Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജുവുമായി നല്ല സൗഹൃദം, അന്ന് ഞങ്ങള്‍ ഒരുക്കിയത് മാരക പ്ലാന്‍! തുറന്നു പറഞ്ഞ് റിഷഭ്

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ വിക്കറ്റര്‍ കീപ്പര്‍ റോളിലേക്കു തന്റെ എതിരാളിയായ മലയാളി താരം സഞ്ജു സാംസണുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് റിഷഭ് പന്ത്. ജിയോ സിനിമയുടെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകന്‍ കൂടിയായ അദ്ദേഹം സഞ്ജുവുമായുള്ള അടുപ്പത്തെക്കുറിച്ചും രസകരമായ ഒരു സംഭവത്തെക്കുറിച്ചും തുറന്നു പറഞ്ഞത്.

ഐപിഎല്ലില്‍ നേരത്തേ ഡല്‍ഹിക്കു വേണ്ടി രണ്ടു സീസണുകളില്‍ ഒരുമിച്ച് കളിച്ചവര്‍ കൂടിയാണ് റിഷഭും സഞ്ജുവും. 2016, 2017 സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനു ഐപിഎല്ലില്‍ നിന്നും വിലക്ക് നേരിടേണ്ടി വന്നിരുന്നു. ഇതോടയാണ് റോയല്‍സ് വിട്ട് സഞ്ജു ഡല്‍ഹിയിലേക്കു കൂടുമാറിയത്. ഈ സമയത്തു റിഷഭ് ഡിസി ടീമിന്റെ ഭാഗമായിരുന്നു. റിഷഭ് അന്നു വിക്കറ്റ് കാത്തപ്പോള്‍ സഞ്ജു സ്‌പെഷ്യലിസ്റ്റ് ബാറ്ററുമായിരുന്നു.

SANJU- RISHABH

സഞ്ജുവുമായി തനിക്കു വളരെ നല്ല കെമിസ്ട്രിയാണുള്ളതെന്നു റിഷഭ് പറയുന്നു. ഡിസിക്കു വേണ്ടി ഒരുമിച്ച് ബാറ്റ് ചെയ്യുന്നതിനിടെയുണ്ടായ ഒരു സംഭവവും ചിരിയോടെ അദ്ദേഹം ഓര്‍മിച്ചെടുത്തു. സഞ്ജുവുമായി വളരെ നല്ല അടുപ്പമാണുള്ളത്. ഞങ്ങള്‍ക്കിടയിലുള്ള കെമിസ്ട്രിയും മികച്ചതാണ്.

ഡിസിക്കായി കളിക്കവെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്താണ് ഗെയിം പ്ലാനെന്നു സഞ്ജു എന്നോടു ചോദിച്ചു. അടിച്ചു തകര്‍ക്കൂയെന്നാണ് ഞാന്‍ അവനോടു പറഞ്ഞത്. നമുക്കു രണ്ടു പേര്‍ക്കും അടിക്കാമെന്നും താന്‍ സഞ്ജുവിനോടു പറഞ്ഞതായി ചിരിയോടെ റിഷഭ് വെളിപ്പെടുത്തി.

ഐപിഎല്ലില്‍ രണ്ടു സീസണുകള്‍ മാത്രമേ റിഷഭും സഞ്ജുവും ഒരുമിച്ചു കളിച്ചിട്ടുള്ളൂ. വിലക്ക് കഴിഞ്ഞ് 2018ല്‍ റോയല്‍സ് ഐപിഎല്ലിലേക്കു മടങ്ങിയെത്തിയപ്പോള്‍ സഞ്ജു ടീമിലേക്കു തിരികെ പോവുകയുമായിരുന്നു. 2021ല്‍ അദ്ദേഹം ടീമിന്റെ നായകസ്ഥാനത്തേക്കു വരികയും ചെയ്തു. ഡിസിക്കായി മോശമല്ലാത്ത പ്രകടനമാണ് സഞ്ജു കാഴ്ചവച്ചിട്ടുള്ളത്.

SANJU SAMSON

2016ല്‍ 14 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 291 റണ്‍സ് അദ്ദേഹം നേടി. 2017ല്‍ കൂടുതല്‍ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുടമക്കം 386 റണ്‍സ് മലയാളി താരം സ്‌കോര്‍ ചെയ്തു. ഈ സീസണിലെ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനമാണ് റോയല്‍സിനായി സഞ്ജു കാഴ്ചവയ്ക്കുന്നത്.

ലോകകപ്പ് ടീമില്‍ അദ്ദേഹത്തിനു ഇടം നേടിക്കൊടുത്തതും ഇതു തന്നെയാണ്. സീനിയര്‍ ടീമിനൊപ്പം ഇതാദ്യമായിട്ടാണ് സഞ്ജു ഒരു ഐസിസി ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുന്നത്. 10 മല്‍സരങ്ങളില്‍ നിന്നും 64.16 ശരാശരിയില്‍ 159.09 സ്‌ട്രൈക്ക് റേറ്റില്‍ 385 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടുന്നു. റിഷഭ് 11 മല്‍സരങ്ങളില്‍ നിന്നും നേടിയത് 398 റണ്‍സാണ്. 44.22 ശരാശരിയും 158.56 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. മൂന്നു ഫിഫ്റ്റികളാണ് റിഷഭിന്റെ പേരിലുള്ളത്.

Story first published: Monday, May 6, 2024, 18:42 [IST]
Other articles published on May 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+