For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 17.5, 11.5, 11, 7 കോടി താരങ്ങളെല്ലാം പുറത്ത്, ആര്‍സിബിയുടെ ശാപം ആര്? പിഴവ് ഇതാണ്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ തോല്‍വി പ്രകടനം തുടരുകയാണ്. 7 മത്സരത്തില്‍ 6ലും തോറ്റ ആര്‍സിബി ഇത്തവണ മോശം പ്രകടനം നടത്തി നിരാശപ്പെടുത്തുകയാണ്. ബൗളിങ് നിരയും ബാറ്റിങ് നിരയും ഒരുപോലെ ദുരന്തമാവുമ്പോള്‍ ടീമിന് ഇത്തവണയും കപ്പിലേക്കെത്താന്‍ സാധിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇനി ആര്‍സിബി പ്ലേ ഓഫ് കളിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിയിരിക്കുന്നു.

ഹൈദരാബാദിനെതിരേ ടോസ് നേടിയ ആര്‍സിബി ആദ്യം പന്തെറിയാനാണ് തീരുമാനിച്ചത്. 3 വിക്കറ്റിന് 287 എന്ന വമ്പന്‍ സ്‌കോറാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. മറുപടിക്കിറങ്ങിയ ആര്‍സിബി 7 വിക്കറ്റിന് 262 റണ്‍സാണ് അടിച്ചെടുത്തത്. ശക്തമായ പോരാട്ടം നടത്തിയെങ്കിലും 25 റണ്‍സിന് ടീമിന് തോല്‍ക്കേണ്ടി വന്നു. ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ ആര്‍സിബിയുടെ ടീം മാനേജ്‌മെന്റിനെതിരേ വിമര്‍ശനം ഉയരുകയാണ്.

ആര്‍സിബി ഏറ്റവും പ്രതിഫലത്തില്‍ ടീമിലെത്തിച്ച നാല് താരങ്ങളെയാണ് ഇപ്പോള്‍ പ്ലേയിങ് 11ല്‍ നിന്നടക്കം പുറത്താക്കിയിരിക്കുന്നത്. കാമറൂണ്‍ ഗ്രീനിനെ മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ് ആര്‍സിബി സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ക്ക് 17.5 കോടിയാണ് പ്രതിഫലം. എന്നാല്‍ ഇപ്പോള്‍ ആര്‍സിബിയുടെ പ്ലേയിങ് 11ന് പുറത്താണ്. ആര്‍സിബി വേണ്ടവിധം ഗ്രീനിനെ ഉപയോഗിക്കുന്നില്ലെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

വിരാട് കോലിയും ഫഫ് ഡുപ്ലെസിസുമാണ് ആര്‍സിബിയുടെ ഓപ്പണര്‍മാര്‍. എന്നാല്‍ ഗ്രീനിനെ ഓപ്പണറാക്കിയാല്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാനാവും. ചിന്നസ്വാമി പോലുള്ള ചെറിയ മൈതാനങ്ങളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ഗ്രീനിനെ കഴിവുണ്ട്. എന്നാല്‍ ആര്‍സിബി വേണ്ടവിധം ഉപയോഗിക്കാതെ താരത്തെ തഴഞ്ഞിരിക്കുകയാണ്. 11.5 കോടിക്കാണ് അല്‍സാരി ജോസഫിനെ ആര്‍സിബി ടീമിലേക്കെത്തിച്ചത്. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഐപിഎല്ലില്‍ ഭേദപ്പെട്ട റെക്കോഡുള്ള താരമാണ്.

rcb

എന്നാല്‍ ആര്‍സിബിക്കൊപ്പം തല്ലുകൊള്ളിയായതോടെ താരത്തേയും പ്ലേയിങ് 11ന് പുറത്താക്കി. ഇത്തരം ചെണ്ടകള്‍ക്കായി എന്തിനാണ് ആര്‍സിബി കോടികള്‍ മുടക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 11 കോടിക്കാണ് ആര്‍സിബി കളിപ്പിക്കുന്നത്. സീസണില്‍ മൂന്ന് ഡെക്കുള്‍പ്പെടെ തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് മാക്‌സ് വെല്‍ കാഴ്ചവെക്കുന്നത്.

സ്വന്തം തട്ടകത്തില്‍ പോലും ആര്‍സിബിക്കായി തിളങ്ങാന്‍ മാക്‌സ് വെല്ലിന് സാധിക്കാതെ വന്നതോടെ താരത്തെ പ്ലേയിങ് 11ന് പുറത്താക്കിയിരിക്കുകയാണ്. ഇനിയൊരു മടങ്ങിവരവ് മാക്‌സ് വെല്ലിന് എളുപ്പമാവില്ലെന്ന് തന്നെ പറയാം. 7 കോടിക്ക് കളിക്കുന്ന മുഹമ്മദ് സിറാജിനേയും ആര്‍സിബി പുറത്താക്കിയിരിക്കുകയാണ്. സമീപകാലത്തായി ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് സിറാജ് നടത്തുന്നത്. എന്നാല്‍ ഐപിഎല്ലില്‍ വീണ്ടും ചെണ്ടയായി മാറുകയാണെന്നതാണ് വസ്തുത.

അതുകൊണ്ടുതന്നെ ആര്‍സിബി താരത്തെ പ്ലേയിങ് 11 പുറത്താക്കിയിരിക്കുകയാണ്. എന്നാല്‍ സിറാജിന് പകരക്കാരനായെത്തിയ താരങ്ങളും തല്ലുകൊള്ളിയാവുകയാണെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ആര്‍സിബിയുടെ ബൗളര്‍മാരാണ് എല്ലാ സീസണിലും ടീമിനെ പിന്നോട്ടടിക്കുന്നത്. ആര്‍സിബിക്കായി ലേലത്തില്‍ പങ്കെടുക്കുന്നവരെയാണ് ആരാധകര്‍ കുറ്റപ്പെടുന്നത്. ബൗളര്‍മാര്‍ക്ക് തീരെ പ്രാധാന്യം നല്‍കാത്ത മണ്ടന്‍ തീരുമാനങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നവര്‍ എടുക്കുന്നത്.

ഇതാണ് ആര്‍സിബിയുടെ ശാപം. കോടികള്‍ മുടക്കി താരങ്ങളെ എത്തിക്കാതെ ചെറിയ തുകയ്ക്ക് ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന യുവ പേസര്‍മാരെ പരിഗണിക്കാന്‍ ആര്‍സിബി തയ്യാറാവണം. ആര്‍സിബിയുടെ ബൗളിങ് നിര മെച്ചപ്പെടാത്ത പക്ഷം ഒരിക്കലും ഐപിഎല്‍ കിരീടം നേടാന്‍ ആര്‍സിബിക്ക് സാധിക്കില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍സിബി ഇത്തവണ പേര് മാറ്റിയിറങ്ങിയതോടെ തോല്‍വിയുടെ എണ്ണം കൂടിയെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

Story first published: Tuesday, April 16, 2024, 9:20 [IST]
Other articles published on Apr 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+