For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മലയാളി സൂപ്പര്‍ താരത്തെ വില്‍ക്കാന്‍ റോയല്‍സ്! അത് സഞ്ജുവല്ല, കൂടുമാറ്റം ഈ ടീമിലേക്ക്

ഐപിഎല്ലിന്റെ പുതിയ സീസണ്‍ അടുത്ത വര്‍ഷം നടക്കാനിരിക്കെ ആരാധകരെ ഞെട്ടിച്ച് ഒരു സര്‍പ്രൈസ് നീക്കത്തിനു തയ്യാറെടുക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ഡിസംബറില്‍ ദുബായിലാണ് പുതിയ സീസണിനു മുന്നോടിയായുള്ള താരലേലം. നിലവില്‍ ഐപിഎല്ലിന്റെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണാവുകയും ചെയ്തിരിക്കുകയാണ്. ലേലത്തിനു മുമ്പ് ഫ്രാഞ്ചൈസികള്‍ക്കു പരസ്പരം താരങ്ങളെ വാങ്ങാനും വില്‍ക്കാനുമുള്ള അവസരമാണിത്.

നിലവില്‍ ഫ്രാഞ്ചൈസികള്‍ക്കിടയില്‍ താര കൈമാറ്റങ്ങളൊന്നും നടന്നിട്ടില്ല. എന്നാല്‍ പ്രഥമ സീസണിലെ ചാംപ്യന്മാരും 2022ലെ റണ്ണറപ്പുകളുമായ റോയല്‍സ് ഒരു പ്രമുഖ താരത്തെ വില്‍ക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍. മറുനാടന്‍ മലയാളിയും മുന്‍നിര ബാറ്ററുമായ ദേവ്ദത്ത് പടിക്കലിനെയാണ് റോയല്‍സ് ഒഴിവാക്കുന്നതെന്നു റെവ്‌സ്‌പോര്‍ട്‌സാണ് (Revsportz) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

DEVDUTT PADIKKAL

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടി കളിച്ചുകൊണ്ടിക്കുന്ന 23 കാരനായ ദേവ്ദത്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വില്‍ക്കാനാണ് റോയല്‍സിന്റെ നീക്കം. ഇടംകൈയന്‍ ബാറ്ററായ അദ്ദേഹം 2022ലെ സീസണിനു മുമ്പാണ് റോയല്‍സിലേക്കു വരുന്നത്. 2019 മുതല്‍ 21 വരെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നു ദേവ്ദത്ത്. അവര്‍ക്കു വേണ്ടി ഓപ്പണായി ഇറങ്ങി താരം ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു.

ആര്‍സിബിയുടെ ഭാവി സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെട്ട ദേവ്ദത്തിനെ തികച്ചും അപ്രതീക്ഷിതമായി 2021ലെ സീസണിനു ശേഷം ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നാണ് മലയാളി താരത്തെ ലേലത്തില്‍ റോയല്‍സ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. പക്ഷെ ആര്‍സിബിയില്‍ ഓപ്പണറായി കളിച്ചതു പോലെ കൃത്യമായൊരു ബാറ്റിങ് പൊസിഷന്‍ റോയല്‍സില്‍ ദേവ്ദത്തിനു ലഭിച്ചില്ല.

കാരണം ഓപ്പണര്‍മാരായി ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറും ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്വാളുമുള്ളതിനാല്‍ ഓപ്പണിങില്‍ ദേവ്ദത്തിനെ ഉള്‍ക്കൊള്ളിക്കുക റോയല്‍സിനു ദുഷ്‌കരമായിരുന്നു. അങ്ങനെ ചെയ്താല്‍ അതു ടീം കോമ്പിനേഷനെയാകെ ബാധിക്കുകയും ചെയ്യും. മൂന്നാം നമ്പറില്‍ നായകന്‍ സഞ്ജുവാണ് സ്ഥിരമായി കളിച്ചുകൊണ്ടിരുന്നത്.

പക്ഷെ ദേവ്ദത്തിനെക്കൂടി പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരാന്‍ സഞ്ജു മൂന്നാംസ്ഥാനം വിട്ടുകൊടുത്ത് നാലിലേക്കു മാറുകയും ചെയ്തു. പക്ഷെ മൂന്നാം നമ്പറില്‍ ദേവ്ദത്തിനോ നാലാമനായി സഞ്ജുവിനോ കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. തുടര്‍ന്നു മൂന്നാം നമ്പറിലേക്കു സഞ്ജു തിരികെയെത്തുകയും നാലാം നമ്പര്‍ ദേവ്ദത്തിനു നല്‍കുകയും ചെയ്തു.

എന്നിട്ടും നേരത്തേ ആര്‍സിബിയില്‍ കളിച്ചതു പോലെയുള്ള തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ദേവ്ദത്തിനായില്ല. അദ്ദേഹത്തിനു അനുയോജ്യമായ ഒരു ബാറ്റിങ് പൊസിഷന്‍ ഇല്ലാത്തതു തന്നെയാണ് ഇപ്പോള്‍ എല്‍എസ്ജിക്കു വില്‍ക്കാന്‍ റോയല്‍സിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍.

DEVDUT PADIKKAL

ഐപിഎല്‍ കരിയറെടുത്താല്‍ ഇതുവരെ രണ്ടു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി 57 മല്‍സരങ്ങളിലാണ് ദേവ്ദത്ത് കളിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും 27.65 ശരാശരിയില്‍ 125.39 സ്‌ട്രൈക്ക് റേറ്റോടെ 1521 റണ്‍സെടുക്കുകയും ചെയ്തു. ഒരു സെഞ്ച്വറിയും ഒമ്പതു ഫിഫ്റ്റികളുമടക്കമാണിത്. ഇതുവരെ കളിച്ചിട്ടുള്ള നാലു സീസണുകള്‍ താരതമ്യം ചെയ്താല്‍ ആര്‍സിബിക്കു വേണ്ടിയാണ് ദേവ്ദത്ത് കൂടുതല്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളതെന്നു കാണാം.

ആര്‍സിബിക്കായി രണ്ടു സീസണികളിലും 400ന് മുകളില്‍ റണ്‍സ് ദേവ്ദത്ത് സ്‌കോര്‍ ചെയ്തപ്പോള്‍ റോയല്‍സിനായി കളിച്ച രണ്ടു സീസണുകളിലും താരത്തിനു 400ന് മുകളില്‍ നേടാനായിട്ടില്ല. 2020ലാണ് ആര്‍സിബിക്കൊപ്പം ദേവ്ദത്ത് ഐപിഎല്ലില്‍ അരങ്ങേറിയത്. 15 മല്‍സങ്ങളില്‍ നിന്നും 473 റണ്‍സുമായി വരവറിയിക്കുകയും ചെയ്തു.

അടുത്ത സീസണില്‍ 14 കളിയില്‍ നിന്നും 411 റണ്‍സും അദ്ദേഹം നേടി. എന്നാല്‍ റോയല്‍സിലെത്തിയ ശേഷം 2022ല്‍ 17 മല്‍സരങ്ങളില്‍ നിന്നും 376ഉം കഴിഞ്ഞ സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും 261ഉം റണ്‍സാണ് ദേവ്ദത്ത് സ്‌കോര്‍ ചെയ്തത്.

Story first published: Wednesday, November 22, 2023, 14:05 [IST]
Other articles published on Nov 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+