For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 4ല്‍ 3ലും തോറ്റു, ആര്‍സിബി വല്ലാത്ത ദുരന്തം തന്നെ! കോലിയെയടക്കം പുറത്താക്കണം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുമ്പോള്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവാണ്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പടിക്കാത്ത ആര്‍സിബി ഇത്തവണ ബാംഗ്ലൂര്‍ മാറ്റി ബംഗളൂരു ആക്കിയിട്ടും രക്ഷയില്ല. തൊട്ടതെല്ലാം ടീമിന് പിഴക്കുകയാണ്. 4 മത്സരം കഴിയുമ്പോള്‍ 3 മത്സരത്തിലും ആര്‍സിബി പരാജയപ്പെട്ടിരിക്കുകയാണ്. ശക്തമായ താരനിരയുണ്ടായിട്ടും ജയിക്കാനാവുന്നില്ലെന്നതാണ് ആര്‍സിബിയെ നിരാശപ്പെടുത്തുന്നത്.

തുടര്‍ച്ചയായ രണ്ടാം മത്സരം തട്ടകത്തില്‍ തോറ്റതോടെ ആര്‍സിബിക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്. ഇത്തവണ ആര്‍സിബിക്ക് പിഴക്കുന്നത് എവിടെയാണ്? കാരണങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തെ കാരണം ടീമിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ്. വിരാട് കോലിയും നായകന്‍ ഫഫ് ഡുപ്ലെസിസുമാണ് ഓപ്പണര്‍മാരായി ഇറങ്ങുന്നത്. രണ്ട് പേര്‍ക്കും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാവുന്നില്ല. കൂടാതെ ഓപ്പണിങ് കൂട്ടുകെട്ടില്‍ കൂടുതല്‍ റണ്‍സും നേടാനാവുന്നില്ല.

ഈ സാഹചര്യത്തില്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് ആദ്യം മാറ്റേണ്ടത്. വിരാട് കോലിയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റുന്നതാവും കൂടുതല്‍ നന്നാവുക. പകരം കാമറൂണ്‍ ഗ്രീനിനെ ഓപ്പണിങ്ങിലേക്ക് എത്തിക്കാവുന്നതാണ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ ശേഷിയുള്ള താരമാണ് ഗ്രീന്‍. നിലവില്‍ മധ്യനിരയിലാണ് ഗ്രീനിനെ കളിപ്പിക്കുന്നത്. എന്നാല്‍ പവര്‍പ്ലേ മുതലാക്കാന്‍ ശേഷിയുള്ള ബാറ്റ്സ്മാനാണ് ഗ്രീന്‍. ഇത് വിലയിരുത്തി ഗ്രീനിനെ ആര്‍സിബിക്ക് ഓപ്പണിങ്ങില്‍ കളിപ്പിക്കാവുന്നതാണ്.

ഇത് ടീമിനെ പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍സടിക്കാന്‍ സഹായിച്ചേക്കും. രണ്ടാമത്തെ കാര്യം ഗ്ലെന്‍ മാക്സ് വെല്ലിനെ പുറത്താക്കുകയെന്നതാണ്. ഫോം വിലയിരുത്തുമ്പോള്‍ ഏറ്റവും നിരാശപ്പെടുത്തുന്ന താരമാണ് മാക്സ് വെല്‍. തന്റേതായ ദിവസം കത്തിക്കയറാന്‍ മിടുക്കുള്ള ബാറ്റ്സ്മാനാണ് മാക്സ് വെല്‍. എന്നാല്‍ ഈ സീസണില്‍ എല്ലാ മത്സരത്തിലും അദ്ദേഹം ഫ്ളോപ്പാണ്. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെതിരേയും ഡെക്കിനാണ് മാക്സ് വെല്‍ പുറത്തായത്.

virat kohli

മഹിപാല്‍ ലോംറോര്‍ വമ്പനടികള്‍ കാഴ്ചവെക്കാന്‍ ശേഷിയുള്ള താരമാണ്. ആര്‍സിബി താരത്തെ ഇംപാക്ട് പ്ലയറായി ഉപയോഗിക്കാതെ ടോപ് ഓഡറിലേക്ക് പരിഗണിച്ചാല്‍ ചിലപ്പോള്‍ വലിയ സ്‌കോര്‍ നേടിക്കൊടുക്കാന്‍ സാധിച്ചേക്കും. വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്സ് വെല്‍ എന്നിവര്‍ പുറത്തായാല്‍ ടീം സമ്മര്‍ദ്ദത്തിലാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. അനൂജ് റാവുത്തര്‍ പ്രതിഭയുള്ള വിക്കറ്റ് കീപ്പറാണ്. എന്നാല്‍ ലഖ്നൗവിനെതിരേ 21 പന്തില്‍ 11 റണ്‍സാണ് നേടിയത്.

ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ പ്രകടനം എന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. ആര്‍സിബിക്ക് വിജയ വഴിയില്‍ തിരിച്ചെത്താന്‍ പ്ലേയിങ് 11ല്‍ വലിയ അഴിച്ചുപണി തന്നെ വേണം. മുഹമ്മദ് സിറാജിനെ ടി20യില്‍ പ്രധാന പേസറായി പരിഗണിക്കുന്നത് ആന മണ്ടത്തരമാണ്. വൈശാഖ് വിജയ് കുമാര്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്ന ബൗളറാണ്. ആകാശ് ദീപും കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നു. സിറാജ് തല്ലുകൊള്ളിയാണെന്നതാണ് വസ്തുത.

അതുകൊണ്ടുതന്നെ താരത്തെ മാറ്റിനിര്‍ത്താന്‍ ടീം മാനേജ്മെന്റ് ധൈര്യം കാട്ടണം. നിലവിലെ ടീമിന്റെ ആകെ പ്രകടനം വിലയിരുത്തുമ്പോള്‍ വിരാട് കോലിയൊഴികെ മറ്റെല്ലാ ബാറ്റ്സ്മാന്‍മാരും മോശം ഫോമിലാണ്. എന്നാല്‍ കോലിക്കാകട്ടെ വലിയ സ്ട്രൈക്ക് റേറ്റില്‍ കളിക്കാനും സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ആര്‍സിബി ഈ സീസണിലും വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നത്. ഇത്തവണ വനിതാ പ്രീമിയര്‍ ലീഗ് ആര്‍സിബിയാണ് നേടിയത്.

അതുകൊണ്ടുതന്നെ ഇത്തവണ പുരുഷ ടീമില്‍ വലിയ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. ആര്‍സിബിയുടെ പ്രധാന പ്രശ്നം സ്ഥിരതയില്ലായ്മയാണ്. ദുരന്തം ബൗളിങ് നിരയും എല്ലാത്തവണയും ടീമിനെ പിന്നോട്ടടിക്കുന്നു. ഇത്തവണയും അതിന് മാറ്റമില്ലെന്നതാണ് വസ്തുത. വിരാട് കോലിയെന്ന ഇതിഹാസ താരം ടി20യില്‍ നിന്ന് വഴിമാറിക്കൊടുക്കേണ്ട സമയമായി. ടി20 ലോകകപ്പിലേക്ക് ഇന്ത്യ കോലിയെ പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം.

Story first published: Wednesday, April 3, 2024, 6:59 [IST]
Other articles published on Apr 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+