Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: റോയല്‍സും ആര്‍സിബിയും കിരീടം നേടില്ല! ഇതാ കാരണം, ഫാന്‍സിനു ഞെട്ടല്‍

ഐപിഎല്ലിന്റെ 17ാമത് സീസണ്‍ അവസാനത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ഫൈനലുള്‍പ്പെടെ ഇനി ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത് വെറും മൂന്നു മല്‍സരങ്ങള്‍ മാത്രം. ആദ്യ ക്വാളിഫയറില്‍ മിന്നുന്ന വിജയം കൊയ്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കലാശപ്പോരിനു ടിക്കറ്റെടുത്തു കഴിഞ്ഞു. രണ്ടാമത്തെ ഫൈനലിസ്റ്റ് ആരെന്നാണ് ഇനി അറിയാനുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകളാണ് ഇനി ഫൈനല്‍ ടിക്കറ്റിനായി രംഗത്തുള്ളത്.

റോയല്‍സും ആര്‍സിബിയും തമ്മിലുള്ള എലിമിനേറ്ററാണ് അടുത്തതായി നടക്കാനിരിക്കുന്നത്. ഇതില്‍ പരാജയപ്പെടുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുമ്പോള്‍ ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറിലേക്കു മുന്നേറും. അവിടെ ഹൈദരാബാദാണ് അവരെ കാത്തിരിക്കുന്നത്. രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം.

ROYALS

സഞ്ജു സാംസണിന്റെ റോയല്‍സ് രണ്ടാമത്തെ ഐപിഎല്‍ ട്രോഫിയാണ് സ്വപ്‌നം കാണുന്നതെങ്കില്‍ ആര്‍സിബിയുടെ ലക്ഷ്യം കന്നിക്കിരീടമാണ്. പക്ഷെ രണ്ടു ടീമുകള്‍ക്കും ഇതിനു സാധിച്ചേക്കില്ല. പകരം കെകെആര്‍, ഹൈദരാബാദ് എന്നിവരിലൊരു ടീമായിരിക്കും ഇത്തവണത്തെ ചാംപ്യന്മാര്‍. എന്താണ് ഇതിനു പിന്നിലെ കാരണമെന്നു നമുക്കു പരിശോധിക്കാം.

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ എലിമിനേറ്ററില്‍ കളിച്ചിട്ടുള്ള ടീമുകള്‍ ഒരിക്കല്‍പ്പോലും ചാംപ്യന്‍മാരായിട്ടില്ലെന്നു കാണാം. 2011 മുതലാണ് സെമി ഫൈനല്‍ ഒഴിവാക്കി പകരം പ്ലേഓഫ് രീതി ഐപിഎല്ലില്‍ പരീക്ഷിക്കപ്പെട്ടത്. അന്നു മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 13 സീസണുകളില്‍ 12ലും ചാംപ്യന്‍മാരായത് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കടന്ന ടീമാണ്.

ഒരിക്കല്‍ മാത്രമാണ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തിയ ടീം കിരീടമുയര്‍ത്തിയത്. 2016ല്‍ എസ്ആര്‍എച്ചിനാണ് ഇതിനു സാധിച്ചത്. ആര്‍സിബിയെ തോല്‍പ്പിച്ചായിരുന്നു ഡേവിഡ് വാര്‍ണറുടെ ഓറഞ്ച് ആര്‍മി ജേതാക്കളായത്. പോയിന്റ് പട്ടികയില്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തിയ ടീമുകളെയെടുത്താല്‍ വെറും മൂന്നു തവണയാണ് ഇവയിലൊരു ടീം ഫൈനലില്‍ കളിച്ചത്. അവരൊന്നും ചാംപ്യന്‍മാരുമായിട്ടില്ല. ഈ ചരിത്രമെടുത്താല്‍ റോയല്‍സും ആര്‍സിബിയും ഇത്തവണ കപ്പടിക്കില്ലെന്നു തന്നെ പറയേണ്ടി വരും.

RCB

പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഫിനിഷ് ചെയ്ത കെകെആര്‍ തന്നെയാണ് കിരീട ഫേവറിറ്റ് എന്നതില്‍ സംശയമില്ല. ഹൈദരാബാദിനു നേരിയ സാധ്യത മാത്രമേയുള്ളൂ. 2016ലേതു പേലെ ഒരിക്കല്‍ക്കൂടി അവര്‍ക്കു ചരിത്രം തിരുത്താന്‍ സാധിക്കുമോയെന്നു കാത്തിരുന്നു കാണണം.

ഈ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 20 പോയിന്റ് നേടിയാണ് കെകെആര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തു ഫിനിഷ് ചെയ്തത്. ഒമ്പതു മല്‍സങ്ങളില്‍ ജയിച്ച അവര്‍ മൂന്നെണ്ണത്തില്‍ മാത്രമേ തോല്‍വിയറിഞ്ഞുള്ളൂ. രണ്ടു കളികള്‍ മഴയെ തുടര്‍ന്ന്ഉപേക്ഷിക്കപ്പെട്ടു. ഹൈദരാബാദാണ് പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായത്. എസ്ആര്‍എച്ചിനും റോയല്‍സിനും 17 പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ റോയല്‍സിനെ പിന്തള്ളി എസ്ആര്‍എച്ച് രണ്ടാംസ്ഥാനം പിടിച്ചെടുക്കുകയായിരുന്നു.

ആര്‍സിബിയാവട്ടെ തികച്ചും നാടകീയമായാണ് നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു ടിക്കറ്റ് വാങ്ങിയത്. നോക്കൗട്ടിനു തുല്യമായ അവസാന ലീഗ് മല്‍സരത്തില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്താണ് ആര്‍സിബിയുടെ പ്ലേഓഫ് പ്രവേശനം. ആര്‍സിബി, സിഎസ്‌കെ, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ നാലു ടീമുകള്‍ക്കും 14 പോയിന്റ് വീതം ലഭിച്ചപ്പോള്‍ നെറ്റ് റണ്‍റേറ്റ് ആര്‍സിബിയെ രക്ഷിക്കുകയും ചെയ്തു.

Story first published: Wednesday, May 22, 2024, 12:07 [IST]
Other articles published on May 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+