For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇനി ഒരു അങ്കത്തിന് ബാല്യമില്ല, ഈ സീസണിന് ശേഷം വിരമിച്ചേക്കും! 5 പേര്‍ ഇവരാണ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിനായുള്ള പടയൊരുക്കത്തിലാണ് ടീമുകള്‍. മിനി താരലേലം പൂര്‍ത്തിയായതിനാല്‍ ഇനി പദ്ധതികള്‍ മെനയാനുള്ള സമയമാണ്. 17ാം സീസണിന് ശേഷം മെഗാ താരലേലം നടക്കാനിരിക്കെ വരുന്ന സീസണ്‍ എല്ലാവര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ആരാവും കപ്പിലേക്കെത്തുകയെന്നത് സംബന്ധിച്ച് പല പ്രവചനങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എല്ലാ ടീമുകള്‍ക്കൊപ്പവും ശക്തമായ താരനിരയാണുള്ളത്.

അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്നുറപ്പ്. ഈ സീസണോടെ ചില സൂപ്പര്‍ താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ കാത്തിരിക്കുകയാണ്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം രോഹിത് ശര്‍മയാണ്. മുംബൈ ഇന്ത്യന്‍ നായകനായിരുന്ന രോഹിത്തിനെ നിലവില്‍ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. പകരം ഹാര്‍ദിക് പാണ്ഡ്യയെയാണ് ക്യാപ്റ്റനാക്കിയത്. 2020ന് ശേഷമുള്ള രോഹിത്തിന്റെ ഐപിഎല്ലിലെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്.

ബാറ്റുകൊണ്ട് വലിയ സംഭാവന ചെയ്യാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ നായകനായതിനാല്‍ രോഹിത് തുടരുകയായിരുന്നു. എന്നാല്‍ ഇനി അവസ്ഥ അങ്ങനെയല്ല. അതുകൊണ്ടുതന്നെ രോഹിത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം രോഹിത് മാനസികമായി തളര്‍ന്നിരിക്കുകയാണ്. നിലവില്‍ നായകസ്ഥാനം നഷ്ടമായതിന്റെ സമ്മര്‍ദ്ദവും രോഹിത്തിനുണ്ട്. അതുകൊണ്ടുതന്നെ വരുന്ന സീസണിലെ പ്രകടനം കണ്ടറിയാം.

സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ വരുന്ന സീസണിന് ശേഷം രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍. രണ്ടാമത്തെ താരം എംഎസ് ധോണിയാണ്. അവസാന സീസണോടെ ധോണി വിരമിക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഇത്തവണയും കളി തുടരാന്‍ ധോണി തീരുമാനിക്കുകയായിരുന്നു. ഇത്തവണയും സിഎസ്‌കെയുടെ നായകനായി ധോണിയുണ്ടാവും. എന്നാല്‍ വരുന്ന സീസണോടെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍.

ishant sharma

താരമെന്ന നിലയില്‍ വിരമിച്ചാലും സിഎസ്‌കെയുടെ പരിശീലക സംഘത്തിനൊപ്പം ധോണിയുണ്ടാവും. ഇക്കാര്യം നേരത്തെ തന്നെ ധോണി പറഞ്ഞിട്ടുള്ളതാണ്. ഉപദേഷ്ടാവിന്റെ റോളില്‍ ധോണി എത്താനാണ് സാധ്യത കൂടുതല്‍. മൂന്നാമത്തെ താരം ഇഷാന്ത് ശര്‍മയാണ്. ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഇത്തവണയും ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമുണ്ട്. ഇഷാന്തിനെ ഇന്ത്യ പരിമിത ഓവര്‍ ടീമില്‍ നിന്ന് തഴഞ്ഞിട്ട് നാളുകളേറെയായി.

എന്നാല്‍ ഐപിഎല്ലില്‍ താരം സജീവമാണ്. ഈ സീസണോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. നിലവില്‍ ഇന്ത്യ ഒരു ഫോര്‍മാറ്റിലും ഇഷാന്തിന് ഇടം കൊടുക്കുന്നില്ല. അതുകൊണ്ടു ഇഷാന്തിന് ഐപിഎല്ലിലും അധികനാള്‍ മുന്നോട്ട് പോകാനാവില്ലെന്ന് പറയാം. ഉമേഷ് യാദവാണ് മറ്റൊരു താരം. ഈ സീസണോടെ ഉമേഷ് യാദവും കളിനിര്‍ത്തിയേക്കും. ഇന്ത്യന്‍ ടീമില്‍ നിന്ന് ഉമേഷ് പൂര്‍ണ്ണമായും തഴയപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഉമേഷ് വരുന്ന സീസണിന് ശേഷം വിരമിച്ചേക്കും.

മറ്റൊരു ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും സജീവമായിട്ടുള്ള മനീഷ് വരുന്ന ഐപിഎല്‍ സീസണും കളിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് മനീഷിന് തിരിച്ചുവരവ് അസാധ്യമാണ്. സമീപകാലത്തൊന്നും വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ മനീഷിനായിട്ടില്ല. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം മനീഷ് പൂര്‍ണ്ണമായും തഴയപ്പെടാനും വിരമിക്കല്‍ പ്രഖ്യാപിക്കാനുമുള്ള സാധ്യതയാണ് കൂടുതല്‍.

ഇത്തവണ ധോണിയുടെ അവസാന സീസണായതിനാല്‍ കിരീടം നേടി യാത്രയയപ്പ് നല്‍കാനാവും ടീം ശ്രമിക്കുക. നിലവിലെ ചാമ്പ്യന്മാരാണ് സിഎസ്‌കെ. ഇത്തവണ മുംബൈ ഇന്ത്യന്‍സിനും കിരീടം അഭിമാന പ്രശ്‌നമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ശക്തമായ താരനിരയോടെയാണ് കളത്തിലിറങ്ങുന്നത്. കൊല്‍ക്കത്തയുടെ മെന്ററായി ഗൗതം ഗംഭീറെത്തിയതോടെ ടീം ശക്തിപ്പെട്ടു. ഈ വര്‍ഷത്തെ പോരാട്ടം തീപാറുന്നതായിരിക്കുമെന്നുറപ്പാണ്. ആരാവും കപ്പടിക്കുകയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Saturday, December 30, 2023, 11:03 [IST]
Other articles published on Dec 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+