For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റിങ്കുവിന്റെ വമ്പന്‍ സിക്‌സര്‍, വീണത് കുട്ടിയുടെ ദേഹത്ത്! പിന്നെ സംഭവിച്ചത് ഇതാണ്, വീഡിയോ

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് യുവ ഫിനിഷര്‍ റിങ്കു സിങ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിലൂടെ ഉയര്‍ന്നുവന്ന് ടീം ഇന്ത്യക്കു വേണ്ടി കളിക്കുകയും മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം. ഇപ്പോഴിതാ ഹൃദ്യമായ പെരുമാറ്റത്തിലൂടെ റിങ്കു വീണ്ടും ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്.

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പരിശീലന ക്യാംപില്‍ വച്ചായിരുന്നു അപ്രതീക്ഷിത സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. പരിശീലന സെഷനിടെ റിങ്കു പറത്തിയ വമ്പന്‍ സിക്‌സര്‍ ചെന്നുവീണത് അവിടെയുണ്ടായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ തലയിലായിരുന്നു.

RISHABH PANT

ഉടന്‍ തന്നെ പരിശീലനം മതിയാക്കിയ റിങ്കു ഈ കുട്ടിയുടെ അടുത്തേക്കു വരികയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. ഇതു മാത്രമല്ല കുട്ടിയോടു റിങ്കു മാപ്പു ചോദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അധിമൊന്നും പറ്റിയില്ലല്ലോ, അല്ലേ? എവിടെയാണ് കൊണ്ടത്? എന്നായിരുന്നു കുട്ടിയോടു റിങ്കു ചോദിച്ചത്. അടുത്തേക്കു വന്ന കുട്ടി തലയ്ക്കാണ് പറ്റിയതെന്നു ആംഗ്യം കാണിച്ചപ്പോള്‍ റിങ്കു തലയില്‍ തട്ടിയ ഭാഗത്ത് തൊട്ടുനോക്കി പരിശോധിക്കുകയും ചെയ്തു.

റിങ്കു സിങിന്റെ ഷോട്ട് കുട്ടിയുടെ ദേഹത്ത് പതിക്കുന്ന വീഡിയോ കാണാം

വിട്ടേക്ക്, എന്നോടു ക്ഷമിക്കൂയെന്നും റിങ്കു കുട്ടിയെ ആശ്വസിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. അതിനു ശേഷം കെകെര്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരോടു സര്‍, ഈ കുട്ടിക്കാണ് ബോള്‍ കൊണ്ടതെന്നു റിങ്കു പറയുകയും ചെയ്യുന്നുണ്ട്. തുടര്‍ന്നു കുട്ടിയുടെ അടുത്തേക്കു വന്ന അഭിഷേക് നായര്‍ തന്റെ തൊപ്പിയൂരി ഇതു നീയെടുത്തോയെന്നു പറഞ്ഞ് തലയില്‍ ധരിപ്പിക്കുകയും ചെയ്തു.

അതിനിടെ ചോട്ടൂ, നിനക്ക് ഇനിയെന്തെങ്കിലും വേണോയെന്നും കുട്ടിയോടു റിങ്കു ചോദിച്ചു. ഓട്ടോഗ്രാഫ് മതിയെന്നായിരുന്നു കുട്ടിയുടെ മറുപടി. തുടര്‍ന്ന് കെകെആര്‍ സമ്മാനിച്ച ക്യാപ്പില്‍ റിങ്കു ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. കൂടാതെ അഭിഷേക് നായരും തൊപ്പിയില്‍ ഓട്ടോഗ്രാഫ് നല്‍കിയതോടെ മനസ്സ് നിറഞ്ഞാണ് കുട്ടി തിരിച്ചുപോയത്.

RINKU SINGH

Screenshot

അതേസമയം, കഴിഞ്ഞ സീസണില്‍ കെകെആറിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ റിങ്കു ഈ സീസണിലും ഇതാവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. റിങ്കുവിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറിയ സീസണ്‍ കൂടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. 14 മല്‍സരങ്ങളില്‍ നിന്നും 59 ശരാശരിയില്‍ 150 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം 474 റണ്‍സ് അടിച്ചെടുത്തിരുന്നു. നാലു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച മാച്ച് വിന്നിങ് ഇന്നിങ്‌സുകളൊന്നും റിങ്കു 2023ല്‍ കളിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയില്‍ കെകെആര്‍ തോല്‍വിയുറപ്പിച്ചിരിക്കെ യഷ് ദയാലെറിഞ്ഞ 20ാം ഓവറില്‍ അഞ്ചു സിക്‌സറുകള്‍ വാരിക്കൂട്ടിയ അദ്ദേഹം ടീമിനു അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു.

ഐപിഎല്ലിലെ പ്രകടനമാണ് വൈകാതെ ആഗസ്റ്റിലെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലേക്കും റിങ്കുവിനു വഴി തുറന്നത്. സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ ടീമില്‍ സ്ഥാനമുറപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചു. വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പാക്കിക്കഴിഞ്ഞ താരമാണ് റിങ്കു.

Story first published: Tuesday, March 12, 2024, 12:58 [IST]
Other articles published on Mar 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+