For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പഴയ റിഷഭ് തിരിച്ചുവരുന്നു, ഒറ്റ കൈ സിക്‌സര്‍ പറത്തി- പരിശീലന വീഡിയോ വൈറല്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് റിഷഭ് പന്ത്. കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു റിഷഭ് പന്ത്. തിരിച്ചുവരാന്‍ കഠിന പ്രയത്‌നം നടത്തിയ താരം ഇത്തവണത്തെ ഐപിഎല്ലിലൂടെ മടങ്ങിയെത്തുമെന്നത് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം മാനേജ്‌മെന്റ് തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക ക്യാംപിലാണ് റിഷഭുള്ളത്.

ഇപ്പോഴിതാ പരിശീലക ക്യാംപില്‍ തകര്‍പ്പന്‍ ബാറ്റിങ് നടത്തി കൈയടി നേടുകയാണ് റിഷഭ് പന്ത്. തന്റെ സ്‌പെഷ്യല്‍ ഷോട്ടായ ഒറ്റ കൈ സിക്‌സറടക്കം പറത്തിയാണ് റിഷഭ് കൈയടി നേടിയത്. റിഷഭിന്റെ ബാറ്റിങ്ങിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. എത്രയും വേഗം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് റിഷഭിന് മടങ്ങിയെത്താന്‍ സാധിക്കട്ടേയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് പരിശീലനത്തില്‍ റിഷഭ് ശ്രമിച്ചത്.

സ്പിന്നറെ ക്രീസില്‍ നിന്ന് കയറി ഷോട്ട് കളിച്ച റിഷഭ് സ്വീപ് ഷോട്ടും പരിശീലിക്കുന്നുണ്ട്. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചലനങ്ങളാണ് റിഷഭ് നടത്തിയിരിക്കുന്നത്. എന്നാല്‍ വിക്കറ്റ് കീപ്പ് ചെയ്യാന്‍ റിഷഭിന് അല്‍പ്പം കൂടി സമയം വേണ്ടിവന്നേക്കും. ഇതിനോടകം താരം കീപ്പിങ് പരിശീലനവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ വിക്കറ്റ് കീപ്പറായിട്ടായിരിക്കില്ല റിഷഭിനെ പരിഗണിക്കുകയെന്നാണ് വിവരം.

വിക്കറ്റ് കീപ്പറായാല്‍ അദ്ദേഹത്തിന് പെട്ടെന്ന് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടും. അതുകൊണ്ടുതന്നെ ഇപ്പോള്‍ കൂടുതലും അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കി പതിയെ ഫോമിലേക്കെത്തിക്കാനുമാവും ടീമിന്റെ നീക്കം. ഡല്‍ഹി ക്യാപ്റ്റന്‍സിന്റെ നായകസ്ഥാനത്ത് ഇത്തവണ റിഷഭ് പന്താണുള്ളത്. തിരിച്ചുവരവില്‍ ഡല്‍ഹിക്കൊപ്പം തിളങ്ങാന്‍ റിഷഭ് പന്തിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

rishabh pant

അപകടത്തില്‍ പെടുന്നതിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനായിരുന്നു റിഷഭ്. ഒറ്റക്ക് മത്സരത്തെ മാറ്റിമറിക്കാന്‍ റിഷഭിന് കഴിവുണ്ട്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമെല്ലാം ഇന്ത്യ ടെസ്റ്റില്‍ കസറിയപ്പോള്‍ ഏറ്റവും നിര്‍ണ്ണായകമായത് റിഷഭിന്റെ പ്രകടനമായിരുന്നു. അടിച്ചുതകര്‍ക്കുന്ന റിഷഭിന്റെ അഭാവം ഇന്ത്യ നന്നായി അറിയുന്നുണ്ട്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം റിഷഭിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവും.

ഇന്ത്യന്‍ ടീമിലേക്കുള്ള റിഷഭിന്റെ തിരിച്ചുവരവ് വൈകുമെന്നാണ് വിവരം. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. എന്നാല്‍ റിഷഭിന് ടീമില്‍ ഇടം നേടിയെടുക്കുക പ്രയാസമായിരിക്കും. വിക്കറ്റ് കീപ്പര്‍ റോളിലല്ലാതെ റിഷഭിനെ ടീമിലേക്ക് പരിഗണിക്കുക പ്രയാസമാണ്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരെല്ലാം അവസരം തേടുകയാണ്. ഈ സാഹചര്യത്തില്‍ റിഷഭിന് ടി20 ലോകകപ്പ് കളിക്കുക പ്രയാസമാണ്.

ഇതുവരെ ഐപിഎല്ലില്‍ കപ്പ് നേടാന്‍ സാധിക്കാത്തവരുടെ നിരയാണ് ഡല്‍ഹി. ഇത്തവണ റിഷഭിന് കീഴില്‍ ഡല്‍ഹി കന്നി കിരീടം നേടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, ഹാരി ബ്രൂക്ക്, മിച്ചല്‍ മാര്‍ഷ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഡല്‍ഹി ബാറ്റിങ് നിര ശരാശരി മാത്രമാണ്. ബൗളിങ് നിരയില്‍ ആന്‍ റിച്ച് നോക്കിയേ, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ജൈ റിച്ചാര്‍ഡ്‌സന്‍ എന്നിവരെല്ലാമുണ്ട്.

ഇവരെയെല്ലാം ഫലപ്രദമായി ഉപയോഗിച്ച് കപ്പിലേക്കെത്തിക്കാന്‍ റിഷഭിനാവുമോയെന്നതാണ് അറിയേണ്ടത്. കളത്തിനുള്ളിലെ രസികനായ താരമാണ് റിഷഭ്. ഇത്തവണ റിഷഭിന്റെ ബാറ്റിങ് ഡല്‍ഹിക്ക് നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ ടീമിലേക്ക് റിഷഭ് തിരിച്ചെത്തുക സിംബാബ് വെ പര്യടനത്തിലൂടെയാണെന്നാണ് വിവരം. ജൂലൈ 7നാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ഇതില്‍ റിഷഭ് പന്തും ഉള്‍പ്പെടാനാണ് സാധ്യത.

Story first published: Tuesday, March 5, 2024, 16:29 [IST]
Other articles published on Mar 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+