For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റോയല്‍സിനെ പുറത്താക്കിയത് ആര്‍സിബി ശാപം! ഇതു സത്യം തന്നെ, തെളിവ് തരാം

2022നു ശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ഐപിഎല്ലിന്റെ ഫൈനലില്‍ കളിക്കുകയെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മോഹം ഒരു വിജയം മാത്രമകലെ പൊലിഞ്ഞിരിക്കുകയാണ്. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു 36 റണ്‍സിനു തോറ്റതോടെയാണ് സഞ്ജു സാംസണും സംഘവും ടൂര്‍ണമെന്റില്‍ നിന്നും പടിയിറങ്ങിയത്. എന്നാല്‍ റോയല്‍സിന്റെ ഈ പുറത്താവലിനു പിന്നില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ശാപമാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇതിനുള്ള തെളിവും അവര്‍ നിരത്തുന്നു.

ആര്‍സിബിയെ ഐപിഎല്ലില്‍ നിന്നും പുറത്താക്കിയ ടീമുകളൊന്നും ഇതുവരെ കിരീടം നേടിയിട്ടില്ലെന്നതാണ് കൗതുകരമായ കാര്യം. ഇപ്പോള്‍ റോയല്‍സിനും ഇതു തന്നെയാണ് തിരിച്ചടിയായതെന്നു സംശയിക്കേണ്ടി വരും. കാരണം നേരത്തേ എലിമിനേറ്ററില്‍ ആര്‍സിബിയെ നാലു വിക്കറ്റിനു തകര്‍ത്താണ് റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്കു ടിക്കറ്റെടുത്തത്.

ROYALS

ഇപ്പോള്‍ ഫൈനലിനു മുമ്പ് തന്നെ സഞ്ജുവും സംഘവും കാലിടറി വീഴുകയും ചെയ്തു. പ്ലേഓഫില്‍ ആര്‍സിബിയുടെ ചീട്ട് കീറിയ ടീമുകളൊന്നും നേരത്തേ ക്ലച്ച് പിടിച്ചിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്. ഇപ്പോള്‍ ഇക്കൂട്ടത്തിലേക്കു റോയല്‍സിന്റെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.

2010ലെ ഐപിഎല്ലില്‍ ആര്‍സിബിയെ പുറത്താക്കിയത് മുംബൈ ഇന്ത്യന്‍സായിരുന്നു. അന്നു സെമി ഫൈനല്‍, ഫൈനല്‍ ഫോര്‍മാറ്റിലായിരുന്നു നോക്കൗട്ട് റൗണ്ട് പോരാട്ടങ്ങള്‍. സെമിയില്‍ മുംബൈയുടെ എതിരാളികള്‍ ആര്‍സിബിയായിരുന്നു. 35 റണ്‍സ് ജയത്തോടെ മുംബൈ ഫൈനലിലേക്കു മുന്നേറി. പക്ഷെ കലാശക്കളിയില്‍ മുംബൈയ്ക്കു പണികിട്ടി. ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരെ 22 റണ്‍സിനു തകര്‍ത്ത് കിരീടം ചൂടുകയായിരുന്നു.

2015ല്‍ ആര്‍സിബിയുടെ ശാപം സിഎസ്‌കെക്കായിരുന്നു. അന്നു ക്വാളിഫയര്‍ രണ്ടിലാണ് സിഎസ്‌കെയും ആര്‍സിബിയും ഏറ്റുമുട്ടിയത്. ആദ്യ ക്വാളിഫയറില്‍ മുംബൈയോടു സിഎസ്‌കെ പരാജപ്പെട്ടിരുന്നു. ആര്‍സിബിയാവട്ടെ എലിമിനേറ്ററില്‍ റോല്‍സിനെയും തോല്‍പ്പിക്കുകയായിരുന്നു. രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിയെ മൂന്നു വിക്കറ്റിനു മറികടക്കാന്‍ സിഎസ്‌കെയ്ക്കു സാധിച്ചു. പക്ഷെ ഫൈനലില്‍ എംഎസ് ധോണിക്കും സംഘത്തിനും കരയേണ്ടിവന്നു. സിഎസ്‌കെയെ 41 റണ്‍സിനു തകര്‍ത്ത് മുംബൈ കിരീടം ചൂടുകയായിരുന്നു.

