For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പൊള്ളാര്‍ഡില്ല, ഫേവറിറ്റ് ബാറ്റിങ് പങ്കാളികള്‍ 2 ഓസീസുകാര്‍! തുറന്നു പറഞ്ഞ് രോഹിത്

ഐപിഎല്ലില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ക്യാപ്റ്റന്റെ ചുമതലയില്ലാതെ വെറുമൊരു ഓപ്പണിങ് ബാറ്ററായി മാത്രം കളിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മ. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നായകസ്ഥാനം തട്ടിയെടുത്തതോടെയാണ് ഹിറ്റ്മാന്‍ മുംബൈ ഇന്ത്യന്‍സില്‍ വെറുമൊരു ബാറ്റര്‍ മാത്രമായി ഒതുങ്ങിയത്. നിരവധി ഇതിഹാസ താരങ്ങള്‍ക്കൊപ്പം ഐപിഎല്ലില്‍ കളിക്കാന്‍ രോഹിത്തിനു അവസരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ നിന്നും ഇന്ത്യക്കാരല്ലാത്ത തന്റെ ഫേവറിറ്റ് ബാറ്റിങ് പങ്കാളികള്‍ ആരൊക്കെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ഇക്കൂട്ടത്തില്‍ മുംബൈ ടീമിലെ തന്റെ പഴയ ടീമംഗവും വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടറുമായ കരെണ്‍ പൊള്ളാര്‍ഡ് ഇല്ലെന്നതു ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയയുടെ രണ്ടു മുന്‍ ഇതിഹാസ താരങ്ങളെയാണ് ഫേവറിറ്റുകളായി രോഹിത് തിരഞ്ഞെടുത്തത്. ഒരാള്‍ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റാണെങ്കില്‍ മറ്റൊരാള്‍ മുന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്സുമാണ്.

ROHIT SHARMA

ഗില്‍ക്രിസ്റ്റിന്റെ ക്യാപ്റ്റന്‍സിയില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദില്‍ കരിയര്‍ തുടങ്ങിയ താരമാണ് രോഹിത്. അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഗില്ലി വലിയ റോള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. സൈമണ്ട്‌സിനോടൊപ്പം ഡെക്കാന്‍ ടീമില്‍ മാത്രമല്ല മുംബൈ ടീമിലും രോഹിത് ഒരുമിച്ച് കളിച്ചിട്ടുണ്ടെന്നതു ശ്രദ്ധേയമാണ്.

2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ ഡെക്കാനോടൊപ്പം അരങ്ങേറിയ രോഹിത് 2010വരെ മൂന്നു സീസണുകളില്‍ അവര്‍ക്കായി കളിക്കുകയും ചെയ്തു. 2009ല്‍ ഡെക്കാനോടൊപ്പം ഐപിഎല്‍ കിരീടനേട്ടത്തില്‍ പങ്കാളിയാവാനും അദ്ദേഹത്തിനു സാധിച്ചു. 2011ലാണ് രോഹിത് മുംബൈ ടീമിന്റെ ഭാഗമായത്. പിന്നീട് അവരുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും റണ്‍വേട്ടക്കാരനുമായി മാറുകയും ചെയ്തു.

ആദം ഗില്‍ക്രിസ്റ്റിനോടൊപ്പം ബാറ്റ് ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ ഏറെ ആസ്വദിക്കുക തന്നെ ചെയ്തു. സത്യസന്ധമായി പറയുകയാണെങ്കില്‍ ആന്‍ഡു സൈമണ്ട്‌സിനോടൊപ്പം ബാറ്റ് ചെയ്യാനും എനിക്കു ഏറെ ഇഷ്ടമാണ്. ഒരു യുവ ക്രിക്കറ്ററെന്ന നിലയില്‍ ഇവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്കു പഠിച്ചെടുക്കാന്‍ സാധിച്ചു. ആ സമയത്തു എനിക്കു 20 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ഇതിഹാസ താരങ്ങളില്‍ നിന്നും പലതും പഠിക്കാന്‍ കഴിഞ്ഞുവെന്നത് മഹത്തായ കാര്യമായിരുന്നുവെന്നും രോഹിത് വ്യക്തമാക്കി.

ADAM GILCHRIST

ഡെക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടി മൂന്നു സീസണുകളിലായി 45 മല്‍സരങ്ങളിലാണ് രോഹിത് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 1170 റണ്‍സും സ്‌കോര്‍ ചെയ്തു. ഫ്രാഞ്ചൈസിക്കു വേണ്ടി കൂടുതല്‍ റണ്ണെടുത്ത ബാറ്റര്‍മാരെയെടുത്താല്‍ അവിടെ രണ്ടാംസ്ഥാനത്തും അദ്ദേഹം തന്നെ. തലപ്പത്തുള്ളത് ഗില്‍ക്രിസ്റ്റുമാണ്. ബാറ്റിങില്‍ മാത്രമല്ല ഡിസിക്കു വേണ്ടി ബൗളിങിലും രോഹിത് തിളങ്ങിയിട്ടുണ്ട്.

14 വിക്കറ്റുകളാണ് ഡെക്കാനു വേണ്ടി അദ്ദേഹം പോക്കറ്റിലാക്കിയത്. 2009ലെ ഐപിഎല്ലില്‍ കരിയറിലെ ആദ്യ ഹാട്രിക്ക് നേട്ടവുമായി രോഹിത് എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു. ഇപ്പോഴത്തെ ടീമായ മുംബൈയ്‌ക്കെതിരേയാണ് അദ്ദേഹം ഹാട്രിക്കുമായി ടീമിന്റെ അപ്രതീക്ഷിത ഹീറോയായത്.

2011ലെ സീസണിനു ശേഷം മെഗാ ലേലത്തിനു മുന്നോടിയായി രോഹിത്തിനെ ഡെക്കാന്‍ ടീം ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നാണ് ലേത്തില്‍ 9.2 കോടി രൂപയ്ക്കു അദ്ദേഹത്തെ മുംബൈ സ്വന്തമാക്കിയത്. അതിനു ശേഷം ഫ്രാഞ്ചൈസിയുടെ ഐക്കണ്‍ താരമായി ഹിറ്റ്മാന്‍ മാറുകയും ചെയ്തു. ഒരു കിരീടം പോലുമില്ലാതെ വലഞ്ഞ മുബൈയെ അഞ്ചു തവണയാണ് രോഹിത് ചാംപ്യന്‍മാരാക്കിയത്. മുംബൈയ്ക്കു വേണ്ടി 203 മല്‍സരങ്ങളില്‍ നിന്നും 5197 റണ്‍സും അദ്ദേഹം വാരിക്കൂട്ടി.

Story first published: Saturday, April 13, 2024, 12:56 [IST]
Other articles published on Apr 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+