For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈ വിട്ട് രോഹിത് കെകെആറിലേക്കു തന്നെ! ഉറപ്പിച്ച് ഫാന്‍സ്, പുതിയ 'തെളിവ്' കിട്ടി?

മുംബൈ ഇന്ത്യന്‍സ് മുന്‍ നായകനും ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ കൂടുമാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ചൂടുപിടിക്കുകയാണ്. മുംബൈയ്‌ക്കൊപ്പം ഇതു അദ്ദേഹത്തിന്റെ അവസാനത്തെ സീസണ്‍ ആയിരിക്കുമെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നായകസ്ഥാനത്തു നിന്നും തന്നെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യക്കു ചുമതല നല്‍കിയതു മുതല്‍ ഫ്രാഞ്ചൈസിയുമായുള്ള രോഹിത്തിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണു കഴിഞ്ഞു.

സീസണ്‍ അവസാനിച്ചാല്‍ അദ്ദേഹത്തെ മുംബൈ കൈവിടുമെന്നാണ് സൂചന. അതിനിടെ രോഹിത്തിന്റെ പുതിയ തട്ടകം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാവുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതു ഏറെക്കുറെ ശരിവയ്ക്കുന്ന ചില സൂചനകളും ഹിറ്റ്മാന്‍ നല്‍കിക്കഴിഞ്ഞുവെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു തെളിവ് കൂടി ലഭിച്ചു കഴിഞ്ഞുവെന്നാണ് ആരാധകര്‍ പറയുന്നത്.

ROHIT- GAMBHIR

ഐപിഎല്ലില്‍ കൊല്‍ത്തത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ശനിയാഴ്ച രാത്രി കെകെആറും മുംബൈയും കൊമ്പുകോര്‍ത്തിരുന്നു. രാത്രി 7.30നു ആരംഭിക്കേണ്ടയിരുന്ന മല്‍സരം മഴ കാരണം വൈകിയാണ് തുടങ്ങിയത്. ഈ ഇടവേളയില്‍ കെകെആറിന്റെ ഡ്രസിങ് റൂമിലേക്കു രോഹിത് വരികയും ഏറെ സമയം അവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു.

കെകെആറിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫുമാരുമായി അദ്ദേഹം ഏറെ സമയം സംസാരിച്ചു. കെകെആറിന്റെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍, ബൗളിങ് കോച്ച് ഭരത് അരുണ്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. കൂടാതെ മനീഷ് പാണ്ഡെയെപ്പോലെയുള്ള കെകെആറിലെ ചില താരങ്ങളെയും ഇവര്‍ക്കൊപ്പം കാണാമായിരുന്നു. ഇ,തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രോഹിത്തിന്റെ പുതിയ തട്ടകം കെകെആര്‍ ആയിരിക്കുമെന്നു സോഷ്യല്‍ മീഡിയയില്‍ ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

മുംബൈ ഇന്ത്യന്‍സുമായി രോഹിത് ശര്‍മ പൂര്‍ണമായി അകന്നു കഴിഞ്ഞിരിക്കുകയാണ്. ഈ സീസണ്‍ എങ്ങനെയെങ്കിലും അവസാനിക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമേ അദ്ദേഹത്തിനുള്ളൂ. സീസണിനു ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനോടൊപ്പം ചേരണമെന്നാണ് രോഹിത് ആഗ്രഹിക്കുന്നതെന്നു ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കെകെആര്‍ ടീമിന്റെ ഡ്രസിങ് റൂമിലേക്കുള്ള അദ്ദേഹത്തിന്റെ സര്‍പ്രൈസ് സന്ദര്‍ശനം ഇതിനു തെളിവാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ROHIT- RINKU

ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് രോഹിത് ശര്‍മ നല്‍കിയിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഡ്രസിങ് റൂമിലേക്കുള്ള അദ്ദേഹത്തിന്റെ വരവും ചര്‍ച്ചകളുമൊന്നും നിസാരമായി കാണേണ്ടതില്ല. അടുത്ത സീസണില്‍ കെകെആറിന്റെ കുപ്പായത്തില്‍ രോഹിത്തിനെ നമുക്കു കാണാന്‍ സാധിച്ചേക്കുമെന്ന ആരാധകര്‍ പറയുന്നു.

രോഹിത് ശര്‍മ, നിങ്ങളെ ഞങ്ങള്‍ക്കു അടുത്ത സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ വേണം. അഞ്ചു ഐപിഎല്‍ ട്രോഫികള്‍ ടീമിനു സമ്മാനിച്ചിട്ടും ക്യാപ്റ്റന്‍സിയില്‍ നിന്നും തന്നെ നിഷ്‌കരുണം പുറത്താക്കിയ മുംബൈ ഇന്ത്യന്‍സിനോടു നിങ്ങള്‍ ഇനി കൂറ് കാണിക്കേണ്ടതില്ല. ഈ സീസണ്‍ കഴിഞ്ഞാല്‍ മുംബൈ വിട്ട് കെകെആര്‍ ടീമിലേക്കു വരൂ. കെകെആറിനൊപ്പവും വലിയ നേട്ടങ്ങള്‍ നിങ്ങള്‍ക്കു കൈവരിക്കാന്‍ സാധിക്കുമെന്നും ആരാധകര്‍ കുറിക്കുന്നു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ അടുത്ത സീസണിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരിക്കും. അദ്ദേഹം മുംബൈ ഇന്ത്യന്‍സ് വിടുകയാണെന്നതിനു നിങ്ങള്‍ക്കു ഇതില്‍ക്കൂടുതല്‍ എന്തു തെളിവാണ് വേണ്ടത് ? മുംബൈ ഇന്ത്യന്‍സിനെ കെകെആറിന്റെ കുപ്പായത്തില്‍ തോല്‍പ്പിക്കുകയെന്നതായിരിക്കും ഇനി രോഹിത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Sunday, May 12, 2024, 13:45 [IST]
Other articles published on May 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+