Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തിനെ മുംബൈ കൈവിടും?, നോട്ടമിട്ട് ആര്‍സിബി! കോലിക്കൊപ്പം കപ്പ് നേടുമോ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി വലിയ മാറ്റങ്ങള്‍ക്കാണ് ടീമുകള്‍ തയ്യാറെടുക്കുന്നത്. ആരാധകര്‍ പ്രതീക്ഷിക്കാത്ത വലിയ കൂടുമാറ്റങ്ങളുടെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതിനോടകം പല കൂടുമാറ്റങ്ങളും സംഭവിച്ചുകഴിഞ്ഞു. ഇനിയും വലിയ കൂടുമാറ്റങ്ങള്‍ ഉണ്ടാവുമെന്നുറപ്പ്. ചാമ്പ്യന്‍ നിരയായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ വമ്പന്‍ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട റിപ്പോര്‍ട്ട് രോഹിത് ശര്‍മയെ ഒഴിവാക്കിയേക്കുമെന്നതാണ്.

മുംബൈയെ അഞ്ച് കിരീടത്തിലേക്ക് നയിച്ച നായകനാണ് രോഹിത്. എന്നാല്‍ താരത്തെ കൈവിടാന്‍ മുംബൈ ഒരുങ്ങുകയാണ്. രോഹിത്തിനെ ഒഴിവാക്കി ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിക്കാനാണ് ടീമിന്റെ പദ്ധതി. ഗുജറാത്തിലേക്ക് രോഹിത് പോകുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ആരാധകരെ ആവേശത്തിലാഴ്ത്തി മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

രോഹിത് ശര്‍മയെ സ്വന്തമാക്കാന്‍ ആര്‍സിബി ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെത്തുന്നത്. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലുള്ള ടീമാണ് ആര്‍സിബി. എന്നാല്‍ ഇതുവരെ കപ്പിലേക്കെത്താനുള്ള ഭാഗ്യം ആര്‍സിബിക്ക് ഉണ്ടായിട്ടില്ല. രോഹിത് ശര്‍മയെ ഒപ്പം കൂട്ടിയാല്‍ ആര്‍സിബിക്ക് കപ്പിലേക്കെത്താനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ടീമും. വിരാട് കോലിയും രോഹിത് ശര്‍മയും ഒന്നിച്ച് ഐപിഎല്‍ കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

വിരാട് കോലി, രോഹിത് ശര്‍മ, ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ആര്‍സിബി ടീമിന് കപ്പുറപ്പാണെന്നാണ് ആരാധകര്‍ പ്രതീക്ഷ പങ്കുവെക്കുന്നത്. ഈ സാല കപ്പ് നമ്മുടെയെന്ന ഹാഷ് ടാഗ് ഇതിനോടകം ആര്‍സിബി ആരാധകരെല്ലാം പങ്കുവെക്കുന്നുണ്ട്. രോഹിത് മുംബൈ വിടുന്ന സാഹചര്യമുണ്ടായാല്‍ അത് വലിയൊരു കൂടുമാറ്റമായിത്തന്നെ മാറിയേക്കും. എന്നാല്‍ ഹാര്‍ദിക്കിനെ മുംബൈ തിരികെ എത്തിക്കുന്നതിനോട് ആരാധകര്‍ക്ക് വലിയ താല്‍പര്യമില്ല.

rohit sharma, virat kohli

മുംബൈ ടീം സൂപ്പര്‍ താരങ്ങളെ മാത്രം വെച്ച് കപ്പടിക്കുന്ന ടീമാണെന്നും അങ്ങനെ കിരീടം നേടാന്‍ ആര്‍ക്കും സാധിക്കുമെന്നും കഴിഞ്ഞ സീസണില്‍ ഹാര്‍ദിക് പറഞ്ഞിരുന്നു. ഒന്നുമല്ലാതിരുന്നപ്പോള്‍ പിന്തുണച്ച് വളര്‍ത്തിയ ടീമിനെ കുറ്റം പറഞ്ഞ താരമാണ് ഹാര്‍ദിക്. അതുകൊണ്ടുതന്നെ മുംബൈ ഹാര്‍ദിക്കിനെ കൊണ്ടുവരേണ്ടന്നും സൂര്യകുമാര്‍ യാദവിനെ നായകനാക്കിയാല്‍ മതിയെന്നുമാണ് കൂടുതല്‍ ആരാധകരും അഭിപ്രായപ്പെടുന്നത്.

രോഹിത് ശര്‍മയുടെ സമീപകാല ടി20 പ്രകടനങ്ങളെല്ലാം മോശമാണ്. 2022ലെ ടി20 ലോകകപ്പിന് ശേഷം രോഹിത് ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ പ്രകടനം കണ്ടറിയണം. എന്നാല്‍ മുംബൈ രോഹിത്തിനെ കൈവിടാന്‍ സാധ്യതയില്ലെന്നാണ് ഒരു പക്ഷം ആരാധകര്‍ പറയുന്നത്. മുംബൈക്ക് അഞ്ച് കിരീടം നേടിക്കൊടുത്ത നായകനാണ് രോഹിത്. ടീമിനോട് വൈകാരികമായ ബന്ധം രോഹിത്തിനുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ടീമിനൊപ്പം തുടര്‍ന്നേക്കും.

എംഎസ് ധോണിക്ക് സിഎസ്‌കെയിലുള്ള സ്ഥാനമാണ് മുംബൈയില്‍ രോഹിത്തിനുള്ളത്. അതുകൊണ്ടുതന്നെ രോഹിത്തിനെ ഒഴിവാക്കാന്‍ മുംബൈ തയ്യാറായേക്കില്ല. മുംബൈയെ സംബന്ധിച്ച് അടുത്ത സീസണില്‍ കിരീടം നേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവസാന സീസണില്‍ സിഎസ്‌കെ കിരീടം നേടിയതോടെ മുംബൈയുടെ അഞ്ച് കിരീടമെന്ന റെക്കോഡിനൊപ്പമെത്തി. അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ കിരീടം നേടേണ്ടത് മുംബൈയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

ഡിസംബറിലാണ് താര ലേലം നടക്കുന്നത്. ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ മിക്കവരും അടുത്ത ഐപിഎല്‍ കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലേലം കടുക്കും. മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രവിസ് ഹെഡ് എന്നിവര്‍ക്ക് വലിയ തുക തന്നെ ലഭിച്ചേക്കും. പൃഥ്വി ഷാ ഡല്‍ഹി വിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കെത്തുമെന്നാണ് വിവരം. ദേവ്ദത്ത് പടിക്കല്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്കെത്തിയിട്ടുണ്ട്. അപ്രതീക്ഷിത കൂടുമാറ്റങ്ങള്‍ത്തന്നെ ഡിസംബറിലെ ലേലത്തില്‍ പ്രതീക്ഷിക്കാം.

Story first published: Friday, November 24, 2023, 20:21 [IST]
Other articles published on Nov 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+