For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഗ്രീനിനെ എന്തിന് ആര്‍സിബി സ്വന്തമാക്കി? ഒരു കാരണമുണ്ട്! വെളിപ്പെടുത്തി ഡുപ്ലെസിസ്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള മിനി താരലേലം 19ന് ദുബായില്‍ നടക്കാന്‍ പോവുകയാണ്. ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക നേരത്തെ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇത്തവണത്തെ ലേലത്തിന് മുമ്പുതന്നെ ചില നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തി ടീമുകള്‍ എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്. അതിലൊന്ന് ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ തിരിച്ചെത്തിച്ചതാണ്.

മറ്റൊന്ന് ആര്‍സിബി മുംബൈ ഇന്ത്യന്‍സില്‍ നിന്ന് കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കിയതാണ്. ആര്‍സിബി ഗ്രീനിനെ ടീമിലെത്തിച്ചതിന് പിന്നാലെ വലിയ വിമര്‍ശനം ടീമിന് നേരിടേണ്ടി വന്നിട്ടുണ്ട്. 17.5 കോടിക്കാണ് ആര്‍സിബി ഗ്രീനിനെ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ ടി20 ടീമില്‍ പോലും ഗ്രീനിന് സ്ഥിര സീറ്റില്ല. അവസാന സീസണില്‍ മുംബൈക്കൊപ്പം ഗ്രീന്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍ എന്തിനാണ് ആര്‍സിബി ഗ്രീനിനെ സ്വന്തമാക്കിയതെന്നതാണ് ആരാധകരുടെ ചോദ്യം.

ഇപ്പോഴിതാ ഗ്രീനിനെ എന്തിനാണ് ആര്‍സിബി സ്വന്തമാക്കിയതെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് നായകനായ ഫഫ് ഡുപ്ലെസിസ്. 'ചിന്ന സ്വാമിയില്‍ തിളങ്ങാന്‍ ശേഷിയുള്ള ഓള്‍റൗണ്ടര്‍ക്കാണ് ആര്‍സിബി മുഖ്യ പരിഗണന നല്‍കിയത്. അതിന് ഏറ്റവും അനുയോജ്യന്‍ ഗ്രീനാണ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ അവന് സാധിക്കും. ബംഗളൂരുവിലെ ചെറിയ മൈതാനത്ത് വലിയ സ്‌കോര്‍ നേടാന്‍ അവനാവും. ബൗളറെന്ന നിലയിലും ഉപയോഗിക്കാം. എക്‌സ്ട്രാ ബൗണ്‍സുള്ള പിച്ചാണ് ചിന്നസ്വാമിയിലേത്. അവിടെ ഗ്രീനിന് തിളങ്ങാനാവും'- ഡുപ്ലെസിസ് പറഞ്ഞു.

2023ലെ സീസണിന് മുമ്പാണ് ഗ്രീനിനെ മുംബൈ സ്വന്തമാക്കിയത്. 16 മത്സരത്തില്‍ നിന്ന് 50.22 ശരാശരിയില്‍ 452 റണ്‍സാണ് ഗ്രീന്‍ സ്വന്തമാക്കിയത്. 1 സെഞ്ച്വറിയും 2 അര്‍ധ സെഞ്ച്വറിയും ഗ്രീന്‍ അടിച്ചെടുത്തു. ആറ് വിക്കറ്റും വീഴ്ത്തി. 9ന് മുകളിലായിരുന്നു ബൗളിങ് ഇക്കോണമി. ആര്‍സിബിക്ക് ഗ്രീന്‍ മുതല്‍ക്കൂട്ടാവാന്‍ സാധ്യതയുണ്ട്. ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ് എന്നിവരോടൊപ്പം ബാറ്റിങ് നിരയിലേക്ക് വിദേശ താരമായി ഗ്രീനിനെ പരിഗണിക്കാം.

cameron green

ഓപ്പണര്‍ റോളില്‍ തിളങ്ങാന്‍ ശേഷിയുള്ളവനാണ് ഗ്രീന്‍. ഉയര്‍ന്ന കായിക ക്ഷമത താരത്തിനുണ്ട്. അതുകൊണ്ടുതന്നെ ബംഗളൂരുവിലെ ചെറിയ മൈതാനത്ത് ഗ്രീനിന് തിളങ്ങാനായേക്കും. എന്നാല്‍ ഗ്രീനിന്റെ ബൗളിങ്ങിനെ വിശ്വസിക്കാനാവില്ല. പക്ഷെ ടോപ് ഓഡറില്‍ കളിപ്പിച്ചാല്‍ ആദ്യ ഓവര്‍ മുതല്‍ കടന്നാക്രമിക്കാന്‍ ശേഷിയുള്ളവനാണ്. അതുകൊണ്ടുതന്നെ ഗ്രീനിനെ ഒപ്പം കൂട്ടിയത് ആര്‍സിബിക്ക് നഷ്ട കച്ചവടമാകില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.

എന്നാല്‍ നിര്‍ഭാഗ്യവാന്മാരുടെ നിരയാണ് ആര്‍സിബി. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്‍ കളിച്ചിട്ടും കപ്പിലേക്കെത്താന്‍ അവര്‍ക്കായിട്ടില്ല. വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരാണ് നിലവിലെ ടീമിന്റെ നട്ടെല്ലുകള്‍. എല്ലാ സീസണിലും മികച്ച ബാറ്റിങ് കരുത്ത് ആര്‍സിബിക്കുണ്ട്. എന്നാല്‍ ബൗളിങ് നിര എല്ലാ കാലത്തും ആര്‍സിബിക്ക് തലവേദനയാണ്. ഇത്തവണത്തെ ലേലത്തില്‍ ബൗളിങ് നിരയിലാവും ആര്‍സിബി കൂടുതല്‍ ശ്രദ്ധ നല്‍കുക.

ജോഷ് ഹെയ്‌സല്‍വുഡ്, ഹര്‍ഷല്‍ പട്ടേല്‍, വനിന്‍ഡു ഹസരങ്ക എന്നിവരെയെല്ലാം ആര്‍സിബി ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പേസ് നിരയിലേക്ക് പുതിയ താരങ്ങളെ കണ്ടെത്തേണ്ടതായുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കിനെ ആര്‍സിബി നോട്ടമിട്ടേക്കും. നേരത്തെ ആര്‍സിബിയുടെ ഭാഗമായിട്ടുള്ള താരമാണ് സ്റ്റാര്‍ക്ക്. അതുകൊണ്ടുതന്നെ താരത്തെ ഒപ്പം കൂട്ടാന്‍ ആര്‍സിബി ശ്രമിക്കുമെന്നുറപ്പ്. എന്നാല്‍ സ്റ്റാര്‍ക്കിനായി വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.

വലിയ ആരാധക പിന്തുണയുള്ള ടീമാണ് ആര്‍സിബി. കോലിക്ക് ഇതുവരെ ഐപിഎല്‍ കിരീടം നേടാനായിട്ടില്ലെന്നത് എല്ലാവര്‍ക്കും നിരാശയുള്ള കാര്യമാണ്. ഇത്തവണയെങ്കിലും കാത്തിരിപ്പിന് വിരാമമിടാന്‍ ആര്‍സിബിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Friday, December 8, 2023, 21:45 [IST]
Other articles published on Dec 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+