IPL 2024: രോഹിത്-ധവാന്‍ ഓപ്പണിങ്, സൂര്യയില്ല, പകരം സഞ്ജു! ധോണി ക്യാപ്റ്റന്‍ | ഓള്‍ടൈം ഇന്ത്യന്‍ 11
ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്ലിനു ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ആധുനിക ക്രിക്കറ്റിലെ മികച്ച താരങ്ങളെയെല്ലാം വിവിധ ടീമുകള്‍ക്കൊപ്പം നമുക്കു ഇത്തവണ കാണാം. ടൂര്‍ണമെന്റിന്റെ 17ാം എഡിഷനാണ് അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്നത്. വിദേശ കളിക്കാരില്ലാതെ ഇന്ത്യന്‍ താരങ്ങളെ മാത്രം അണിനിരത്തി ഒരു ഓള്‍ടൈം ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.
മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മയും പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ചേര്‍ന്നായിരിക്കും ഓള്‍ടൈം ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഐപിഎല്ലില്‍ 243 മല്‍സരങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ് ഹിറ്റ്മാന്‍. ഇവയില്‍ നിന്നും ഒരു സെഞ്ച്വറിയും 42 ഫിഫ്റ്റികളുമടക്കം 6211 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. ധവാനാവട്ടെ ഐപിഎല്ലിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ റണ്‍വേട്ടക്കാരനാണ്. 217 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 6617 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു സെഞ്ച്വറിയും 61 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ഓള്‍ടൈം ഇന്ത്യന്‍ ഇലവന്റെ മധ്യനിരയിലുള്ളത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലി, മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന, രാജസ്ഥാന്‍ റോല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ എന്നിവരാണ്. ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് കോലിക്കു സ്വന്തമാണ്. ഏഴു സെഞ്ച്വറികളും 50 ഫിഫ്റ്റികളമടക്കം 7263 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. 237 മല്‍സരങ്ങളില്‍ നിന്നാണിത്.
റെയ്‌നയാവട്ടെ സിഎസ്‌കെയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു. 205 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 5528 റണ്‍സാണ്. ഒരു സെഞ്ച്വറിയും 39 ഫിഫ്റ്റികളും റെയ്‌ന സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.
2021 മുതല്‍ റോയല്‍സിനെ നയിച്ചുകൊണ്ടിരിക്കുന്ന താരമാണ് സഞ്ജു. റോയല്‍സിന്റെ ഓള്‍ടൈം റണ്‍വേട്ടക്കാരനായി മാറിക്കഴിഞ്ഞ അദ്ദേഹം 152 മല്‍സരങ്ങളില്‍ നിന്നും 3888 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്നു സെഞ്ച്വറികളും 20 ഫിഫ്റ്റികളും സഞ്ജു നേടുകയും ചെയ്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് ആറാം നമ്പറിലുള്ളത്. ഓള്‍ടൈം ഇലവന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്. അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സിഎസ്‌കെയ്ക്കു സമ്മാനിച്ച നായകനാണ് അദ്ദേഹം. 250 മല്‍സരങ്ങളില്‍ നിന്നും 5082 റണ്‍സും ധോണിയുടെ പേരിലുണ്ട്.

ഓള്‍റൗണ്ടര്‍മാരായി ഇലവനില്‍ ഇടം നേടിയത് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജ എന്നിവരാണ്. ഐപിഎല്ലില്‍ 2309 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ഹാര്‍ദിക് 70 വിക്കറ്റുകളും വീഴ്ത്തി. ജഡേജയാവട്ടെ 226 മല്‍സരങ്ങളിലാണ് ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 2692 റണ്‍സും 152 വിക്കറ്റുകളും വീഴ്ത്തുകയും ചെയ്തു.
ഓള്‍ടൈം ഇലവന്റെ ബൗളിങ് ലൈനപ്പിലുള്ളത് യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ സ്പിന്നറായ ചഹല്‍ 145 മല്‍സരങ്ങളില്‍ നിന്നും 187 വിക്കറ്റുകള്‍ പിഴുതിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഭുവി 160 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും പോക്കറ്റിലാക്കിയത് 170 വിക്കറ്റുകളാണ്. മുംബൈ ഇന്ത്യന്‍സ് പേസ് ബൗളിങിലെ കുന്തമുനയായ ബുംറ 120 മല്‍സരങ്ങളില്‍ നിന്നും 145 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
ഐപിഎല്ലിലെ ഓള്‍ടൈം ഇന്ത്യന്‍ ഇലവന്‍
രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, സുരേഷ് റെയ്‌ന, സഞ്ജു സാംസണ്‍, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications