For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ആര്‍സിബി പെണ്‍പട എങ്ങനെ കപ്പടിച്ചു? ഡുപ്ലെസിയും കൂട്ടരും 3 കാര്യം കോപ്പിയടിക്കൂ! ഏതൊക്കെ?

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗൂരിന്റെ പുരുഷ ടീമിനു കഴിഞ്ഞ 16 വര്‍ഷമെടുത്തിട്ടും സാധിക്കാതെ പോയ സ്വപ്‌നം രണ്ടാം സീസണില്‍ തന്നെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് അവരുടെ വനിതാ ടീം. ഒരു ഐപിഎല്‍ ട്രോഫിയെന്നത് ആര്‍സിബിയുടെ ഇതു വരെ പൂവണിഞ്ഞിട്ടിലാത്ത മോഹമാണ്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഇതുവരെ നടന്ന 16 സീസണുകളിലും കളിച്ചിട്ടും പുരുഷ ടീമിനു ഇതു യാഥാര്‍ഥ്യമാക്കാനായില്ല. മൂന്നു തവണ അവര്‍ ഫൈനല്‍ വരെയെത്തിയെങ്കിലും അവസാന കടമ്പയില്‍ തട്ടി വീഴുകയായിരുന്നു.

പക്ഷെ ആര്‍സിബിയുടെ പെണ്‍പട വനിതാ പ്രീമിയര്‍ ലീഗിന്റെ (ഡബ്ല്യുപിഎല്‍) രണ്ടാമത്തെ എഡിഷനില്‍ തന്നെ ചാംപ്യന്‍മാരായിരിക്കുകയാണ്. ഡല്‍ഹിയില്‍ നടന്ന ആവേശകരമായ കലാശക്കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ടു വിക്കറ്റിനു തകര്‍ത്താണ് സ്മൃതി മന്ദന നയിച്ച ആര്‍സിബിയുടെ കിരീടധാരണം. വനിതാ ടീമിന്റെ ഈ വമ്പന്‍ നേട്ടം ഫഫ് ഡുപ്ലെസിക്കു കീഴിലുള്ള പുരുഷ ടീമിനെയും തീര്‍ച്ചയായും ആവേശത്തിലാക്കുമെന്നുറപ്പാണ്.

RCB

ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 17ാം സീസണില്‍ ട്രോഫിക്കായുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ തന്നെയായിരിക്കും ഡുപ്ലെസിയുടെയും സംഘത്തിന്റെയും ലക്ഷ്യം. വനിതാ ടീമിന്റെ കിരീട നേട്ടത്തില്‍ നിന്നും മൂന്നു കാര്യങ്ങള്‍ പുരുഷ ടീമിനു കടമെടുക്കാവുന്നതാണ്. അതിനു സാധിക്കുകയാണെങ്കില്‍ ഡബ്ല്യുപിഎല്ലിനു പിറകെ ഐപിഎല്ലിലും ആര്‍സിബി കിരീടമുയര്‍ത്തിയാല്‍ അജദ്ഭുതപ്പെടാനില്ല. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ആദ്യത്തെ പാഠം സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിക്കുകയെന്നതാണ്. കഴിഞ്ഞ ഡബ്ല്യുപിഎല്‍ സീസണ്‍ ആര്‍സിബിയെ സംബന്ധിച്ച് വളരെ പരിതാപകരമായിരുന്നു. വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമാണ് അവര്‍ക്കു സീസണില്‍ വിജയിക്കാനായത്. ആര്‍സിബിയുടെ ദുര്‍ബലമായ ബൗളിങ് ആക്രമണത്തെ എതിര്‍ ടീം തല്ലിപ്പറത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഈ സീസണില്‍ ബൗളിങ് കൂടുതല്‍ ശക്തമാക്കുന്നതിലായിരുന്നു ആര്‍സിബി പ്രധാനമായും ശ്രദ്ധിച്ചത്.

ഈ നീക്കം വന്‍ വിജയമാവുകയും ചെയ്തു. ഡബ്ല്യുപിഎല്ലില്‍ ഇത്തവണ ഏറ്റവുമധികം വിക്കറ്റുകളെടുത്ത മൂന്ന് ബൗളര്‍മാരെയെടുത്താല്‍ എല്ലാവരും ആര്‍സിബി താരങ്ങളാണെന്നു കാണം. ശ്രേയങ്ക പാട്ടീല്‍, ആശ ശോഭന, സോഫി മൊളിനെക്‌സ് എന്നിവരായിരുന്നു ഈ ബൗളര്‍മാര്‍.

ആര്‍സിബിയുടെ പുരുഷ ടീമിനു ഇത്തവണ മികച്ച പേസ് ബൗളിങ് നിരയാണുള്ളത്. പക്ഷെ ചിന്നസ്വാമിയിലേതു പോലെയുള്ള വിക്കറ്റില്‍ അവര്‍ക്കു നന്നായി തല്ലുകിട്ടിയേക്കും. എങ്കിലും ഈ ബൗളിങ് ആക്രമണത്തെ ആര്‍സിബി പിന്തുണയ്ക്കണം. ടീം മാനേജ്‌മെന്റിന്റെ പിന്തുണ ലഭിക്കുകയാണെങ്കില്‍ ബൗളര്‍മാര്‍ക്കു അദ്ഭുതങ്ങള്‍ തന്നെ സൃഷ്ടിക്കാന്‍ സാധിക്കും. ബൗളര്‍മാരുടെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയെന്നതാണ് ക്യാപ്റ്റന്‍ ഡുപ്ലെസിയും കോച്ച് ആന്‍ഡി ഫ്‌ളവറും ചേയ്യേണ്ടത്.

ഡ്രസിങ് റൂം ശാന്തമായി നിര്‍ത്തുകയെന്നതാണ് പെണ്‍പടയില്‍ നിന്നും പുരുഷ ടീം കണ്ടു കണ്ടിക്കേണ്ട രണ്ടാമത്തെ കാര്യം. ഗ്രൗണ്ടിലെ നിസാരമായ പിഴവുകളുടെ പേരില്‍ ഒന്നോ, രണ്ടോ തോല്‍വികള്‍ ഏറ്റുവാങ്ങിയാല്‍ ആര്‍സിബിയുടെ ഡ്രസിങ് റൂം ആശങ്കയിലാവുന്നത് നമ്മള്‍ നേരത്തേ കണ്ടിട്ടുള്ളതാണ്. വനിതാ ടീമിനും ഈ സീസണില്‍ അതു പോലെയുള്ള ചില ഹൃദയഭേദകമായ തോല്‍വികള്‍ നേരിട്ടിരുന്നു. അതു അവരുടെ പ്ലേഓഫ് സാധ്യതകളും തുലാസിലാക്കിയിരുന്നു.

KOHLI- DU PLESSIS-MAXWELL

പക്ഷെ മല്‍സഫലം എന്തു തന്നെയാണെങ്കിലും അതിനെ ചിരിച്ചുകൊണ്ട് നേരിടാനാണ് ടീം ശ്രമിച്ചതെന്നായിരുന്നു സൂപ്പര്‍ താരം എല്ലിസ് പെറി പറഞ്ഞത്. ഫലം എന്തായാലും ടീമിലെ ഓരോരുത്തരും പരസ്പരം പിന്തുണയ്ക്കുകയും കൂടെ നില്‍ക്കുകയും ചെയ്തതായും താരം വ്യക്തമാക്കിയിരുന്നു.

ഇതേ സമീപനം തന്നെയായിരിക്കണം പുരുഷ ടീമും പിന്തുടരേണ്ടത്. പ്ലേഓഫില്‍ മാത്രം കൂടുതലായി ശ്രദ്ധിച്ചാണ് നേരത്തെയെല്ലാം അവര്‍ കളിക്കാറുള്ളത്. ഈ കാരണത്താല്‍ തന്നെ മല്‍സരം ആസ്വദിച്ചു കളിക്കാനും താരങ്ങള്‍ക്കു സാധിക്കാറില്ല. മാത്രമല്ല നിര്‍ണായക മല്‍സരങ്ങളില്‍ തോല്‍ക്കുകയും ചെയ്തിരുന്നു.

ആര്‍സിബി പുരുഷ ടീം മാതൃകയാക്കേണ്ട മൂന്നാമത്തെ കാര്യം ഹോംഗ്രൗണ്ട് തങ്ങളുടെ പൊന്നാപുരം കോട്ടയാക്കി മാറ്റിയെടുക്കുകയെന്നതാണ്. ഹോംഗ്രൗണ്ടായ ചിന്നസ്വാമിയില്‍ പെണ്‍പട ഉജ്ജ്വലമായാണ് കളിച്ചത്. ഇവിടെ കളിച്ച അഞ്ചു മല്‍സരങ്ങില്‍ മൂന്നിലും അവര്‍ വിജയിക്കുകയും ചെയ്തു. പ്ലേഓഫിലേക്കു യോഗ്യത നേടിക്കൊടുക്കുന്നതില്‍ ആര്‍സിബിക്കു നിര്‍ണായകമായതും ഇതു തന്നെയാണ്.

എന്നാല്‍ പുരുഷ ടീമിനു ഹോംഗ്രൗണ്ടില്‍ അത്ര മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിയാറില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമെല്ലാം പുലര്‍ത്തുന്നതു പോലെയൊരു ആധിപത്യം സ്വന്തം തട്ടകത്തില്‍ ആര്‍സിബിക്കു പുലര്‍ത്താന്‍ സാധിക്കുന്നില്ല. ഈ കുറവ് ഇത്തവണ ഡുപ്ലെസിയും സംഘവും പരിഹരിക്കേണ്ടതുണ്ട്.

Story first published: Monday, March 18, 2024, 14:07 [IST]
Other articles published on Mar 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+