Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് സഞ്ജുവിന് ഞെട്ടല്‍! റിഷഭ് മുന്നില്‍, തലപ്പത്ത്

കൊല്‍ക്കത്ത: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ വിക്കറ്റ് കീപ്പര്‍മാരുടെ റേസില്‍ നിര്‍ണായക മേല്‍ക്കൈ നേടിയിരിക്കുകയാണ് റിഷഭ് പന്ത്. ഐപിഎല്ലില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമായാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ മാറിയത്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ റിഷഭ് ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു. നേരത്തേ മൂന്നാംസ്ഥാനത്തായിരുന്ന റിഷഭ് ഒരൊറ്റ ഇന്നിങ്‌സ് കൊണ്ടാണ് ഒന്നാമനായിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സുമായുള്ള പോരാട്ടത്തിലെ ഇന്നിങ്‌സാണ് അദ്ദേഹത്തിനെ ഇതിനു സഹായിച്ചത്.

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ റിഷഭിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 27 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. 20 ബോളുകള്‍ നേരിട്ട റിഷഭിന്റെ ഇന്നിങ്‌സില്‍ രണ്ടു ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു. പക്ഷെ ലോകകപ്പ് റേസില്‍ തലപ്പത്തേക്കു കയറാന്‍ അദ്ദേഹത്തിനു ഈ സ്‌കോര്‍ ധാരാളമായിരുന്നു. 398 റണ്‍സോടെയാണ് റിഷഭ് ഇപ്പോള്‍ ഏറ്റവും മുന്നിലുള്ളത്. 11 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹം 400നടുത്ത് സ്‌കോര്‍ ചെയ്തിരിക്കുന്നത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.

RISHABH PANT

റിഷഭുമായി താരതമ്യം ചെയ്യുമ്പോള്‍ സഞ്ജു രണ്ടു മല്‍സരങ്ങള്‍ കുറച്ചേ കളിച്ചിട്ടുള്ളൂവെന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും സഞ്ജുവിന്റെ സമ്പാദ്യം 385 റണ്‍സാണ്. 77 ശരാശരിയില്‍ 161.08 സ്‌ട്രൈക്ക് റേറ്റോടെയാണിത്. നാലു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. മൂന്നാം സ്ഥാനം കെഎല്‍ രാഹുലിനാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 378 റണ്‍സെടുത്തിട്ടുണ്ട്. മൂന്നു ഫിഫ്റ്റുകളോടെയാണിത്.

കെകെആറിനെതിരേ 20ല്‍ താഴെ സ്‌കോറില്‍ റിഷഭ് പുറത്താവേണ്ടതായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ ഒരു സിംപിള്‍ ക്യാച്ച് ഹര്‍ഷിത് റാണ താഴെയിടുകയായിരുന്നു. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ ഒമ്പതാമത്തെ ഓവറിലായിരുന്നു സംഭവം. കളിയില്‍ വരുണിന്റെ ആദ്യത്തെ ഓവറും കൂടിയായിരുന്നു ഇത്. ഒരു ലെങ്ത്ത് ബോളായിരുന്നു താരം പരീക്ഷിച്ചത്.

ഷോര്‍ട്ട് ഫൈന്‍ ലെഗിനു മുകളിലൂടെ റിഷഭ് സ്വീപ്പ് ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ അതു പ്രതീക്ഷതു പോലെ കണക്ടായില്ല. ടോപ് എഡ്ജായ ബോള്‍ ആകാശത്തേക്കുയര്‍ന്നപ്പോള്‍ അനായാസ ക്യാച്ച് റാണ താഴെയിടുകയായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും അതു വലിയൊരു സ്‌കോറാക്കി മാറ്റാന്‍ റിഷഭിനായില്ല. ഈ സ്‌കോറിലേക്കു ഒമ്പതു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷം അദ്ദേഹം പുറത്താവുകയും ചെയ്തു.

SANJU SAMSON

ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്‌ക്വാഡിനെ നാളെ (ചൊവ്വ) വൈകീട്ടോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവായിരിക്കും ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നു ക്രിക്ക് ഇന്‍ഫോയുള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. റിഷഭായിരിക്കും ബാക്കപ്പ് ആവുകയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ടീം പ്രഖ്യാപനത്തിനു മണിക്കൂറുകള്‍ മാത്ര് മുമ്പ് കൂടുതല്‍ റണ്‍സുമായി റിഷഭ് ഒന്നാമനായതോടെ സഞ്ജുവിനു ബാക്കപ്പ് റോളിലേക്കു മാറേണ്ടി വരുമോയെന്നാണ് ഇനി അറിയാനുള്ളത്.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- സുനില്‍ നരെയ്ന്‍, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിങ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, അഭിഷേക് പോറെല്‍, ഷെയ് ഹോപ്പ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റാസിക്ക് ദാര്‍ സലാം, ലിസാര്‍ഡ് വില്ല്യംസ്, ഖലീല്‍ അഹമ്മദ്.

Story first published: Monday, April 29, 2024, 21:24 [IST]
Other articles published on Apr 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+