Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കിടു ഓപ്പണര്‍മാര്‍, പക്ഷെ ഇവരെ ഫിനിഷറാക്കൂ! കളി ജയിപ്പിക്കും, 4 പേര്‍

ഐപിഎല്ലിന്റെ 17ാം സീസണിനു അടുത്ത മാസം കൊടിയേറുകയണ്. മാര്‍ച്ച് 22നായിരിക്കും പുതിയ സീസണ്‍ ആരംഭിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിന്റെ മല്‍സരക്രമം ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തു പൊതു തിരഞ്ഞെടുപ്പും ഇതേ സമയത്തു തന്ന നടക്കാനിരിക്കുകയണ്. പക്ഷെ ഇവയുടെ തിയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് തിയ്യതികളുടെ പ്രഖ്യാപനത്തിനു ശേഷമായിരിക്കും ഐപിഎല്ലിന്റെ ഫിക്‌സ്ചറും പ്രഖ്യാപിച്ചേക്കുക.

10 ടീമുകളാണ് പുതിയ സീസണിലും ഐപിഎല്‍ ട്രോഫിക്കു വേണ്ടി പോരടിക്കുന്നത്. വരാനിരിക്കുന്ന സീസണിനു മുന്നോടിയായി ചില മികച്ച കളിക്കാരെ എല്ല ടീമുകളും ലേലത്തില്‍ സ്വന്തം കൂടാരത്തിലേക്കു എത്തിച്ചുകഴിഞ്ഞു. ഇവരില്‍ ആരൊക്കെയാണ് പ്ലെയിങ് ഇലവനില്‍ വേണ്ടതെന്നു ടീമുകള്‍ക്കു ഏറെക്കുറെ ധാരണയുമുണ്ടാവും.

ROHIT SHARMA

ചില താരങ്ങള്‍ക്കു പതിവു റോളില്‍ നിന്നും മാറി മറ്റൊരു റോളില്‍ ടീമുകള്‍ക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്. ഓപ്പണര്‍മാരായി കളിക്കുന്ന ചിലരെ ഫിനിഷറായി പരീക്ഷിച്ചാല്‍ എങ്ങനെയിരിക്കും? ഈ റോളിനു അനുയോജ്യരായ കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ ഇതിഹാസ ഓപ്പണറും നായകനുമായ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ ലേലത്തിനു തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിനു മുംബൈ ടീമിന്റെ നായകസ്ഥാനം നഷ്ടമായത്. ട്രേഡ് വിന്‍ഡോയില്‍ ടീമിലേക്കു തിരികെ കൊണ്ടുവന്ന ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് മുംബൈ പുതിയ ക്യാപ്റ്റനാക്കിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു ഐപിഎല്‍ സീസണുകളെടുത്താല്‍ ഓപ്പണറെന്ന നിലയില്‍ രോഹിത് അത്ര മികച്ച പ്രകടനമല്ല നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പുതിയ സീസണില്‍ ഫിനിഷറായി മുംബൈയ്ക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്. തുടക്കകാലത്തു ഡെ്ക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടി ഫിനിഷറായി ഹിറ്റ്മാന്‍ കസറിയിട്ടുണ്ട്. കൂടാതെ സൂപ്പര്‍ ഓവറുകളില്‍ അദ്ദേഹത്തിന്റെ പ്രഹരശേഷിയും ഫിനിഷറായി തിളങ്ങാന്‍ സഹായിച്ചേക്കും.

മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ക്കും താഴെ ഫിനിഷറായി വേഡിനെ ജിടിക്കു കളിപ്പിക്കാവുന്നതാണ്.

ഓസ്‌ട്രേലിയന്‍ ടീമിനായി നേരത്തേ ലോവര്‍ ഓര്‍ഡറില്‍ ചില തീപ്പൊരി ബാറ്റിങ് പ്രകടനങ്ങള്‍ താരം കാഴ്ചവച്ചിട്ടുണ്ട്. രാഹുല്‍ തെവാത്തിയ നിലവില്‍ ഫിനിഷറുടെ റോളില്‍ ജിടിയിലുണ്ടെങ്കിലും അതിനേക്കാള്‍ ഇംപാക്ടുണ്ടാക്കാന്‍ വേഡിനായേക്കും.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഓപ്പണറും സൗത്താഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ക്വിന്റണ്‍ ഡികോക്കാണ് ഫിനിഷറായി അടുത്ത ഐപിഎല്‍ സീസണില്‍ പരീക്ഷിച്ചു നോക്കാവുന്ന മൂന്നാമത്തെ താരം. കഴിഞ്ഞ തവണ വെസ്റ്റ് ഇന്‍ഡീസ് താരം കൈല്‍ മയേഴ്‌സ് ഓപ്പണിങില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനാല്‍ ഡികോക്കിനു വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

QUINTON DE KOCK

അതുകൊണ്ടു തന്നെ മയേഴ്‌സിനെ ഓപ്പണറായി തന്നെ നിലനിര്‍ത്തി വരാനിരിക്കുന്ന സീസണില്‍ ഡികോക്കിനെ ലോവര്‍ ഓര്‍ഡറില്‍ ലഖ്‌നൗവിനു ഇറക്കി നോക്കാവുന്നതാണ്. അതിവേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം.

ലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലേക്കു പുതുതായി എത്തിയ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സൗരവ് ചൗഹാനാണ് ഫിനിഷറുടെ റോളില്‍ പരീക്ഷിക്കാവുന്ന നാലാമത്തെ താരം. ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനു വേണ്ടി ഓപ്പണറായാണ് സൗരവ് കളിക്കുന്നത്.

13 ബോളില്‍ 50 റണ്‍സ് നേടി താരം കസറുകയും ചെയ്തിട്ടുണ്ട്. പക്ഷെ ആര്‍സിബിക്കു ഓപ്പണിങില്‍ മികച്ച ചില ഓപ്ഷനുകള്‍ ഇപ്പോഴുണ്ട്. അതുകൊണ്ടു തന്നെ സൗരവിനെ ഫിനിഷറായി ആര്‍സിബിക്കു കളിപ്പിക്കാവുന്നതാണ്.

Story first published: Saturday, February 3, 2024, 20:19 [IST]
Other articles published on Feb 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+