For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: വീണ്ടും നയിക്കണം, ചര്‍ച്ചയ്ക്കു ആളെ ഏല്‍പ്പിച്ച് മുംബൈ! രോഹിത് പ്രതികരിച്ചത് ഇങ്ങനെ

ഐപിഎല്ലിന്റെ 17ാമത് സീസണ്‍ പുരോഗമിക്കവെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സിലേക്കാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും പുറത്താക്കുകയും പകരം ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനാവുകയും ചെയ്ത ശേഷം മുംബൈയുടെ സമയം മോശമാണ്. ഈ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട മുംബൈ പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണുള്ളത്. കാണികളുടെയും മുന്‍ താരങ്ങളുടെയും ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങള്‍ ഹാര്‍ദിക്കിനു നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്.

അതിനിടെ മുന്‍ നായകന്‍ രോഹിത്തിനെ ക്യാപ്റ്റന്‍സി തിരികെ ഏല്‍പ്പിക്കാന്‍ മുംബൈ ടീം മാനേജ്‌മെന്റിനുള്ളില്‍ ചര്‍ച്ച നടന്നു കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. നായകസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് രോഹിത്തുമായി ചര്‍ച്ച ചെയ്യാനും പറഞ്ഞു സമ്മതിപ്പിക്കാനും ടീം മാനേജ്‌മെന്ററിലെ ഒരാളെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

ROHIT- HARDIK

ഈ വ്യക്തി രോഹിത്തുമായി ഇതേക്കുറിച്ച് സംസാരിച്ചെങ്കിലും അനുകൂല പ്രതികരണമല്ല ഉണ്ടായത്. ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് ഹിറ്റ്മാന്‍ അറിയിച്ചതെന്നാണ് എക്‌സിലൂടെ മാധ്യമപ്രവര്‍ത്തകയായ റുഷി പുറത്തുവിട്ടിട്ടുള്ളത്. ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് അവര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുള്ളത്. പക്ഷെ ഇതില്‍ എത്രത്തോളം ആധികാരികതയുണ്ടെന്ന കാര്യം വ്യക്തമല്ല.

ഈയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ മുംബൈ പരാജയമേറ്റു വാങ്ങിയ ശേഷം ടീമുടമ ആകാശ് അംബാനി, ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരുമായി ഗ്രൗണ്ടിനരികെ വച്ച് രോഹിത് ഏറേ നേരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

രോഹിത് തീര്‍ത്തും നിരാശനും ക്ഷുഭിതനുമായിട്ടാണ് ഈ വീഡിയോയില്‍ കാണപ്പെട്ടത്. മല്‍സരത്തില്‍ ടീമിനു സംഭവിച്ച പിഴവുകളെപ്പറ്റി വളരെ ഗൗരവത്തോടെ ഹിറ്റ്മാന്‍ രണ്ടു പേരോടും വിശദീകരിക്കുയും ചെയ്തുവെന്നാണ് വ്യക്തമാവുന്നത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ എവേ മല്‍സരത്തില്‍ ആറു റണ്‍സിനു തോറ്റായിരുന്നു സീസണില്‍ മുംബൈയുടെ തുടക്കം. 15 ഓവര്‍ വരെ വിജയസാധ്യത മുംബൈയ്ക്കായിരുന്നെങ്കിലും അവസാന അഞ്ചോവറുകളില്‍ വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് അവര്‍ പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു.

ഹൈദരാബാദിനെതിരേയാവട്ടെ ബൗളിങ് നിരയുടെ പ്രകടനം മുംബൈയെ 31 റണ്‍സിന്റെ തോല്‍വിയിലേക്കു തള്ളിയിട്ടു. 278 റണ്‍സിന്റെ അസാധ്യമായ വിജയലക്ഷ്യത്തിലേക്കു മുംബൈ നന്നായി തന്നെ പോരാടിയെങ്കിലും അഞ്ചു വിക്കറ്റിനു 246 റണ്‍സെടുക്കാനേ ആയുള്ളൂ.

ROHIT SHARMA

ഹാര്‍ദിക് ക്യാപ്റ്റന്‍സി ഏറ്റെടുത്തതു മുതല്‍ മുംബൈ ക്യാംപില്‍ പ്രശ്‌നങ്ങളാണ്. രോഹിത്തിനും ഹാര്‍ദിക്കിനും കീഴില്‍ ടീമിനകത്ത് തന്നെ രണ്ടു ഗ്രൂപ്പുകള്‍ രൂപപ്പെട്ടതായി ദൈനിക് ജാഗ്രണെന്ന ദേശീയ മാധ്യമം രണ്ടു ദിവസങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഹിത്തിനൊപ്പം ജസ്പ്രീത് ബുംറ, തിലക് വര്‍മ എന്നിവരടക്കമുള്ള താരങ്ങളുണ്ടെങ്കില്‍ ഇഷാന്‍ കിഷനാവട്ടെ ഹാര്‍ദിക്കിനെയാണ് പിന്തുണയക്കുകന്നത്. കൂടാതെ ടീം മാനേജ്‌മെന്റിന്റെ പിന്തുണയും അദ്ദേഹത്തിനാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതിനിടെയാണ് വീണ്ടും ക്യാപ്റ്റന്‍സി ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ച് മുംബൈ ടീം മാനേജ്‌മെന്റ് രോഹിത്തിനെ സമീപിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഹാര്‍ദിക് നായകനായതു മുതല്‍ വലിയ ആരാധകരോഷമാണ് ഗ്രൗണ്ടിലും സോഷ്യല്‍ മീഡിയയിലുമെല്ലാം മുംബൈ നേരിടുന്നത്.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഹാര്‍ദിക്കിനെ കൂവി വിളിച്ചായിരുന്നു സ്‌റ്റേഡിയത്തിലെ കാണികള്‍ പരിഹസിച്ചത്. പക്ഷെ ഇവയോടൊന്നും പ്രതികരിക്കാതിരുന്ന അദ്ദേഹം എല്ലാം കണ്ടില്ലെന്നു നടിക്കാനാണ് ശ്രമിച്ചത്. മുംബൈയുടെ അടുത്ത മല്‍സരം തിങ്കളാഴ്ച ഹോംഗ്രൗണ്ടായ വാംഖഡെയില്‍ രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ്.

Story first published: Saturday, March 30, 2024, 10:42 [IST]
Other articles published on Mar 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+