Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഈ ബൗളിങ് കൊണ്ട് ആര്‍സിബി ജയിക്കുമോ? കൂടുതലും 'ചെണ്ടകള്‍'! കപ്പ് മറക്കാം

ഐപിഎല്‍ കിരീടമെന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മോഹം വരാനിരിക്കുന്ന 17ാം സീസണിലും പൂവണിയാന്‍ സാധ്യതയില്ലെന്നാണ് ലേലത്തിനു ശേഷമുള്ള ബൗളിങ് ലൈനപ്പ് കാണുമ്പോള്‍ വ്യക്തമാവുന്നത്. ബാറ്റിങ് എല്ലാ കാലത്തും ആര്‍സിബിയുടെ കരുത്തായിരുന്നു, ബൗളിങാവട്ടെ എല്ലായ്‌പ്പോഴും അവര്‍ക്കു തലവേദനയുമായിരുന്നു. വരാനിരിക്കുന്ന സീസണിലും ഇക്കാര്യത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസറും തങ്ങളുടെ മുന്‍ താരവുമായ മിച്ചെല്‍ സ്റ്റാര്‍ക്കിനെയടക്കം മിച്ച ചില ബൗളര്‍മാരെ ആര്‍സിബി ലേലത്തില്‍ തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ സ്റ്റാര്‍ക്കിനെ 24.75 കോടി രൂപയ്ക്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കുകയായിരുന്നു.

MOHAMMED SIRAJ RCB

ആര്‍സിബിക്കു മുന്നിലുള്ള മറ്റൊരു മികച്ച ഓപ്ഷന്‍ ഓസ്‌ട്രേലിയയുടെ തന്നെ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സായിരുന്നു. അവരെയും ആര്‍സിബിക്കു കൈവിടേണ്ടതായിവന്നു. 20.5 കോടി രൂപയ്ക്കു കമ്മിന്‍സിനെ സണ്‍റൈസൈഴ്‌സ് ഹൈദരാബാജ് റാഞ്ചുകയും ചെയ്തു. ഇതോടെ ബൗളിങ് ശക്തിപ്പെടുത്താനുള്ള ആര്‍സിബിയുടെ പ്ലാനിങ് പാളുകയായിരുനു.

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്, ഇംഗ്ലണ്ടിന്റെ റീസ് ടോപ്പ്‌ലെ, അണ്‍ക്യാപ്ഡ് താരങ്ങളായ ആകാശ്ദീപ്, വൈശാഖ് വിജയകുമാര്‍, കരണ്‍ ശര്‍മ എന്നിവരെയൊഴികെ ബാക്കിയുള്ള ബൗളര്‍മാരെയെലല്ലാം ലേലത്തിനു മുമ്പ് ആര്‍സിബി കൈവിട്ടിരുന്നു. പക്ഷെ ലേലത്തില്‍ ബൗളിങിലേക്കു കാര്യമായ കൂട്ടിച്ചേര്‍ക്കലുകളൊന്നും ആര്‍സിബിക്കു നടത്താനായില്ല.

വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ അല്‍സാറി ജോസഫാണ് ലേലത്തില്‍ ആര്‍സിബി സ്വന്തമാക്കിയ പ്രധാനപ്പെട്ട ബൗളര്‍. 11.50 കോടി രൂപ ഇതിനായി ആര്‍സിബിക്കു മുടക്കേണ്ടി വരികയും ചെയ്തു. അല്‍സാറി കഴിവ് തെളിയിച്ച മികച്ച പേസറാണെങ്കിലും സമീപകാലത്തെ പ്രകടനങ്ങള്‍ അത്ര പ്രതീക്ഷ നല്‍കുന്നതല്ല.

അതുകൊണ്ടു തന്നെ അദ്ദേഹത്തെ ആര്‍സിബിക്കു ബൗളിങില്‍ എത്രത്തോളം ആശ്രയിക്കാമെന്നതും ചോദ്യചിഹ്മനാണ്. യഷ് ദയാലാണ് ലേലത്തില്‍ ആര്‍സിബി വാങ്ങിയ മറ്റൊരു താരം. പക്ഷെ ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തിന്റെ പ്രകടനം ആര്‍സിബിക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കവെ ദയാല്‍ എറിഞ്ഞ 20ാം ഓവറില്‍ കെകെആറിന്റെ റിങ്കു സിങ് തുടര്‍ച്ചയായി അഞ്ചു സിക്‌സറുകള്‍ പറത്തിയിരുന്നു.

RCB

മായങ്ക് ഡഗറാണ് നിലവിലെ ആര്‍സിബി ബൗളിങ് നിരയെ ശേഷിച്ചയാള്‍. ഇത്തവണ ട്രേഡ് വിന്‍ഡോയില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദില്‍ നിന്നാണ് ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ഡഗറിനെ ആര്‍സിബി വാങ്ങിയത്. ബൗളിങില്‍ ആര്‍സിബിക്കു വേണ്ടി തിളങ്ങാന്‍ താരത്തിനു സാധിക്കുമോയെന്നതു കണ്ടുതന്നെ അറിയണം.

നിലവിലെ ബൗളിങ് ലൈനപ്പ് പരിഗണിക്കുമ്പോള്‍ ആര്‍സിബിക്കു അടുത്ത സീസണില്‍ വലിയ തിരിച്ചടി തന്നെ നേരിടാനാണ് സാധ്യത. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഫഫ് ഡുപ്ലെസി നയിക്കുന്ന ആര്‍സിബിക്കു പ്ലേഓഫിലേക്കു മുന്നേറാന്‍ സാധിക്കുയുള്ളൂവെന്നുറപ്പാണ്.

ഇതിനേക്കാള്‍ മികച്ച ബൗളിങ് ലൈനപ്പായിരുന്നു കഴിഞ്ഞ തവണ ആര്‍സിബിയുടേത്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡും ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറും മുന്‍ ലോക ഒന്നാം നമ്പറുമായ വനിന്ദു ഹസരംഗയും ആര്‍സിബി ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ രണ്ടു പേരെയും ഇത്തവണത്തെ ലേലത്തിനു മുമ്പ് ആര്‍സിബി കൈവിടുകയായിരുന്നു. പേസര്‍ ഹര്‍ഷല്‍ പട്ടേലിനെയും ആര്‍സിബി നിലനിര്‍ത്തിയിരുന്നില്ല.

Story first published: Tuesday, December 19, 2023, 20:43 [IST]
Other articles published on Dec 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+