Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആ മണ്ടത്തരം റോയല്‍സ് ആവര്‍ത്തിക്കരുത്, കിരീടമുറപ്പ്! ചോപ്രയുടെ ഉപദേശം

ഐപിഎല്ലിന്റെ 17ാം സീസണില്‍ കിരീടസാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ടീമുകളിലൊന്നാണ് പ്രഥമ സീലണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം സഞ്ജു സാംസണിനു കീഴില്‍ ശക്തമായ ടീമുമായാണ് റോയല്‍സ് ഇത്തവണ അങ്കത്തിനിറങ്ങുക. ഈ സീസണില്‍ റോയല്‍സിന്റെ കിരീടസാധ്യതയെക്കുറിച്ച് വിശകലനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022ലെ ഐപിഎല്ലിലെ റണ്ണറപ്പുകളായിരുന്നു റോയല്‍സ്. പക്ഷെ ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു അവര്‍ക്കു പരാജയം സമ്മതിക്കേണ്ടി വരികയായിരുന്നു. കഴിഞ്ഞ തവണ വലിയ പ്രതീക്ഷയോടെയിറങ്ങിയ റോയല്‍സ് പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി. പ്ലേഓഫ് പോലും കാണാതെയാണ് അവര്‍ പുറത്താത്. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ റോയല്‍സിനായുള്ളൂ.

SANJU- BUTTLER- JAISWAL

വരാനിരിക്കുന്ന സീസണിനു മുന്നോടിയായി പുതിയ ചില താരങ്ങളെക്കൂടി ടീമിലേക്കു കൊണ്ടു വന്ന് റോയല്‍സ് കൂടുതല്‍ കരുത്താര്‍ജിച്ചിട്ടുണ്ട്. ട്രേഡ് വിന്‍ഡോയില്‍ ആവേശ് ഖാനെ ടീമിലെത്തിച്ച റോയല്‍സ് ലേലത്തില്‍ അഞ്ചു കളിക്കാരെ കൂടി ടീമിലെത്തിച്ചിരുന്നു. ഇക്കൂട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ താരം റോവ്‌മെന്‍ പവെലിനായി 7.4 കോടിയും അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരം ശുഭം ദുബെയ്ക്കായി 5.8 കോടി രൂപയുമാണ് സിഎസ്‌കെ മുടക്കിയത്.

രാജസ്ഥാന്‍ റോയല്‍സിന്റേത് മികച്ച ടീമാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ഐപിഎല്‍ വളരെയധികം ആവേശകരമായിരിക്കുമെന്നു ഞാന്‍ കരുതുന്നത്. ഇത്തവണയും അവര്‍ പ്ലേഓഫിലേക്കു യോഗ്യത നേടിയില്ലെങ്കില്‍ അതു വലിയ. നാണക്കേടായിരിക്കുമെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

റോയല്‍സിനു ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളുമുണ്ട്. കൂടാതെ സഞ്ജു സാംസണ്‍, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ് എന്നിവരുമുണ്ട്. പരാഗ് ഇപ്പോള്‍ വളരെ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കൊപ്പം റോവ്്‌മെന്‍ പവെല്‍, ആദം സാംപ, ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയവരും റോയല്‍സ് ടീമിന്റെ ഭാഗമാണ്. എല്ലാ വിദേശ താരങ്ങള്‍ക്കും കൂടി കൡക്കാന്‍ സാധിക്കില്ലെന്നു ശരിയാണ്. പക്ഷെ വളരെ മികച്ച ടീമാണ് റോയല്‍സെന്നും ചോപ്ര വിലയിരുത്തി.

ROYALS

കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍സ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ഇംപാക്ട് പ്ലെയര്‍ നിയമം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ പോയതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ തീര്‍ച്ചയായും ഇത്തവണ കിരീടം നേടാന്‍ സാധിക്കുന്ന ടീം തന്നെയാണ് റോയല്‍സ്.

ശക്തമായ സ്‌ക്വാഡാണ് അവര്‍ക്കുള്ളത്. പക്ഷെ ഇത്തവണ റോയല്‍സിനു കിരീടം നേടണമെങ്കില്‍ ഇംപാക്ട് പ്ലെയര്‍ നിയമം നന്നായി പ്രയോജനപ്പെടുത്തിയേ തീരൂ. അതിനു സാധിക്കുകയാണെങ്കില്‍ റോയല്‍സിനു തീര്‍ച്ചയായും ചാംപ്യന്‍മാരാവാന്‍ സാധിക്കുമെന്നും ചോപ്ര വ്യക്കമാക്കി.

കഴിഞ്ഞ സീസണില്‍ ഇംപാക്ട് പ്ലെയറെ ശരിയായ രീതിയില്‍ രാജസ്ഥാന്‍ റോയല്‍സ് ഉപയോഗിച്ചില്ല. 11 പേരുള്‍പ്പെട്ട ഗെയിമായിരുരുന്നു അവര്‍ കളിച്ചത്. ആറു ബാറ്റര്‍മാരെയും അഞ്ചു ബൗളര്‍മാരെയുമാണ് അവര്‍ പ്രധാനമായും ഉപയോഗിച്ചത്.

റോയല്‍സിനു ആറാമതൊരു ബൗളറോ, ഏഴാമതൊരു ബാറ്ററോ ഇല്ലായിരുന്നുവെന്നും ചോപ്ര ചൂണ്ടിക്കാട്ടി. പുതിയ സീസണില്‍ ബാറ്റിങില്‍ ഇംപാക്ട് പ്ലെയറായി ധ്രുവ് ജുറേലിനെയും ബൗളിങില്‍ പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചഹല്‍ എന്നിവരിലൊരാളെയും ഇംപാക്ട് പ്ലെയറായി റോയല്‍സ് പരീക്ഷിച്ചേക്കും.

Story first published: Tuesday, March 5, 2024, 13:29 [IST]
Other articles published on Mar 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+