For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രാജസ്ഥാന് എട്ടിന്റെ പണി, ഹോം ഗ്രൗണ്ട് പൂട്ടി! വേദി മാറ്റേണ്ടി വരുമോ?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇതിനോടകം ടീമുകളെല്ലാം പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു. ശക്തമായ മുന്നൊരുക്കമാണ് എല്ലാ ടീമുകളും കാഴ്ചവെക്കുന്നത്. നിലവിലെ ടീമിനൊപ്പം കിരീടം നേടാനുള്ള അവസാന അവസരമാണിത്. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോകുന്നതിനാല്‍ ടീമുകളില്‍ വലിയ മാറ്റം ഉണ്ടാകുമെന്നുറപ്പാണ്.

17ാം സീസണിനായുള്ള കാത്തിരിപ്പിന്റെ ദൂരം കുറഞ്ഞുവരികെ രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടിന് പൂട്ടിട്ടിരിക്കുകയാണ് രാജസ്ഥാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍. ജയ്പൂരിലെ സ്വാമി മാന്‍ സിങ് സ്റ്റേഡിയമാണ് കൗണ്‍സില്‍ പൂട്ടിയത്. രാജസ്ഥാനിലെ ഏക അന്താരാഷ്ട്ര സ്റ്റേഡിയമാണിത്. രാജസ്ഥാന്റെ ഐപിഎല്ലിലെ ഹോം മത്സരങ്ങള്‍ നടന്നിരുന്നത് ഇവിടെയാണ്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കേണ്ട തുക കൃത്യമായി നല്‍കാത്തതിനാലാണ് നടപടി.

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് പല തവണ രാജസ്ഥാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോട്ടീസ് അയച്ചെങ്കിലും കൃത്യമായ മറുപടി നല്‍കിയില്ല. ഏകദേശം 200 കോടിയോളം രൂപ ക്രിക്കറ്റ് അസോസിയേഷന്‍ അടക്കാനുണ്ടെന്നാണ് വിവരം. ഇത് അടക്കാതിരിക്കുകയും നോട്ടീസുകള്‍ അവഗണിക്കുകയും ചെയ്തതോടെയാണ് നടപടിയിലേക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കടന്നിരിക്കുന്നത്. 'നിരവധി നോട്ടീസുകള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ക്രിക്കറ്റ് അസോസിയേഷന് അയച്ചെങ്കിലും ഒന്നിനും മറുപടിയുണ്ടായില്ല.

കുടിശിക അടക്കാനുള്ള ആസ്തി ഇപ്പോള്‍ അവര്‍ക്കില്ല. രാജസ്ഥാന്‍ പ്രീമിയര്‍ ലീഗിലൂടെ ലഭിച്ച തുകയില്‍ നിന്നും പണം അടക്കാനും അവര്‍ തയ്യാറായില്ല. ഇതാണ് സ്ഥാപനം പൂട്ടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാല്‍ ഐപിഎല്ലും അന്താരാഷ്ട്ര മത്സരങ്ങളും നടത്തുന്നതിന് തടസമില്ല. എല്ലാ സൗകര്യങ്ങളും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരുക്കി നല്‍കും' രാജസ്ഥാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പിടിഐയോട് പറഞ്ഞു. ഇതോടെ രാജസ്ഥാന്റെ ഐപിഎല്ലിലെ മത്സരങ്ങള്‍ ഹോം ഗ്രൗണ്ടില്‍ത്തന്നെ നടക്കും.

rajasthan royals

ആദ്യത്തെ ഷെഡ്യൂളില്‍ നാല് മത്സരങ്ങളാണ് രാജസ്ഥാന്‍ റോയല്‍സ് കളിക്കേണ്ടത്. മാര്‍ച്ച് 24ന് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ഇത് രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിലാണ് നടക്കുന്നത്. രണ്ടാമത്തെ മത്സരം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേയാണ്. ഇതും ജയ്പൂരിലാണ് നടക്കുന്നത്. മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി എന്നിവര്‍ക്കെതിരേ എവേ മത്സരമാണ്. ഇത്തവണത്തെ സീസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

2008ലെ പ്രഥമ ഐപിഎല്‍ സീസണിലെ ചാമ്പ്യന്മാരാണ് രാജസ്ഥാന്‍. പിന്നീട് ഒരു തവണപോലും കപ്പിലേക്കെത്താന്‍ രാജസ്ഥാനായിട്ടില്ല. സഞ്ജു സാംസണിന് കീഴില്‍ ഒരു തവണ ഫൈനല്‍ കളിച്ചെങ്കിലും അവസാന സീസണുകളിലെ ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. പ്ലേ ഓഫില്‍ കടക്കാന്‍ ടീമിനാകുന്നില്ല. ഈ സീസണില്‍ എന്ത് വിലകൊടുത്തും രാജസ്ഥാന് പ്ലേ ഓഫില്‍ കടക്കണം. ഇല്ലെങ്കില്‍ നായകനെന്ന നിലയില്‍ സഞ്ജു സാംസണെയടക്കം ഇത് പ്രതികൂലമായി ബാധിക്കും.

ഇത്തവണയും ശക്തമായ താരനിര രാജസ്ഥാനുണ്ട്. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന രാജസ്ഥാന്‍ കരുത്തരുടെ നിരയാണ്. എന്നാല്‍ മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവം രാജസ്ഥാനെ ഇത്തവണയും ബാധിക്കുന്നുണ്ട്. അവസാന സീസണില്‍ ഷിംറോന്‍ ഹെറ്റ്‌മെയറാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് ഓള്‍റൗണ്ടറായി ഉണ്ടായിരുന്നത്. താരം നിരാശപ്പെടുത്തിയതോടെ രാജസ്ഥാന്‍ ഹോള്‍ഡറെ ഒഴിവാക്കി.

എല്ലാ സീസണിലും മികച്ച തുടക്കത്തിന് ശേഷം രാജസ്ഥാന്‍ ഫ്‌ളോപ്പാവുന്നതാണ് കാണുന്നത്. അവസാന സീസണിലും രണ്ടാം പാദ മത്സരങ്ങളിലാണ് രാജസ്ഥാന്റെ കാലിടറിയത്. അതുകൊണ്ടുതന്നെ ഇത്തവണ ശ്രദ്ധയോടെ മുന്നോട്ട് പോകാന്‍ രാജസ്ഥാന് സാധിക്കേണ്ടതായുണ്ട്.

Story first published: Monday, February 26, 2024, 8:30 [IST]
Other articles published on Feb 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+