For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ജിടിക്കെതിരേ ഷോക്കേറ്റു, പഞ്ചാബിനോടും റോയല്‍സ് പൊട്ടുമോ? കണക്കുകള്‍ നോക്കൂ

ചണ്ഡീഗഡ്: ഗുജറാത്ത് ടൈറ്റന്‍സിനോടു സ്വന്തം മൈതാനത്തേറ്റ ഞെട്ടിക്കുന്ന പരാജയത്തിനു ശേഷം രാജസ്ഥാന്‍ റോയല്‍സ് വീണ്ടുമൊരു അങ്കത്തിനു കച്ചമുറുക്കുകയാണ്. വിജയത്തിനു തൊട്ടരികെ വരെയെത്തിയ ശേഷമാണ് ജിടിയോടു സഞ്ജു സാംസണും സംഘവും മൂന്നു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയത്. ഈ ഷോക്ക് മറന്ന് പഞ്ചാബ് കിങ്‌സിനെതിരേ ഇന്നു വിജയവഴിയില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ് പിങ്ക് ആര്‍മി. പഞ്ചാബിന്റെ ഹോംഗ്രൗണ്ടിലാണ് പോരാട്ടം.

ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ പഞ്ചാബിനെതിരേ റോയല്‍സ് വിജയം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണെന്നു പറയേണ്ടി വരും. കാരണം അത്ര മാത്രം ആധിപത്യമാണ് പഞ്ചാബിനെതിരേ റോയല്‍സിനുള്ളത്. 2020 മുതലുള്ള ഐപിഎല്ലിലെ കണക്കുകള്‍ നോക്കിയാല്‍ ഏഴു തവണയാണ് ഇരുടീമുകളും മുഖാമുഖം വന്നത്. ഇവയില്‍ അഞ്ചിലും വിജയം റോയല്‍സിനായിരുന്നു. വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് പഞ്ചാബിനു ജയിക്കാനായത്. മാത്രമല്ല ഈ ഏഴു മല്‍സരങ്ങളിലും കാണികളെ ശരിക്കും ത്രില്ലടിപ്പിച്ച പോരാട്ടങ്ങളുമായിരുന്നു.

SANJU-DHAWAN

റോയല്‍സ് വിജയിച്ചിട്ടുള്ള അഞ്ചു മല്‍സരങ്ങളില്‍ നാലിലും 180 പ്ലസ് റണ്‍സ് ചേസ് ചെയ്തിട്ടുമുണ്ട്. 2020ല്‍ നടന്ന മല്‍സരത്തില്‍ പഞ്ചാബ് നല്‍കിയ 189 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു റോയല്‍സ് മറികടന്നത്. അടുത്ത കളിയില്‍ പക്ഷെ പഞ്ചാബ് കണക്കുതീര്‍ത്തു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അഞ്ചു റണ്‍സിന്റെ ത്രില്ലിങ് വിജയമാണ് പഞ്ചാബ് കൈക്കലാക്കിയത്.

അടുത്ത രണ്ടു മല്‍സരങ്ങളിലും റോയല്‍സിന്റെ ഊഴമായിരുന്നു. വലിയ സ്‌കോറുകള്‍ വളരെ അനായാസമാണ് റോയല്‍സ് ചേസ് ചെയ്തു വിജയിച്ചത്. 226 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ 19.4 ഓവറില്‍ റോയല്‍സ് ചേസ് ചെയ്യുകയായിരുന്നു. അടുത്ത കളിയില്‍ 186 റണ്‍സെന്ന ടോട്ടല്‍ മറികടക്കാന്‍ റോയല്‍സിനു വെറും 17.3 ഓവറുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. അതിനു ശേഷമുള്ള കളിയില്‍ പഞ്ചാബ് വെന്നിക്കൊടി പാറിച്ചു. ത്രില്ലറില്‍ നാലു റണ്‍സിനാണ് അവരുടെ വിജയം.

ROYALS

അതു കഴിഞ്ഞ് രണ്ടു തവണ മാത്രമേ റോയല്‍സും പഞ്ചാബും മുഖാമുഖം വന്നിട്ടുള്ളൂ. രണ്ടിലും റോയല്‍സ് വിജയം കൊയ്യുകയും ചെയ്തു. ഒന്നില്‍ പരാജയത്തിന്റെ വക്കില്‍ വരെയെത്തിയ ശേഷമാണ് റോയല്‍സ് രണ്ടു റണ്‍സിന്റെ ജയവുമായി രക്ഷപ്പെട്ടത്. അവസാന പോരാട്ടത്തിലാവട്ടെ റണ്‍ചേസിലും റോയല്‍സ് ജയം സ്വന്തമാക്കി. 190 റണ്‍സ് പിന്തുടര്‍ന്ന അവര്‍ 19.4 ഓവറിലാണ് ഇതു മറികടന്നത്.

കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് ടിക്കറ്റ് നഷ്ടമായ റോയല്‍സ് ഇത്തവണ ഗംഭീരമായിട്ടാണ് തുടങ്ങിയിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ച അവര്‍ എട്ടു പോയിന്റുമായി ലീഗില്‍ തലപ്പത്തു നില്‍ക്കുകയാണ്. തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കു ശേഷം അവസാന കളിയില്‍ ജിടിയാണ് റോയല്‍സിനു ബ്രേക്കിട്ടത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 20 റണ്‍സിനു തകര്‍ത്താണ് റോയല്‍സ് അക്കൗണ്ട് തുടങ്ങിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 12 റണ്‍സിനും മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിനും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഇതേ മാര്‍ജിനിലും റോയല്‍സ് കെട്ടുകെട്ടിക്കുകയായിരുന്നു.

അതേസമയം, പതിവു പോലെ ഈ സീസണിലും സ്ഥിരതയില്ലാത്ത പ്രകടനമാണ് പഞ്ചാബ് നടത്തിക്കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ് ഇപ്പോള്‍ അവരുള്ളത്. അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച ശിഖര്‍ ധവാന്റെ ടീം മൂന്നെണ്ണത്തില്‍ പരാജയവും രുചിച്ചു. ഡല്‍ഹി, ജിടി എന്നിവര്‍ക്കെതിരേയാണ് പഞ്ചാബിനു വിജയം കൊയ്യാനായത്. ആര്‍സിബി, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരോടു തോല്‍വി രുചിക്കുകയും ചെയ്തു.

Story first published: Saturday, April 13, 2024, 10:14 [IST]
Other articles published on Apr 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+