Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: പഞ്ചാബ് പുറത്ത്! കോലിക്കരുത്തില്‍ ആര്‍സിബി, പ്ലേഓഫ് പ്രതീക്ഷ കാത്തു

ധരംശാല: മുംബൈ ഇന്ത്യന്‍സിനു ശേഷം ഐപിഎല്ലിന്റെ പ്ലേഓഫ് കാണാതെ പുറത്തായ രണ്ടാമത്തെ ടീമായി മാറിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. വലിയ സ്‌കോര്‍ കണ്ട പോരാട്ടത്തില്‍ 60 റണ്‍സിന്റെ ആധികാരിക വിജയമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു കൈക്കലാക്കിയത്. തോല്‍ക്കുന്ന ടീം പ്ലേഓഫിലെത്താതെ പുറത്താവുമെന്ന സമ്മര്‍ദ്ദത്തിലാണ് ഇരുടീമുകളും ഇറങ്ങിയത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും മികവ് പുലല്‍ത്തി ആര്‍സിബി വിജയം വരുതിയിലാക്കുകായിരുന്നു. ഇതോടെ നേരിയ പ്ലേഓഫ് സാധ്യത കാത്തുസൂക്ഷിച്ചിരിക്കുകയാണ് ആര്‍സിബി. അവരുടെ തുടര്‍ച്ചയായ നാലാം വിജയം കൂടിയാണിത്.

242 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് പഞ്ചാബിനു ആര്‍സിബി നല്‍കിയത്. പഞ്ചാബ് വീറോടെ തന്നെ പൊരുതിനോക്കിയെങ്കിലും വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നതോടെ വിജയലക്ഷ്യം എത്തിപ്പിടിക്കാനായില്ല. മൂന്നോവര്‍ ബാക്കിനില്‍ക്കെ 181 റണ്‍സിന് അവര്‍ ഓള്‍ഔട്ടായി. മൂന്നാമനായി ക്രീസിലെത്തിയ സൗത്താഫ്രിക്കന്‍ താരം റൈലി റൂസ്സോയാണ് പഞ്ചാബ് ബാറ്റിങ് നിരയില്‍ കസറിയത്. 27 ബോളില്‍ 61 റണ്‍സ് വാരിക്കൂട്ടി അദ്ദേഹം പുറത്തായി. ഒമ്പതു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്.

KOHLI FERGUSON

ശശാങ്ക് സിങ് ഈ മല്‍സരത്തിലും മോശമാക്കിയില്ല. 19 ബോളില്‍ 37 റണ്‍സ് സകോര്‍ ചെയ്തു. മൂന്നു വി്ക്കറ്റുകളുമായി മുഹമ്മദ് സിറാജ് ആര്‍സിബി ബൗളര്‍മാരില്‍ മിന്നിച്ചു. സ്വപ്‌നില്‍ സിങ്, ലോക്കി ഫെര്‍ഗൂസണ്‍, കരണ്‍ ശര്‍മ എന്നിവര്‍ക്കു രണ്ടു വിക്കറ്റ് വീതവും ലഭിച്ചു.

നേരത്തേ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 241 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍
അടിച്ചെടുത്തത്. വിരാട് കോലിയുടെ ഗംഭീര ഇന്നിങ്‌സാണ് ആര്‍സിബിക്കു കരുത്തായത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രണ്ടു തവണ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട കോലി അതു ശരിക്കും മുതലാക്കി. മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ നേരത്തേ വിമര്‍ശനം നേരിട്ട അദ്ദേഹം എല്ലാവരുടെയും വായടപ്പിക്കുന്ന ഇന്നിങ്‌സാണ് കളിച്ചത്. 195.74 സ്‌ട്രൈക്ക് റേറ്റില്‍ 92 റണ്‍സാണ് കോലി സ്‌കോര്‍ ചെയ്തത്. 47 ബോളുകളിലാണിത്. ഏഴു ഫോറും ആറു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു.

രജത് പാട്ടിധാര്‍ (55), കാമറൂണ്‍ ഗ്രീന്‍ (46) എന്നിവരാണ് ആര്‍സിബിയുടെ മറ്റു സ്‌കോറര്‍മാര്‍. 23 ബോളിലാണ്് പാട്ടിധാര്‍ 66 റണ്‍സ് അടിച്ചെടുത്തത്. ആറു സികസറും മൂന്നു ഫോറുകളും ഉള്‍പ്പെടെയാണിത്. ഗ്രീന്‍ 27 ബോൡ അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു. ആര്‍സിബി ബൗളിങിനു ചുക്കാന്‍ പിടിച്ചത് മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലാണ്. മൂന്നു വിക്കറ്റുകള്‍ അദ്ദേഹം കൈക്കലാക്കി. അരങ്ങേറ്റ മല്‍സരം കളിച്ച പേസര്‍ വിദ്വത്ത് കവെരപ്പ രണ്ടു വിക്കറ്റുകളും നേടി.

virat kohli

ആര്‍സിബിയുടെ തുടക്കം മോശമായിരുന്നു. 43 റണ്‍സാവുമ്പോഴേക്കും ആര്‍സിബിക്കു രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നായകന്‍ ഫാഫ് ഡുപ്ലെസി (9), വില്‍ ജാക്ക്‌സ് (12) എ്ന്നിവരാണ് പുറത്തായത്. മൂന്നാം വിിക്കറ്റില്‍ കോലി- പാട്ടിധാര്‍ ജോടി 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ആര്‍സിബി കരകയറി.

ടിം സ്‌കോര്‍ 119ല്‍ വച്ച് പാട്ടിധാര്‍ മടങ്ങിയെങ്കിലും റണ്‍റേറ്റ് താഴേക്കു പോവാതെ നോക്കാന്‍ കോലിക്കു സാധിച്ചു. നാലാം വിക്കറ്റില്‍ ഗ്രീനിനൊപ്പം അദ്ദേഹം 92 റണ്‍സിന്റെ കിടിലന്‍ കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ 18ഓവറിനുള്ളില്‍ ആര്‍സിബിയുടെ ടോട്ടല്‍ 200 കടക്കുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

പഞ്ചാബ് കിങ്‌സ്- ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), പ്രഭ്‌സിമ്രന്‍ സിങ്, റൈലി റൂസ്സോ, ശശാങ്ക് സിങ്, സാം കറെന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, അശുതോഷ് ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്, വിദ്വെത് കവരെപ്പ.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോലി, ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്ക്‌സ്, രജത് പാട്ടിധാര്‍, മഹിപാല്‍ ലൊംറോര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സ്വപ്‌നില്‍ സിങ്, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസണ്‍

Story first published: Thursday, May 9, 2024, 17:10 [IST]
Other articles published on May 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+