Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സര്‍പ്രൈസ് നീക്കം, തെവാത്തിയ റോയല്‍സില്‍ തിരിച്ചെത്തും! പകരം പരാഗ് ജിടിയിലേക്ക്?

ഐപിഎല്‍ ലേലത്തിന്റെ തിയ്യതി പ്രഖ്യാപിക്കുകയും ട്രേഡ് വിന്‍ഡോ തുറക്കുകയും ചെയ്തതോടെ പല ഫ്രാഞ്ചൈസികളും അണിയറയില്‍ നീക്കം ആരംഭിച്ചു കഴിഞ്ഞു. ഇക്കൂട്ടത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമുണ്ട്. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് ബെര്‍ത്ത് കഷ്ടിച്ചു നഷ്ടമായ റോയല്‍സ് അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തായിരുന്നു റോയല്‍സ് ഫിനിഷ് ചെയ്തത്.

കഴിഞ്ഞ തവണ റോയല്‍സിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് ടോപ് സിക്‌സില്‍ ബൗള്‍ ചെയ്യുന്ന മികച്ചൊരു താരമില്ലെന്നതായിരുന്നു. കൂടാതെ നല്ലൊരു ഫിനിഷറുടെ അഭാവവുമുണ്ടായിരുന്നു. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഫിനിഷിങില്‍ കുറേക്കൂടി വിശ്വസ്തനായ ഒരാളെയാണ് റോയല്‍സിനു പുതിയ സീസണില്‍ ആവശ്യം.

RAHUL TEWATIA

ഇതേ തുടര്‍ന്നു തങ്ങളുടെ മുന്‍ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയയെ തിരികെയെത്തിക്കാന്‍ റോയല്‍സ് നീക്കം തുടങ്ങിക്കഴിഞ്ഞെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കഴിഞ്ഞ രണ്ടു സീസണുകളിലായി ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് തെവാത്തിയ. തെവാത്തിയയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ജിടിയുമായി റോയല്‍സ് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പക്ഷെ തെവാത്തിയയെ അത്ര എളുപ്പം വിട്ടുകളയാന്‍ ജിടി തയ്യാറാവില്ല. അദ്ദേഹത്തെ വിട്ടുനല്‍കണമെങ്കില്‍ പകരം യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെ റോയല്‍സില്‍ നിന്നും ജിടി ആവശ്യപ്പെട്ടേക്കും. റോയല്‍സില്‍ ഇനിയും തന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ പരാഗിനായിട്ടില്ല. പക്ഷെ എന്നിട്ടും പ്ലെയിങ് ഇലവനില്‍ താരത്തിനു നിരന്തരം അവസരങ്ങള്‍ ലഭിച്ചിരുന്നു.

പരാഗിനെ റോയല്‍സ് നിലനിര്‍ത്തില്ലെന്നു ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് ഇപ്പോള്‍ നടക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഉജ്ജ്വല പ്രകടനത്തിലൂടെ താരം എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. അസം ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ പരാഗ് തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളില്‍ ഫിഫ്റ്റിയടിച്ച് ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു. എട്ടു കളിയില്‍ നിന്നും 122.50 ശരാശരിയില്‍ 189.18 സ്‌ട്രൈക്ക് റേറ്റോടെ താരം വാരിക്കൂട്ടിയത് 490 റണ്‍സാണ്. കൂടാതെ 11 വിക്കറ്റുകളോടെ ബൗളിങിലും കസറി.

ഇതോടെ പരാഗിനെ കൈവിടാനൊരുങ്ങിയ റോയല്‍സും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഒരു സീസണില്‍ കൂടി താരത്തെ പരീക്ഷിച്ചു നോക്കാനായിരിക്കും റോയല്‍സിന്റെ ശ്രമം. എന്നാല്‍ പരാഗിനെ റോയല്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ഡിസംബറിലെ ലേലത്തില്‍ വന്‍ ഡിമാന്റുണ്ടാവുമെന്നുറപ്പാണ്. മുഷ്താഖ് അലി ട്രോഫിയിലെ ഗംഭീര പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മോഹവില താരത്തിനു ലഭിച്ചേക്കുകയും ചെയ്യും.

RIYAN PARAG

ലേലത്തിലാണ് പരാഗിനെ വാങ്ങാന്‍ ശ്രമിക്കുന്നതെങ്കില്‍ 10 കോടിയോളം രൂപയ്ക്കു അടുത്തോ അതിനു മുകളിലോ ജിടിക്കു ചെലവഴിക്കേണ്ടി വന്നേക്കും. എന്നാല്‍ ലേലത്തിനു മുമ്പ് റോയല്‍സുമായി ധാരണയിലെത്തി തെവാത്തിയയെ വിട്ടുനല്‍കി പരാഗിനെ വാങ്ങിയാല്‍ അതു ജിടിക്കു ലാഭമാവും. അതുകൊണ്ടു തന്നെ തെവാത്തിയയെ റോയല്‍സിനു അവര്‍ വിട്ടുനല്‍കിയാല്‍ അദ്ഭുതപ്പെടാനില്ല. എന്നാല്‍ പരാഗിനെ വിട്ടു കൊടുക്കാന്‍ റോയല്‍സ് തയ്യാറായില്ലെങ്കില്‍ തെവാത്തിയയെ വില്‍ക്കാന്‍ ജിടിയും മടി കാണിച്ചേക്കും.

റോയല്‍സിനൊപ്പം രണ്ടു വ്യത്യസ്ത സീസണുകളില്‍ കളിച്ചിട്ടുള്ള താരമാണ് തെവാത്തിയ. 2014-15 സീസണിലായിരുന്നു അദ്ദേഹം ആദ്യമായി റോയല്‍ലിന്റെ ഭാഗമായത്. 2017ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെയും 2018-19 സീസുകളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും ഭാഗമായിരുന്നു താരം. 2020ല്‍ റോയല്‍സില്‍ തിരിച്ചെത്തിയ തെവാത്തിയ 2021ലെ സീസണിനു ശേഷം ജിടിയിലെത്തുകയായിരുന്നു.

രണ്ടാം വരവിലായിരുന്നു റോയല്‍സിനായി അദ്ദേഹം മിന്നിച്ചത്. 2020ല്‍ 14 മല്‍സരങ്ങളില്‍ നിന്നും 255ഉം 2021ല്‍ 14 കളിയില്‍ നിന്നും 155ഉം റണ്‍സ് താരം നേടി. ജിടിക്കൊപ്പം 2022ലെ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 217 റണ്‍സ് നേടിയ തെവാത്തിയ ടീമിന്റെ കിരീട വിജയത്തിലും നിര്‍ണായക പങ്കുവഹിച്ചു. പക്ഷെ അവസാന സീസണില്‍ 17 കളിയില്‍ നിന്നും 87 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്യാനായുള്ളൂ.

Story first published: Wednesday, November 1, 2023, 10:17 [IST]
Other articles published on Nov 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+