കു സാധിച്ചത്. മറുപടിയില്‍ വെറും 15.3 ഓവറില്‍ റോയല്‍സ് നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയില്‍ റോയല്‍സ് തലപ്പത്തേക്കു കയറുകയും ചെയ്തു.

ടോപ് ത്രീ ക്ലിക്കായില്ലെങ്കിലും റിയാന്‍ പരാഗ് (54*) തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലും മാച്ച് വിന്നിങ് ഇന്നിങ്‌സുമായി റോയല്‍സിന്റെ ജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു. 39 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (10), ജോസ് ബട്‌ലര്‍ (13), നായകന്‍ സഞ്ജു (12), ആര്‍ അശ്വിന്‍ (16) എന്നിവരില്‍ നിന്നൊന്നും കാര്യമായ സംഭാവനകള്‍ ലഭിച്ചില്ല. പരാഗിനോടൊപ്പം എട്ടു റണ്‍സുമായി ശുഭം ദുബെയായിരുന്നു വിജയം പൂര്‍ത്തിയാക്കുമ്പോള്‍ ക്രീസില്‍.
നേരത്തേ പതിവുപോലെ നായകന്‍ ഹാര്‍ദിക്കിനെതിരായ കൂവി വിളിയോടെയാണ് ഈ മല്‍സരവും ആരംഭിച്ചത്. രോഹിത് മുദ്രാവാക്യം ടോസിനു മുമ്പ് മുതല്‍ തന്നെ സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ടപ്പോള്‍ ഹാര്‍ദിക്കിനുള്ള കൂവലിനും ഒട്ടും കുറവില്ലായിരുന്നു. പക്ഷെ ടീമിന്റെ മാനംകാക്കാന്‍ ഇതേ ഹാര്‍ദിക് തന്നെ ഒടുവില്‍ വേണ്ടി വരികയും ചെയ്തു. 34 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായത് അദ്ദേഹമാണ്. 21 ബോളുകള്‍ നേരിട്ട ഹാര്‍ദിക് ആറു ഫോറുടകളടിച്ചു.

32 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 29 ബോളില്‍ രണ്ടു സിക്‌സറുള്‍പ്പെടെയായിരുന്നു ഇത്. മുംബൈ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍ ടിം ഡേവിഡ് (17), ഇഷാന്‍ കിഷന്‍ (16) എന്നിവരാണ്. രോഹിത്, നമാന്‍ ദിര്‍, ഇംപാക്ട് പ്ലെയറായി കളിച്ച ഡെവാള്‍ഡ് ബ്രെവിസ് എന്നിവരെല്ലാം ഗോള്‍ഡന്‍ ഡെക്കായി മാറി.
മുംബൈയുടെ കൂട്ടത്തകര്‍ച്ചയ്ക്കു കാരണവും ഇതു തന്നെയാണ്. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക്- തിലക് ജോടി 56 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുംബൈയെ തിരികെ കൊണ്ടു വരുമെന്നു തോന്നിച്ചു. പക്ഷെ ഈ ജോടിയെ റോയല്‍സ് വേര്‍പിരിച്ചതോടെ മുംബൈ തകര്‍ന്നടിയുകയും ചെയ്തു. റോയല്‍സിനു വേണ്ടി ബോള്‍ട്ടും യുസ്വേന്ദ്ര ചഹലും മുന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി. നാന്ദ്രെ ബര്‍ഗറിനു രണ്ടു വിക്കറ്റും ലഭിച്ചു.
പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നമാന്‍ ദിര്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാള്‍ഡ് കോട്‌സി, പിയൂഷ് ചൗള, ആകാശ് മധ്വാള്‍, ജസ്പ്രീത് ബുംറ, ക്വെന എംഫാക്വ.
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, നാന്ദ്രെ ബര്‍ഗര്‍, യുസ്വേന്ദ്ര ചഹല്‍.