For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: എന്തിന് ഈ ടീം? ആര്‍സിബി പിന്‍മാറണം! എതിരാളികള്‍ക്കു 2 പോയിന്റ് വീതം നല്‍കൂ, വിമര്‍ശനം

ബെംഗളൂരു: ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും ദുരന്തം ടീമായി മാറിയിരിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡ് തങ്ങളുടെ പേരിലാക്കിയിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ വഴങ്ങിയ ടീമെന്ന നാണക്കേടാണ് ആര്‍സിബിയെ തേടിയെത്തിയത്. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ആര്‍സിബിയെ പഞ്ഞിക്കിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഓറഞ്ച് ആര്‍മി മൂന്നു വിക്കറ്റിനു 287 റണ്‍സെന്ന പടുകൂറ്റന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ കുറിച്ച തങ്ങളുടെ തന്നെ പേരിലുള്ള ഓള്‍ടൈം റെക്കോര്‍ഡാണ് ഹൈദരാബാദ് തിരുത്തിയത്. അന്നു മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 277 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇതാണ് ഈ കളിയില്‍ 10 റണ്‍സ് കൂടി നേടി അധികം നേടി ഹൈദരാബാദ് തിരുത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടലെന്ന നാണക്കേട് നേരത്തേ തന്നെ ആര്‍സിബിക്കു അവകാശപ്പെട്ടതാണ്. അതിനു പിന്നാലെയാണ് ഏറ്റവും വലിയ സ്‌കോര്‍ വഴങ്ങിയ ടീമെന്ന നാണക്കേടും അവരെ തേടിയെത്തിയത്.

KOHLI- DU PLESSIS

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ട്രാവിസ് ഹെഡിന്റെ ഇടിവെട്ട് സെഞ്ച്വറിയാണ് ആര്‍സിബിക്കെതിരേ ഹൈദരാബാദിനെ കൂറ്റന്‍ ടോട്ടലിലെത്തിക്കാന്‍ സഹായിച്ചത്. വെറും 42 ബോളില്‍ 102 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം പുറത്തായത്. ഒമ്പതു ഫോറും എട്ടു കൂറ്റന്‍ സിക്‌സറും ഹെഡിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട ഹെന്‍ട്രിച്ച് ക്ലാസെന്‍ ഈ കളിയിലും മോശമാക്കിയില്ല. 31 ബോളില്‍ ഏഴു സിക്‌സറും രണ്ടു ഫോറുമടക്കം 67 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. അഭിഷേക് ശര്‍മ (22 ബോളില്‍ 34), എയ്ഡന്‍ മാര്‍ക്രം (17 ബോളില്‍ 32*), അബ്ദുള്‍ സമദ് (10 ബോളില്‍ 37*) എന്നിവരും ടീം ടോട്ടലിനു കരുത്തേകി.

ഈ സീസണിലെ ഏറ്റവും മോശം ബൗളിങ് ലൈനപ്പ് തങ്ങളുടേത് തന്നെയാണെന്നു ശരിവച്ചുകൊണ്ടാണ് ഈ കളിയിലും ആര്‍സിബി ബൗള്‍ ചെയ്തത്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനു പകരം ന്യൂസിലാന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസണിനെ കൊണ്ടു വന്നെങ്കിലും യാതൊരു വ്യത്യാസവുമുണ്ടായില്ല. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് ആര്‍സിബി ടീമിനെതിരേ ഉയരുന്നത്.

ഐപിഎല്ലില്‍ എന്തിനാണ് ഇങ്ങനെയൊരു ദുരന്തം ടീം? ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത്രയും ദയനീയമായ ഒരു ഫ്രാഞ്ചൈസിയെ മുമ്പ് കണ്ടിട്ടില്ല. ഈ ടൂര്‍ണമെന്റില്‍ നിന്നും ആര്‍സിബി ഇനി പിന്‍മാറുന്നതാണ് ഏറ്റവും നല്ലത്. തുടര്‍ന്നും കളിക്കുകയാണെങ്കില്‍ നാണക്കേടിന്റെ കൂടുതല്‍ റെക്കോര്‍ഡുകള്‍ ഈ ടീമിനെ തേടിയെത്തും. സീസണില്‍ നിന്നും ആര്‍സിബി പിന്‍മാറിയതിനു ശേഷം എതിര്‍ ടീമുകള്‍ക്കെല്ലാം രണ്ടു പോയിന്റ് വീതം നല്‍കുന്നതായിരിക്കു നല്ലതെന്നും വിമര്‍ശകര്‍ തുറന്നടിക്കുന്നു.

RCB

വിരാട് കോലി ഈ സീസണിനു ശേഷം റോയല്‍ ചാഞ്ചേഴ്‌സ് ബെംഗളൂരു വിടണം. അദ്ദേഹത്തിനും ഫ്രാഞ്ചൈസിക്കും ഇതു തന്നെയാണ് നല്ലത്. ഇത്തമൊരു ദുരന്തം ഫ്രാഞ്ചൈസിയില്‍ കളിച്ച് കോലി ഒരു പരിഹാസ കഥാപാത്രമായി മാറരുത്. ഈ സീസണിനു ശേഷം ആര്‍സിബി ഒരു താരത്തെപ്പോലും നിലനിര്‍ത്താതെ പുതിയൊരു ടീമിനെ അടുത്ത തവണ പടുത്തുയര്‍ത്തുന്നതാണ് നല്ലത്. ബാറ്റിങ് നിരയില്‍ മാത്രം ശ്രദ്ധിക്കുന്നതിനു പകരം ഇനിയെങ്കിലും മികച്ചൊരു ബൗളിങ് നിരയെക്കൂടി കൊണ്ടുവരാന്‍ ആര്‍സിബി മുന്‍കൈയെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ബൗളിങ് അറിയാവുന്ന ഒരാള്‍ പോലും ഈ ആര്‍സിബി ടീമില്‍ ഇല്ലേ? ഈ കളിയില്‍ മാത്രമല്ല സീസണില്‍ ഇതിനു മുമ്പ് കളിച്ച മുന്‍ മല്‍സരങ്ങളിലെല്ലാം ലക്കും ലഗാനുമില്ലാത്ത ആര്‍സിബിയുടെ ബൗളിങ് നമ്മള്‍ കണ്ടതാണ്. ഇത്തരമൊരു ടീമിനെ ഇറക്കാന്‍ ധൈര്യം കാണിച്ച ആര്‍സിബി ടീം മാനേജ്‌മെന്റിനെ പ്രശംസിച്ചേ മതിയാവൂ. ബാറ്റര്‍മാരെ വച്ച് ഒരിക്കലും കളി ജയിക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ഥ്യം ആര്‍സിബി എപ്പോഴാണ് പഠിക്കുക? 16 വര്‍ഷങ്ങളായിട്ടും ഇക്കാര്യം പഠിക്കാത്ത ടീമാണ് ആര്‍സിബിയെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

Story first published: Monday, April 15, 2024, 22:28 [IST]
Other articles published on Apr 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+