For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും! മുംബൈയ്ക്കു കഷ്ടകാലം, ഫാന്‍സ് ഹാപ്പി

17ാമത് ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ രോഹിത് ശര്‍മയുടെ ഫാന്‍സ് വലിയ ആഹ്ലാദത്തിലാണ്. പരിക്കിനെ തുടര്‍ന്നു വിശ്രമിക്കുന്ന ഹാര്‍ദിക് ഐപിഎല്ലിലൂടെ കളിക്കളത്തിലേക്കു മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഐപിഎല്ലിലും അദ്ദേഹം കളിക്കാന്‍ സാധ്യത കുറവാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇതോടെ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ശരിക്കും പെട്ടിരിക്കുകയാണ്. കാരണം ദിവസങ്ങള്‍ക്കു മുമ്പായിരുന്നു രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ അവര്‍ അടുത്ത സീസണിലേക്കു ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഇതിന്റെ പേരില്‍ രോഹിത്തിന്റെ ആരാധകര്‍ കടുത്ത രോഷത്തിലും നിരാശയിലുമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ മുംബൈ ടീം മാനേജ്‌മെന്റിനെയും ഹാര്‍ദിക്കിനെയുമെല്ലാം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ROHIT HARDIK

മാത്രമല്ല ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രോഹിത്തിനെക്കൂടാതെ 360 ബാറ്ററായ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ ടീം വിടാന്‍ ആലോചിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. മുംബൈ ടീമിനകത്തു കാര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കെയാണ് ഇപ്പോള്‍ അവരെല്ലാം ആഗ്രഹിച്ചതു പോലെ ഹാര്‍ദിക്കിന്റെ കാര്യം സംശയത്തിലായിരിക്കുന്നത്.

മുംബൈയ്ക്കു വേണ്ടി അടുത്ത സീസണില്‍ ഹാര്‍ദിക് കളിക്കാനിടയില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ രോഹിത്തിന്റെ ആരാധകര്‍ വലിയ ആഹ്ലാദത്തിലാണ്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ഇതിനോടു പ്രതികരിക്കുകയും ചെയ്തു. രോഹിത് ശര്‍മയോടു ഒരിക്കലും കളിക്കരുത്. അദ്ദേഹം മറ്റാരേക്കാളും മുകളിലാണ്. ഹാര്‍ദിക് പാണ്ഡ്യക്കേറ്റ തിരിച്ചടി ഇതു ശരിവയ്ക്കുന്നതായും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഹാര്‍ദിക് പാണ്ഡ്യ അടുത്ത ഐപിഎല്‍ സീസണില്‍ കളിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്തു തന്നെ സാഹചര്യമുണ്ടായാലും രോഹിത് ശര്‍മ വീണ്ടും മുംബൈയുടെ നായകസ്ഥാനം ഏറ്റെടുക്കാന്‍ പോവുന്നില്ല. അഞ്ചു ഐപിഎല്‍ ട്രോഫികള്‍ നേടിത്തന്ന അദ്ദേഹത്തെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതിനു മുംബൈയ്ക്കു ഇനിയും തിരിച്ചടികള്‍ ലഭിച്ചു കൊണ്ടേയിരിക്കുമെന്നും ആരാധകര്‍ പറയുന്നു.

ROHIT SHARMA

ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തിരികെ വാങ്ങിയതു തന്നെ വലിയ മണ്ടത്തരമാണ്. അതിനു പിന്നാലെയാണ് രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും പുറത്താക്കി പകരം ഹാര്‍ദിക്കിനു ഈ ചുമതല നല്‍കി രണ്ടാമത്തെ അബദ്ധം കാണിച്ചത്.

ഇവയ്‌ക്കെല്ലാമുള്ള പ്രഹരമാണ് മുംബൈ ഇന്ത്യസിനു ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. നായകസ്ഥാനത്തു നിന്നും അപമാനിച്ചു ഇറക്കിവിട്ട രോഹിത് ഇനിയൊരിക്കലും ക്യാപ്റ്റന്‍സി ഏറ്റെടുക്കില്ല. പുതിയ സീസണ്‍ വരാനിരിക്കെ മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റ് ശരിക്കും കുഴപ്പത്തിലായിരിക്കുകയാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ഷംസ് മ്യുലാനി, നെഹാല്‍ വദേര, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാള്‍, ജേസണ്‍ ബെറന്‍ഡര്‍ഫ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജെറാള്‍ഡ് കോട്‌സി, ദില്‍ഷന്‍ മധുഷങ്ക, ശ്രേയസ് ഗോപാല്‍, നുവാന്‍ തുഷാര, നമാന്‍ ധിര്‍, അന്‍ഷുല്‍ കംബോജ്, മുഹമ്മദ് നബി, ശിവാലിക് ശര്‍മ.

Story first published: Saturday, December 23, 2023, 15:01 [IST]
Other articles published on Dec 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+