For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: അമ്പമ്പോ ആര്‍സിബി, ഡിസിയും വീണു, തുടരെ അഞ്ചാം ജയം! പ്ലേഓഫ് കളിക്കുമോ?

ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സ്വപ്‌നതുല്യമായ കുതിപ്പ് തടയാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനുമായില്ല. ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ഡിസിയെ 47 റണ്‍സിനാണ് ആര്‍സിബി കെട്ടുകെട്ടിച്ചത്. തുടര്‍ച്ചയായ അഞ്ചാമത്തെ വിജയത്തോടെ പ്ലേഓഫ് പ്രതീക്ഷയും കാത്തുസൂക്ഷിച്ചിരിക്കുകയാണ് ആര്‍സിബി. എന്നാല്‍ ഡിസിയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുകയും ചെയ്തു.

188 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഡിസിക്കു ആര്‍സിബി നല്‍കിയത്. പക്ഷെ ഉജ്ജ്വല ബൗളിങിലൂടെ ഡിസിയെ ആര്‍സിബി പിടിച്ചുകെട്ടി.
അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ 140 റണ്‍സിനു അവര്‍ ഓള്‍ഔട്ടായി. റിഷഭ് പന്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച അക്ഷര്‍ പട്ടേല്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ചെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല.

DC

57 റണ്‍സെടുത്താണ് അക്ഷര്‍ ക്രീസ് വിട്ടത്. 39 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു ഫോറും മൂന്നു സിക്‌സറുമടിച്ചു. ഷെയ് ഹോപ്പ് (29), ജെയ്ക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക് (21) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. മൂന്നു വിക്കറ്റെടുത്ത യഷ് ദയാലാണ് ഡിസിയെ തകര്‍ത്തത്. ലോക്കി ഫെര്‍ഗൂസണ്‍ രണ്ടു വിക്കറ്റും നേടി.

റണ്‍ചേസില്‍ വന്‍ തകര്‍ച്ചയാണ് ഡിസിക്കു തുടക്കത്തില്‍ നേരിട്ടത്. നാലോവര്‍ ആവുമ്പോഴേക്കും ഡിസി നാലിനു 30 റണ്‍സിലേക്കു വീണിരുന്നു. യഷ് ദയാലെറിഞ്ഞ മൂന്നാം ഓവറില്‍ അടുത്തടുത്ത ബോളില്‍ പൊറേലും മഗ്യുര്‍ക്കും പുറത്തായതോടെയാണ് ഡിസി ബാക്ക്ഫൂട്ടിലായത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ ആര്‍സിബി വീഴ്ത്തിക്കൊണ്ടിരുന്നതോടെ ഡിസിയുടെ വിജയപ്രതീക്ഷകള്‍ മങ്ങുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ആര്‍സിബി ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 187 റണ്‍സ് അടിച്ചെടുത്തത്. വീണ്ടുമൊരു ഫിഫ്റ്റി കുറിച്ച രജത് പാട്ടിധാറാണ് (52) ആര്‍സിബി ഇന്നിങ്‌സിലെ അമരക്കാരനായി മാറിയത്. 32 ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രണ്ടു തവണ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട പാട്ടിധാര്‍ ഇതൊരു ഫിഫ്റ്റിയാക്കി മാറ്റിയെടുക്കുകയായിരുന്നു.

വില്‍ ജാക്ക്‌സ് (41), കാമറൂണ്‍ ഗ്രീന്‍ (32*), വിരാട് കോലി (27) എന്നിവരും ആര്‍സിബി ബാറ്റിങ് ലൈനപ്പില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. ആര്‍സിബിയുടെ തുടക്കം പാളിയിരുന്നു. നാലോവറില്‍ 36 റണ്‍സാവുമ്പോഴേക്കും ഓപ്പണര്‍മാരെ ആര്‍സിബിക്കു നഷ്ടമായിരുന്നു. നായകന്‍ ഫാഫ് ഡുപ്ലെസിയെ മുകേഷ് കുമാര്‍ മടക്കിയപ്പോള്‍ കോലിയെ ഇഷാന്ത് ശര്‍മയും പുറത്താക്കി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജാക്ക്‌സ്- പാട്ടിധാര്‍ ജോടി 88 റണ്‍സിന്റെ വലിയ കെട്ടുകെട്ടുണ്ടാക്കിയതോടെ ആര്‍സിബി ശക്തമായ നിലയിലെത്തി. ടീം സ്‌കോര്‍ 123ല്‍ വച്ചാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. പാട്ടിധാറിനെ മടക്കി റാസിഖ് ദാഖാണ് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 200 പ്ലസ് റണ്‍സ് ആര്‍സിബി സ്‌കോര്‍ ചെയ്യുമെന്നാണ് ഒരു ഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ അവസാന മൂന്നോവറില്‍ ആര്‍സിബി തുടര്‍ച്ചയായി വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചതോടെ ആര്‍സിബി 187 റണ്‍സിലൊതുങ്ങുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഫാഫ് ഡുപ്ലെസി, വിരാട് കോലി, വില്‍ ജാക്ക്‌സ്, രജത് പാട്ടിധാര്‍, കാമറൂണ്‍ ഗ്രീന്‍, മഹിപാല്‍ ലൊംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, അഭിഷേക് പൊറേല്‍ (വിക്കറ്റ് കീപ്പര്‍), ഷെയ് ഹോപ്പ്, കുമാര്‍ കുശാഗ്ര, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), റാസിഖ് സലാം, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

Story first published: Sunday, May 12, 2024, 16:16 [IST]
Other articles published on May 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+