Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: അടുത്ത തവണ കിരീടം വേണോ? റോയല്‍സ് ഈ ഓള്‍റൗണ്ടര്‍മാരെ നോട്ടമിടൂ! ടീം കസറും

വീണ്ടുമൊരു ഐപിഎല്‍ ട്രോഫി കൂടി രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും വഴുതിപ്പോയിരിക്കുകയാണ്. രണ്ടു വിജയമകലെയാണ് സഞ്ജു സാംസണിനും സംഘത്തിനും രണ്ടാം ഐപിഎല്‍ ട്രോഫി നഷ്ടമായത്. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് റോയല്‍സിന്റെ കിരീട പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്. ടൂര്‍ണമെന്റിലുടനീളം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടും കളി കാര്യമായപ്പോള്‍ സഞ്ജുവും സംഘവും നിരാശപ്പെടുത്തുകയായിരുന്നു

അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവായിരിക്കും ഇനി റോയല്‍സ് ലക്ഷ്യമിടുക. മെഗാ താരലേലത്തില്‍ പുതിയ ചില താരങ്ങളെക്കൂടി ടീമിലേക്കു കൊണ്ടുവരാനായാല്‍ അതു റോയല്‍സിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നുറപ്പാണ്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും കസറാന്‍ സാധിക്കുന്ന മികച്ചൊരു ഓള്‍റൗണ്ടറെ അടുത്ത സീസണില്‍ റോയല്‍സിനു തീര്‍ച്ചയായും ആവശ്യമാണ്. ലേലത്തില്‍ അവര്‍ക്കു നോട്ടമിടാവുന്ന ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

STOINIS

ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് റോയല്‍സ് ലേലത്തില്‍ ലക്ഷ്യമിടേണ്ട ഒരു താരം. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ അടുത്ത സീസണില്‍ സ്‌റ്റോയ്‌നിസിനെ എല്‍എസ്ജി നിലനിര്‍ത്താനിടയില്ല. ഭേദപ്പെട്ട പ്രകടനം താരം നടത്തിയിരുന്നെങ്കിലും സ്ഥിരതയില്ലായ്മ ഒരു പ്രശ്‌നം തന്നെയാണ്.

അടുത്ത സീസണില്‍ റോയല്‍സിനു അഞ്ചാം നമ്പറില്‍ മികച്ച ഓപ്ഷനായിരിക്കും സ്റ്റോയ്‌നിസ്. ഇത്തവണ റോവ്‌മെന്‍ പവെല്‍ നിര്‍വഹിച്ച റോള്‍ ഏറ്റെടുക്കാന്‍ താരത്തിനു സാധിക്കും. വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കുന്നതിനൊപ്പം ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ സ്റ്റോയ്‌നിസിനു കഴിയും.

ഓസ്‌ട്രേലിയയുടെ തന്നെ മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷാണ് അടുത്ത മെഗാ ലേലത്തില്‍ റോയല്‍സിനു ടീമിലെത്തിക്കാന്‍ ശ്രമിക്കാവുന്ന രണ്ടാമത്തെയാള്‍. ഇത്തവണ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു അദ്ദേഹം. പക്ഷെ പരിക്ക് അദ്ദേഹത്തിനു തിരിച്ചടിയായി മാറി. വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ മാര്‍ഷിന്റെ സേവനം ഡിസിക്കു ലഭിച്ചുള്ളൂ. പരിക്കിനെ തുടര്‍ന്നു ഓസീസ് താരം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയായിരുന്നു.

പഴയതു പോലെ ബൗളിങില്‍ മാര്‍ഷിനെ അധികം കാണാറില്ലെന്നതു ശരി തന്നെയാണ്. എന്നാല്‍ ബാറ്റിങില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു കഴിയും. വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള മിടുക്കാണ് മാര്‍ഷിനെ അപകടകാരിയാക്കുന്നത്. തന്റേതായ ദിനസങ്ങളില്‍ തനിച്ചു മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ അടുത്ത ലേലത്തില്‍ മാര്‍ഷിനെ തീര്‍ച്ചയായും റോയല്‍സിനു നോട്ടമിടാം.

STOKES

ഇംഗ്ലണ്ടിന്റെ റെഡ് ബോള്‍ ടീം ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ ബെന്‍ സ്റ്റോക്‌സാണ് ലേലത്തില്‍ റോയല്‍സിനു വാങ്ങിക്കാവുന്ന മൂന്നാമത്തെ താരം. നേരത്തേ റോയല്‍സിനായി കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള താരമാണ് സ്റ്റോക്‌സ്. അതുകൊണ്ടു തന്നെ ലേലത്തില്‍ റോയല്‍സ് നോടമിടുന്നവരുടെ ലിസ്റ്റില്‍ അദ്ദേഹം ഉണ്ടാവുമെന്നതില്‍ സംശയമില്ല.

ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും സ്റ്റോക്‌സ് വിട്ടുനിന്നിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ ടൂര്‍ണമെന്റിലേക്കു സ്റ്റോക്‌സ് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോയല്‍സിനു വേണ്ടി അഞ്ചാം നമ്പറില്‍ ഫിനിഷറായി കളിക്കാന്‍ സാധിക്കാവുന്ന താരമാണ് അദ്ദേഹം. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും സ്റ്റോക്‌സിനെ പ്രയോജനപ്പെടുത്താന്‍ റോയല്‍സിനു കഴിയും. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് സ്‌റ്റോക്‌സിനെ അവസാനമായി ഐപിഎല്ലില്‍ കണ്ടത്. പക്ഷെ പരിക്കു കാരണം ചുരുക്കം മല്‍സരങ്ങള്‍ക്കു ശേഷം അദ്ദേഹം പിന്‍മാറുകയായിരുന്നു.

Story first published: Sunday, May 26, 2024, 17:27 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+