2020ല്‍ ആര്‍സിബിയെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയതു കാരണം തിരിച്ചടിയുണ്ടായത് ഹൈദരാബാദ് ടീമിനാണ്. അന്നു എലിമിനേറ്ററിലാണ് എസ്ആര്‍എച്ചും ആര്‍സിബിയും കൊമ്പുകോര്‍ത്തത്. ഈ മല്‍സരത്തില്‍ ആര്‍സിബിയെ നിഷ്പ്രഭരാക്കുന്ന വിജയമാണ് എസ്ആര്‍എച്ച് സ്വന്തമാക്കിയത്.

RCB

ആറു വിക്കറ്റിനു അവര്‍ ആര്‍സിബിയെ തീര്‍ക്കുകയായിരുന്നു. ഇതോടെ ഓറഞ്ച് ആര്‍മി രണ്ടാം ക്വാളിഫയറിലേക്കും ടിക്കറ്റെടുത്തു. ഇവിടെ അവരെ കാത്തിരുന്നത് ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. ഡിസിക്കു മുന്നില്‍ എസ്ആര്‍എച്ചിനു അടിയും തെറ്റി. 17 റണ്‍സ് വിജയവുമായി ഡിസി ഫൈനിലേക്കു മുന്നേറുകയായിരുന്നു.

2021ലെ പ്ലേഓഫില്‍ ആര്‍സിബിയുടെ ചീട്ട് കീറിയത് കെകെആറാണ്. അവര്‍ക്കും കിരീടം നേടാനുള്ള ഭാഗ്യമുണ്ടായില്ല. ഇത്തവണയും എലിമിനേറ്ററിലാണ് ആര്‍സിബി കളിച്ചത്. എതിരാളികള്‍ കെകെആറുമായിരുന്നു. ആര്‍സിബിയെ മൂന്നു വിക്കറ്റിനു പരാജയപ്പെടുത്തി കൊല്‍ക്കത്ത രണ്ടാം ക്വാളിഫയറിലേക്കും യോഗ്യത നേടി. ഡിസിയെ മറികടന്നു ഫൈനലിലേക്കും കെകെആര്‍ ടിക്കറ്റെടുത്തു. പക്ഷെ കലാശക്കളിയില്‍ സിഎസ്‌കെയോടു 27 റണ്‍സിനു തോല്‍ക്കാനായിരുന്നു കെകെആറിന്റെ വിധി.

2022ലെ ഐപിഎല്ലില്‍ ആര്‍സിബിക്കു പുറത്തേക്കു വഴി കാണിച്ചത് റോയല്‍സായിരുന്നു. അന്നു അവര്‍ക്കും കിരീടഭാഗ്യമുണ്ടായില്ല. രണ്ടാം ക്വാളിഫയറിലാണ് ആര്‍സിബിയും റോയല്‍സും മുഖാമുഖം വന്നത്. ഈ മല്‍സരത്തില്‍ ആര്‍സിബിയെ നിഷ്പ്രഭരാക്കി റോയല്‍സ് ഫൈനലില്‍ കടക്കുകയും ചെയ്തു. ഏഴു വിക്കറ്റ് ജയമാണ് സഞ്ജുവും സംഘവും സ്വന്തമാക്കിയത്. പക്ഷെ ഫൈനലില്‍ ഇതാവര്‍ത്തിക്കാന്‍ റോയല്‍സിനായില്ല. ഗുജറാത്ത് ടൈറ്റന്‍സിനോടു അവര്‍ ഏഴു വിക്കറ്റിനു കീഴടങ്ങുകയായിരുന്നു.

Story first published: Saturday, May 25, 2024, 9:30 [IST]
Other articles published on May 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+