For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രാഹുല്‍ പുറത്താവും? രോഹിത് അടുത്ത ലഖ്‌നൗ ക്യാപ്റ്റന്‍! ഉറപ്പിച്ചു, 'തെളിവുമായി' ഫാന്‍സ്

മുംബൈ ഇന്ത്യന്‍സിന്റെ കടുംനീല ജഴ്‌സിയില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ ഇനിയൊരു ഐപിഎല്‍ സീസണില്‍ കൂടി കാണാന്‍ സാധിക്കില്ലെന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. മെഗാ താരലേലം വരാനിരിക്കവെ മുംബൈ ഒഴിവാക്കുന്ന താരങ്ങളുടെ ലിസ്റ്റില്‍ ഹിറ്റ്മാനുമുണ്ടാവുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ മെഗാ ലേലത്തില്‍ ഓള്‍ടൈം റെക്കോര്‍ഡ് തുകയായിരിക്കും അദ്ദേഹത്തെ തേടിയെത്തുക. അതിനിടെ രോഹിത്തിന്റെ പുതിയ തട്ടകം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമാവുമെന്നു ഉറപ്പിച്ചിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

എല്‍എസ്ജിയിലേക്കുള്ള രോഹിത്തിന്റെ കൂടുമാറ്റം ഏറെക്കുറെ ഉറപ്പായിരിക്കുകയാണെന്നും ഇതിന്റെ തെളിവ് ലഭിച്ചിട്ടുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നത്. നിലവിലെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലുമായി എല്‍എസ്ജി ടീമുടമ സഞ്ജീവ് ഗോയെങ്ക ഇപ്പോള്‍ അത്ര നല്ല രസത്തിലല്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ ടീം പരാജയപ്പെട്ട ശേഷം ഗ്രൗണ്ടില്‍ വച്ച് രാഹുലിനെ ഗോയെങ്ക പരസ്യമായി ശകാരിച്ചത് വലിയ വിവാദമായിരുന്നു.

ROHIT SHARMA

അതുകൊണ്ടു തന്നെ ഈ സീസണിനു ശേഷം രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്തു മാത്രമല്ല ടീമില്‍ പോലും ലഖ്‌നൗ നിലനിര്‍ത്താനിടയില്ല. അങ്ങനെ വന്നാല്‍ അടുത്ത സീസണില്‍ എല്‍എസ്ജിക്കു പുതിയൊരു ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. ഈ റോളിലേക്കു രോഹിത്തിനെ കൊണ്ടുവരാന്‍ ഗോയെങ്ക നീക്കം തുടങ്ങി കഴിഞ്ഞെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ കണ്ടെത്തല്‍.

മുംബൈയും ലഖ്‌നൗവും തമ്മിലുള്ള മല്‍സരശേഷം രോഹിത്തുമായി ഗോയെങ്ക ഗ്രൗണ്ടില്‍ വച്ച് സംസാരിച്ചിരുന്നു. രോഹിത്തിനെ എല്‍എസ്ജിയിലേക്കു അദ്ദേഹം നേരിട്ടു തന്നെ ക്ഷണിച്ചു കഴിഞ്ഞെന്നാണ് ആരാധകര്‍ ഇതിനെ വ്യാഖ്യാനിക്കുന്നത്. ഇതിനേക്കാള്‍ വലിയ തെളിവ് ഇനി ആവശ്യമില്ലെന്നും അവര്‍ പറയുന്നു.

രോഹിത് ശര്‍മയ്ക്കു 30 കോടിയോളം രൂപ സഞ്ജീവ് ഗോയെങ്ക ഓഫര്‍ ചെയ്തു കഴിഞ്ഞു. അടുത്ത ഐപിഎല്‍ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകസ്ഥാനത്തു ഹിറ്റ്മാനെ കാണാന്‍ സാധിച്ചേക്കും. കെഎല്‍ രാഹുലിനു എല്‍എസ്ജി ടീമില്‍ ഇനിയൊരു ഭാവിയില്ല. ഈ റോളിലേക്കു രോഹിത്തിനേക്കാള്‍ മികച്ചൊരാളെ ലഭിക്കാന്‍ പോവുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

രോഹിത് ശര്‍മയും സഞ്ജീവ് ഗോയെങ്കയും തമ്മില്‍ അടുത്ത ഐപിഎല്‍ സീസണിലേക്കുള്ള അനൗദ്യോഗിക കരാറാണ് ഉണ്ടാക്കിയിരിക്കുന്നത്. കെഎല്‍ രാഹുലിനു പകരം ടീമിന്റെ ക്യാപ്റ്റന്‍സിയും ഗോയെങ്ക രോഹിത്തിനു ഓഫര്‍ ചെയ്തു കഴിഞ്ഞു. ഈ നീക്കം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എല്‍എസ്ജിയെ കന്നി ഐപിഎല്‍ കിരീടത്തിലേക്കു നയിക്കാന്‍ രോഹിത്തിനെ പോലെയൊരു ക്യാപ്റ്റനെയാണ് ആവശ്യമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

ROHIT SHARMA

രോഹിത് ശര്‍മയ്ക്കു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുടമ സഞ്ജീവ് ഗോയെങ്ക തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയിരിക്കുകയാണ്. പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. കെഎല്‍ രാഹുലിനെ നായകസ്ഥാനത്തു നിന്നും ഒഴിവാക്കുക മാത്രമല്ല സീസണിനു ശേഷം എല്‍എസ്ജി കൈവിടുകയും ചെയ്യും. പകരം ഈ റോള്‍ ഏറ്റെടുക്കാന്‍ പോവുന്നത് രോഹിത് ആയിരിക്കുമെന്നും ആരാധകര്‍ ഉറപ്പിക്കുന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സോ, പഞ്ചാബ് കിങ്‌സോ ആവില്ല രോഹിത് ശര്‍മയുടെ പുതിയ ടീം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സായിരിക്കും. ഇതു ശരിവയ്ക്കുന്നതാണ് പുറത്തു വരുന്ന ദൃശ്യങ്ങള്‍. മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിനു ഇനിയൊരു ഭാവി ഉണ്ടാവില്ലെന്നു ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സിക്കൊപ്പം മികച്ചൊരു ഓഫര്‍ കൂടി ലഭിച്ചാല്‍ അദ്ദേഹം എല്‍എസ്ജിയോടു യേസ് പറയുമെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Saturday, May 18, 2024, 10:28 [IST]
Other articles published on May 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+