Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജുവിന്റെ വിവാദ പുറത്താവല്‍, ഇനിയെന്ത്? കിടിലന്‍ മറുപടിയുമായി സങ്കക്കാര

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ വിവാദ പുറത്താവലിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടീം ഡയറക്ടറും കോച്ചുമായ മുന്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കാര. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കഴിഞ്ഞ ഐപിഎല്‍ പോരാട്ടത്തില്‍ സെഞ്ച്വറിക്കു 14 റണ്‍സ് മാത്രമകലെയാണ് സഞ്ജു പുറത്തായത്. സിക്‌സര്‍ ആവേണ്ടിയിരുന്ന ഷോട്ടാണ് തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചത്.

മുകേഷ് കുമാറിനായിരുന്നു സഞ്ജുവിന്റെ ഭാഗ്യ വിക്കറ്റ്. ലോങ് ഓണിനു മുകളിലിലൂടെ വലിയൊരു സിക്‌സറിനു ശ്രമിച്ച അദ്ദേഹത്തെ ബൗണ്ടറി ലൈനിനു തൊട്ടരികെ വച്ച് ഷെയ് ഹോപ്പ് പിടികൂടുകയായിരുന്നു. ബോള്‍ കൈക്കുള്ളിലാക്കിയ ശേഷം ഒന്നു തിരിയവെ അദ്ദേഹത്തിന്റെ കാല്‍ ബൗണ്ടറി ലൈനലില്‍ ടച്ച് ചെയ്തിരുന്നു. പക്ഷെ ഇതു ശ്രദ്ധിക്കാതിരുന്ന തേര്‍ഡ് അംപയര്‍ ഔട്ട് നല്‍കുകയായിരുന്നു. തീരുമാനത്തെ ചോദ്യം ചെയ്ത ശേഷം ക്ഷുഭിതനായിട്ടാണ് സഞ്ജു ഗ്രൗണ്ട് വിട്ടത്.

KUMAR SANGAKKARA

മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് സഞ്ജുവിന്റെ വിവാദ ക്യാച്ചിനെക്കുറിച്ചും ടീമിന്റെ തോല്‍വിയെക്കുറിച്ചും സങ്കക്കാര സംസാരിച്ചത്. വളരെ പക്വതയോടെയാണ് ക്യാച്ച് വിവാദത്തോടു അദ്ദേഹം പ്രതികരിച്ചത്. അംപയറുടെ തീരുമാനം അംഗീകരിക്കുകയെന്നതാണ് ഇപ്പോള്‍ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നാണ് അദ്ദേഹം പറയുന്നത്.

പുറത്താവലിനെക്കുറിച്ച് അംപയര്‍ തീരുമാനങ്ങളെടുക്കുന്നത് റീപ്ലേകളെയും ആംഗിളുകളെയും ആശ്രയിച്ചായിരിക്കും. ചില സമയങ്ങളില്‍ കാല്‍ ബൗണ്ടറിയില്‍ ടച്ച് ചെയ്തതായി നിങ്ങള്‍ക്കു തോന്നും. തേര്‍ഡ് അംപയറെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വളരെയധികം ബുദ്ധിമുട്ടുള്ള ക്യാച്ചുകളിലൊന്നാണിത്. ഗെയിം അപ്പോള്‍ വളരെയധികം നിര്‍ണായകമായ ഘട്ടത്തിലുമായിരുന്നു. പക്ഷെ അതു സംഭവിച്ചു പോയെന്നും സങ്കക്കാര ചൂണ്ടിക്കാട്ടി.

ഞങ്ങള്‍ക്കു ഈ ക്യാച്ചിനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. പക്ഷെ ദിവസത്തിന്റെ അവസാനത്തില്‍ തേര്‍ഡ് അംപയറുടെ തീരുമാനത്തിനൊപ്പം നിങ്ങള്‍ക്കു നില്‍ക്കേണ്ടതായി വരും. നമുക്ക് അതില്‍ തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളതെങ്കില്‍ പോലും അവസാനം അതു അംഗീകരിക്കുക മാത്രമേ ചെയ്യാന്‍ കഴിയൂ. ഞങ്ങള്‍ തീര്‍ച്ചയായും ഇതേക്കുറിച്ചുള്ള അഭിപ്രായം അംപയര്‍മാരുമായി പങ്കുവയ്ക്കും. ഇവയെല്ലാം മാറ്റിനിര്‍ത്തിയാല്‍ ഡല്‍ഹി വളരെ നന്നായിട്ടു തന്നെ ഈ മല്‍സരത്തില്‍ കളിച്ചുവെന്നും സങ്കക്കാര വിശദമാക്കി.

അതേസമയം, മല്‍സരശേഷം സംസാരിക്കവെ സഞ്ജുവും അംപയറുടെ വിവാദ തീരുമാനത്തെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരം ഒരു ഘട്ടം വരെ തങ്ങളുടെ വരുതിയില്‍ ആയിരുന്നുവെന്നും വിജയിക്കാന്‍ സാധിക്കമായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്.

SANJU SAMSON

ഡിസിയുമായുള്ള മല്‍സരം റോയല്‍സിന്റെ പക്കലായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. 11-12 റണ്‍സ് മാത്രമേ ഒരോവറില്‍ ജയിക്കാന്‍ ആവശ്യമായിരുന്നുള്ളൂ. ഇതു നേടിയെടുക്കാന്‍ സാധിക്കാവുന്ന സ്‌കോറുമായിരുന്നുവെന്നും പോസ്റ്റ് മാച്ച് ഷോയില്‍ സഞ്ജു വിശദീകരിച്ചിരുന്നു.

ഡിസി നേടിയ 220 റണ്‍സെന്നത് ചേസില്‍ 10 റണ്‍സ് കൂടുതലായിരുന്നു. ഡിസി ഓപ്പണര്‍ പതിവുപോലെ വളരെ അഗ്രസീവായി സ്‌കോര്‍ ചെയ്തിട്ടും റോയല്‍സിനു കളിയിലേക്കു തിരിച്ചുവരാന്‍ സാധിച്ചു. അവസാന ഓവറുകളില്‍ അതിവേഗം അവര്‍ക്കു വേണ്ടി സ്‌കോര്‍ ചെയ്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സിനും ക്രെഡിറ്റ് നല്‍കിയേ തീരൂ.

സന്ദീപ് ശര്‍മയ്‌ക്കെതിരേ വളരെ നന്നായിട്ടാണ് സ്റ്റബ്‌സ് കളിച്ചത്. തന്റെ ബൗളിങ് നിരയിലെ ഏറ്റവും മികച്ച രണ്ടു പേരായ സന്ദീപ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കെതിരേ രണ്ട്- മൂന്ന് സിക്‌സറുകള്‍ സ്റ്റബ്‌സ് അധികമായി നേടിയെന്നും സഞ്ജു വ്യക്തമാക്കിയിരുന്നു

Story first published: Wednesday, May 8, 2024, 12:57 [IST]
Other articles published on May 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+