Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 6, 6; രോഹിത്തിനെ വേദനിപ്പിച്ചാല്‍ ഇതാണ് മറുപടി! കണ്ണുതള്ളി റിച്ചാര്‍ഡ്‌സണ്‍, സംഭവം ഇങ്ങനെ

മുംബൈ: മുംബൈ ഇന്ത്യന്‍സ് മുന്‍ നായകനും വെടിക്കെട്ട് താരവുമായ രോഹിത് ശര്‍മയെ വേദനിപ്പിച്ചതിനു ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ ജൈ റിച്ചാര്‍ഡ്‌സന് ബാറ്റ് കൊണ്ടു മറുപടി. വാംഖഡെയില്‍ നടക്കുന്ന മുംബൈ- ഡല്‍ഹി പോരാട്ടത്തിലായിരുന്നു സംഭവം. ഷോര്‍ട്ട് ബോളെറിഞ്ഞ് ഹിറ്റ്മാനെ ദേഹത്ത് കൊള്ളിച്ചതിനാണ് റിച്ചാര്‍ഡ്‌സന് ബാറ്റ് കൊണ്ട് സ്‌പോട്ടില്‍ മറുപടി കിട്ടിയത്.

നാലാം ഓവറിലായിരുന്നു കാണികളെയും മുംബൈ ആരാധകരെയും ത്രില്ലടിപ്പിച്ച ഈ സംഭവം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയപ്പെട്ട മുംബൈയ്ക്കു സ്‌ഫോനാത്മക തുടക്കമായിരുന്നു രോഹിത്തും ഇഷാന്‍ കിഷനും ചേര്‍ന്നു നല്‍കിയത്. മൂന്നോവറില്‍ 33 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തു. ഖലീല്‍ അഹമ്മദിന്റെ ആദ്യ ഓവറില്‍ ഏഴും ഇഷാന്ത് ശര്‍മയുടെ രണ്ടാം ഓവറില്‍ 14ഉം ഖലീലിന്റെ മൂന്നാം ഓവറില്‍ 12ഉം റണ്‍സ് മുംബൈയ്ക്കു ലഭിച്ചു.

ROHIT SHARMA

തുടര്‍ന്നാണ് നാലാം ഓവറില്‍ ഇഷാന്തിനെ പിന്‍വലിച്ച് റിച്ചാര്‍ഡ്‌സനെ ഡിസി ക്യാപ്റ്റന്‍ റിഷഭ് പന്ത് കൊണ്ടു വന്നത്. രോഹിത്തിന്റെ ദേഹത്തേക്കു ഒരു ഷോട്ട് ഓഫ് ലെങ്ത്ത് ബോളായിരുന്നു റിച്ചാര്‍ഡ്‌സണ്‍ പരീക്ഷിച്ചത്. പുള്‍ ഷോട്ടിനു രോഹിത് ശ്രമിച്ചെങ്കിലും കണക്ടായില്ല. ടൈമിങ് പാളിയ ബോള്‍ നേരെ അദ്ദേഹത്തിന്റെ അരക്കെട്ടിനു താഴെയാണ് പതിച്ചത്. കടുത്ത വേദന കാരണം രോഹിത് അല്‍പ്പനേരം കുനിഞ്ഞു നില്‍ക്കുന്നതും കാണാമായിരുന്നു.

റിച്ചാര്‍ഡ്‌സന്റെ ഈ ബോള്‍ രോഹിത്തിനെ ശരിക്കും ക്ഷുഭിതനാക്കുകയും ചെയ്തു. ബാറ്റ് കൊണ്ടാണ് ഡിസി പേസര്‍ക്കു മറുപടി നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചത്. ഓഫ്സ്റ്റംപിന് പുറത്ത് ഗുഡ്‌ലെങ്ത് ബോളായിരുന്നു റിച്ചാര്‍ഡ്‌സണ്‍ പരീക്ഷിച്ചത്. വളരെ പെട്ടെന്നു തന്നെ ബോളിന്റെ ലെങ്ത് പിടിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. മികച്ചൊരു പിക്കപ്പ് ഷോട്ടിലൂടെ ബോളിനെ രോഹിത് നിലംതൊടീക്കാതെ സിക്‌സറിലേക്കു പറത്തുകയായിരുന്നു.

അതുകൊണ്ടും രോഹിത്തിന്റെ അരിശം തീര്‍ന്നില്ല. അടുത്ത ബോളും അദ്ദേഹം സിക്‌സറിലേക്കു പറത്തിയാണ് റിച്ചാര്‍ഡ്‌സണ് മറുപടി നല്‍കിയത്. ഓഫ് സ്റ്റംപിന് പുറത്ത് ഒരു ഫുള്ളര്‍ ലെങ്ത് ബോളാണ് വന്നത്. ലൈനിന്റെ അകത്തേക്കു വന്ന രോഹിത് ഈ ബോള്‍ ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ സിക്‌സറിലെത്തിക്കുകയായിരുന്നു.

ROHIT SHARMA

വളരെ അഗ്രസീവായ ഇന്നിങ്‌സ് കാഴ്ചവച്ച രോഹിത് ഫിഫ്റ്റി പ്ലസ് സ്‌കോറോ, സെഞ്ച്വറിയോ ഉറപ്പായും നേടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ഫിഫ്റ്റിക്കു ഒരു റണ്‍സ് മാത്രമകലെ ഹിറ്റ്മാന്‍ വീണു. 27 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടക്കമാണ് അദ്ദേഹം 49 റണ്‍സിലെത്തിയത്.

ഡിസി ബൗളിങ് നിരയെ വിറപ്പിച്ച രോഹിത്തിനെ ഏഴാം ഓവറില്‍ അക്ഷര്‍ പട്ടേലാണ് മടക്കിയത്. ഓവറിലെ അവസാന ബോളിലാണ് ഹിറ്റ്മാന്‍ വീണത്. ഫ്‌ളാറ്റായ, വേഗത കൂടിയ ബോളാണ് അക്ഷര്‍ പരീക്ഷിച്ചത്. ക്രീസിനു പുറത്തേക്കിറങ്ങി ബോളിനെ പ്രഹരിക്കാനായിരുന്നു രോഹിത്തിന്റെ പ്ലാന്‍.

പക്ഷെ ബോളിന്റെ വേഗത അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. സ്‌കിഡ് ചെയ്ത ബോള്‍ രോഹിത്തിന്റെ ബാറ്റിനിടയിലൂടെ അകത്തേക്കു കയറുകയും വിക്കറ്റുകളില്‍ പതിക്കുകയുമായിരുന്നു. സ്തബ്ധനായ രോഹിത് നിരാശയോടെ ക്രീസ് വിടുകയും ചെയ്തു.

അതേസമയം, ഡല്‍ഹിക്കു 235 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് മുംബൈ നല്‍കിയിരിക്കുന്നത്. അഞ്ചു വിക്കറ്റിനാണ് മുംബൈ 234 റണ്‍സ് അടിച്ചെടുത്തത്. രോഹിത്തിനെക്കൂടാതെ ഇഷാന്‍ (42), ടിം ഡേവിഡ് (45*), റൊമാരിയോ ഷെപ്പേര്‍ഡ് (39*),നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (39) എന്നിവരാണ് മുംബൈയുടെ പ്രധാന സ്‌കോറര്‍മാര്‍.

Story first published: Sunday, April 7, 2024, 17:18 [IST]
Other articles published on Apr 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+