Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 6, 6, 4; ഇഷാന്തിനെതിരേ റിഷഭിന്റെ വെടിക്കെട്ട്! കളിച്ചത് 2 സൂപ്പര്‍ ഓവര്‍, വീഡിയോ

ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം ഐപിഎല്ലിലൂടെ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ് ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത്. ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം കളിക്കളത്തിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയയിരിക്കും ഈ ടൂര്‍ണമെന്‍റ്. 2022 ഡിസംബറില്‍ കാറപകടത്തിലേറ്റ പരിക്കിനെ തുടര്‍ന്ന് റിഷഭ് മല്‍സരരംഗത്തു നിന്നും മാറിനില്‍ക്കുകയായിരുന്നു.

പൂര്‍ണ ഫിറ്റായാണ് ഡിസിക്കായി താരം കളിക്കാനൊരുങ്ങുന്നത്. വിന്റേജ് റിഷഭിനെ തന്നെ ടൂര്‍ണമെന്റില്‍ കാണാന്‍ കഴിയുമെന്ന സൂചനയാണ് പുതിയ വീഡിയോ നല്‍കുന്നത്. ജിയോ സിനിമയുടെ സൂപ്പര്‍ ഓവര്‍ ചാലഞ്ചില്‍ റിഷഭിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

RISHABH PANT

ഡിസി ടീമിലെ സഹതാരവും ഇന്ത്യയുടെ സീനിയര്‍ ഫാസ്റ്റ് ബൗളറുമായ ഇഷാന്ത് ശര്‍മയ്‌ക്കെതിരേ റിഷഭ് അനായാസം സിക്‌സറും ഫോറുമെല്ലാം വാരിക്കൂട്ടുകയും ചെയ്തു. ഈ വീഡിയോ വൈറലാവുകയും ചെയ്തിരിക്കുകയാണ്. സൂപ്പര്‍ ഓവറില്‍ റിഷഭും യഷ് ധൂലും ഒരു ടീമായപ്പോള്‍ മറുഭാഗത്ത് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലും ഇഷാന്തുമാണ് അണിനിരന്നത്.

മൂന്നു ബോളുകള്‍ വീതമുള്ള രണ്ടു സൂപ്പര്‍ ഓവറുകളാണ് ഇവര്‍ കളിച്ചത്. രണ്ടിലും റിഷഭിന്റെ ടീം പാര്‍ഥീവിന്റെ ടീമിനെ പരാജയപ്പെടുത്തുകയും ചെയ്തു. രണ്ടു സൂപ്പര്‍ ഓവറുകളിലും റിഷഭും പാര്‍ഥീവുമാണ് ബാറ്റ് വീശിയത്. ഇഷാന്തും യഷും ബൗള്‍ ചെയ്യുകയും ചെയ്തു.

റിഷഭ് പന്തിന്റെ സൂപ്പര്‍ ഓവര്‍ ചാലഞ്ച് വീഡിയോ കാണാം

റിഷഭാണ് ആദ്യം സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്തത്. ഓഫ്സ്റ്റംപിന് പുറത്ത് ബൗള്‍ ചെയ്താല്‍ മതിയെന്നായിരുന്നു ഇഷാന്തിനോടു വിക്കറ്റിനു പിന്നിലുണ്ടായിരുന്ന പാര്‍ഥീവിന്റെ നിര്‍ദേശം. റൗണ്ട് ദി വിക്കറ്റായിരുന്നു ഇഷാന്ത് ബൗള്‍ ചെയ്തത്. ബൗളറുടെ തലയ്ക്കു മുകളിലൂടെ റിഷഭ് അതു സിക്‌സറിലേക്കു പായിക്കുകയായിരുന്നു.

അടുത്ത ബോളും ഏറെക്കുറെ അതേ ഏരിയയിലൂടെ തന്നെ റിഷഭ് സിക്‌സറിലെത്തിച്ചു. ഇതോടെ പാര്‍ഥീവ് ഇടപെട്ടു. ഇനി ഓഫ്‌സ്റ്റംപിന് പുറത്തു എറിയേണ്ടെന്നും സ്റ്റംപിനു നേരെ ബൗള്‍ ചെയ്യൂവെന്നും പാര്‍ഥീവിന്റെ നിര്‍ദേശം. പക്ഷെ റിഷഭിനു നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ബോള്‍ റിഷഭ് ബൗണ്ടറി കടത്തുകയും ചെയ്തു.

RISHABH PANT

ഇതോടെ മൂന്നു ബോളില്‍ റിഷഭിന്റെ ടീമിനു ലഭിച്ചത് 16 റണ്‍സാണ്. തുടര്‍ന്ന് പാര്‍ഥീവിന്റ റണ്‍ചേസ്. സ്ലോ ബൗളറായ യഷാണ് പന്തെറിഞ്ഞത്. ആദ്യ ബോളില്‍ സിംഗിള്‍ മാത്രമേ പാര്‍ഥീവിനു ലഭിച്ചുള്ളൂ. അടുത്ത ബോളില്‍ അദ്ദേഹം സിക്‌സര്‍ പായിച്ചു. അവസാന ബോളില്‍ ബൗണ്ടറിയും പാര്‍ഥീവ് നേടി. പക്ഷെ ടീം അഞ്ചു റണ്‍സിനു തോല്‍ക്കുകയായിരുന്നു.

ഇതിനു പിന്നാലെ വീണ്ടുമൊരു സൂപ്പര്‍ ഓവറില്‍ കൂടി ഇവര്‍ ഏറ്റുമുട്ടി. ഇത്തവണയും ടീമില്‍ മാറ്റമൊന്നുമില്ലായിരുന്നു. ഇഷാന്തിനെതിരേ ആദ്യ ബോളില്‍ റണ്ണൊന്നുമില്ല. രണ്ടാമത്തെ ബോളില്‍ റിഷഭ് സിക്‌സര്‍ പായിക്കുകയും ചെയ്തു. അവസാന ബോളില്‍ ബൗണ്ടറിയും നേടിയതോടെ റിഷഭിന്റെ ടീമിനു ലഭിച്ചത് 10 റണ്‍സ്. ഇത്തവണ പാര്‍ഥീവ് ഇതു ചേസ് ചെയ്യുമെന്ന് കരുതിയെങ്കിലും അതു സംഭവിച്ചില്ല.

യഷിനെതിരേ ആദ്യ ബോളില്‍ പാര്‍ഥീവ് ആഞ്ഞടിച്ചെങ്കിലും രണ്ടു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. അടുത്ത ബോളില്‍ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി പാര്‍ഥീവ് വമ്പന്‍ സിക്‌സറിനു തുനിഞ്ഞെങ്കിലും ഡബിള്‍ മാത്രമേ കിട്ടിയുള്ളൂ. അവസാന ബോളിലാവട്ടെ സിംഗിള്‍ മാത്രമാണ് പാര്‍ഥിവീനു നേടാനായത്. ഇതോടെ അഞ്ചു റണ്‍സിനു വീണ്ടും റിഷഭിന്‍റെ ടീം വിജയം കൊയ്യുകയായിരുന്നു.

Story first published: Thursday, March 21, 2024, 16:35 [IST]
Other articles published on Mar 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+