Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മനസ്സ് തകര്‍ന്ന് രോഹിത്, തനിച്ചിരുന്ന് പൊട്ടിക്കരഞ്ഞു! ഇതു അവസാന സീസണോ? വീഡിയോ

മുംബൈ ഇന്ത്യന്‍സിനോടൊപ്പം ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി തിളങ്ങാന്‍ സാധിക്കാതെ പോയതോടെ വികാരധീനനായി മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി വാംഖഡെയില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ അഞ്ചു ബോളില്‍ ഒരു ഫോറടക്കം വെറും നാലു റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. അതിനു ശേഷമാണ് രോഹിത് വളരെയധികം ദുഖിതനും നിരാശനുമായി ഡ്രസിങ് റൂമില്‍ കാണപ്പെട്ടത്.

ക്യാപ്റ്റന്‍സിയില്ലാതെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ഈ സീസണ്‍ ആരംഭിച്ച രോഹിത് തുടക്കത്തില്‍ മികച്ച ഫോമിലാണ് കാണപ്പെട്ടത്. ആദ്യത്തെ ഏഴു മല്‍സരങ്ങളില്‍ 49.5 ശരാശരിയില്‍ 164.1 സ്‌ട്രൈക്ക് റേറ്റില്‍ 297 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. പക്ഷെ അതിനു ശേഷം കളിച്ച അഞ്ചിന്നിങ്‌സുകളിലും രോഹിത് ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. 6.6 എന്ന പരിതാപകരമായ ശരാശരിയില്‍ 94.3 സ്‌ട്രൈക്ക് റേറ്റില്‍ വെറും 33 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.

ROHIT SHARMA

ടി20 ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കെ രോഹിത്തിന്റെ ദയനീയ ഫോം ഇന്ത്യക്കു വലിയ തിരിച്ചടിയായി മാറിയിരിക്കകുയാണ്. ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ ഔട്ടായ ശേഷം ടീമംഗങ്ങള്‍ക്കൊപ്പം ചേരാതെ ഡ്രസിങ് റൂമില്‍ തനിച്ചിരുന്ന് കളി കണ്ട രോഹിത് വികാരധീനനായി കണ്ണു തുടയ്ക്കുന്നത് കാണാമായിരുന്നു. തന്റെ ബാറ്റിങ് ഫോമില്‍ അദ്ദേഹം എത്ര മാത്രം നിരാശനും ദുഖിതനുമാണെന്നു ഇതില്‍ നിന്നും വ്യക്തമാണ്.

മല്‍സരത്തിനിടെ വികാരധീനനായി കണ്ണീര്‍ തുടയ്ക്കുന്ന രോഹിത് ശര്‍മ, വീഡിയോ

ഇതിനു മുമ്പ് രോഹിത് ഈ തരത്തില്‍ വികാരധീനനായി കണ്ണീര്‍ വാര്‍ത്തത് 2022ല്‍ ഓസ്ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പിനിടെയായിരുന്നു. അന്നു സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ പുറത്തായ ശേഷമാണ് ഹിറ്റ്മാന്‍ ഇത്രയും ദുഖിതനായി കാണപ്പെട്ടത്. അന്നു കോച്ച് രാഹുല്‍ ദ്രാവിഡ് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്യുകയായിരുന്നു.

രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റി പകരം മുംബൈ ടീമിന്റെ നായകസ്ഥാനം ഹാര്‍ദിക് പാണ്ഡ്യയെ ഏല്‍പ്പിച്ചത് ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണെന്നായിരുന്നു മുംബൈ കോച്ച് മാര്‍ക്ക് ബൗച്ചര്‍ നേരത്തേ പറഞ്ഞത്. പക്ഷെ ഇപ്പോള്‍ ക്യാപ്റ്റന്‍സി ഇല്ലാതിരുന്നിട്ടും രോഹിത്തിനു ബാറ്റിങില്‍ ക്ലിക്കാവാന്‍ സാധിക്കാതെ പോവുന്നത് മുംബൈ ക്യാംപിനെ നിരാശരാക്കിയിരിക്കുകയാണ്. സീസണിലെ ബാക്കിയുള്ള മല്‍സരങ്ങളിലും അദ്ദേഹം ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ ടീമില്‍ തുടരുമോയെന്ന കാര്യം സംശയമാണ്.

ROHIT SHARMA

ഈ സീസണിനു ശേഷം രോഹിത് മുംബൈ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തികച്ചും അപ്രതീക്ഷിതമായി തന്നെ പുറത്താക്കിയതു മുതല്‍ ടീം മാനേജ്‌മെന്റുമായി അദ്ദേഹം അത്ര നല്ല രസത്തിലല്ല എന്നാണ് വിവരം. മുംബൈ വിടുന്ന കാര്യം രോഹിത് ഇതിനകം ഉറപ്പിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്

ബാറ്റിങില്‍ ഇപ്പോള്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരിക്കുന്നതിനാല്‍ അദ്ദേഹത്തെ നിലനിര്‍ത്താനും ടീം മാനേജ്‌മെന്റിനു വലിയ താല്‍പ്പര്യം കാണില്ല. അതുകൊണ്ടു തന്നെ സീസണ്‍ കഴിഞ്ഞാല്‍ സന്തോഷത്തോടെ തന്നെ രോഹിത്തിനെ ടീമില്‍ നിന്നും റിലീസ് ചെയ്യാന്‍ മുംബൈയ്ക്കു സാധിച്ചേക്കും. മുംബൈ ഒഴിവാക്കിയാല്‍ വരാനിരിക്കുന്ന മെഗാലേലത്തില്‍ വലിയ ഡിമാന്റായിരിക്കും അദ്ദേഹത്തിനു ഉണ്ടാവുകയെന്നുറപ്പാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സുള്‍പ്പെടെ പല ടീമുകളും രോഹിത്തിനു വേണ്ടി ഇതിനകം താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.

Story first published: Tuesday, May 7, 2024, 7:34 [IST]
Other articles published on May 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+