For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: എവിടുന്ന് കിട്ടി രാഹുലിന് ധൈര്യം? ഈ റിസ്‌കെടുത്ത ആദ്യ നായകന്‍! എന്തൊരു ക്യാപ്റ്റന്‍സി

ബെംഗളൂരു: ബാറ്റിങില്‍ തികഞ്ഞ പരാജയമായെങ്കിലും മാരക ക്യാപ്റ്റന്‍സിയിലൂടെ കൈയടി നേടിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍. സ്വന്തം കാണികള്‍ക്കു മുന്നില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 28 റണ്‍സിനു തകര്‍ത്തെറിയാന്‍ ലഖ്‌നൗവിനെ സഹായിച്ചത് രാഹുലിന്റെ ബോള്‍ഡായ ചില തീരുമാനങ്ങളായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ മറ്റൊരു ക്യാപ്റ്റനും നടത്തിയിട്ടില്ലാത്ത ഒരു ചൂതാട്ടവും അദ്ദേഹം നടത്തിയെന്നത് ശ്രദ്ധേയമാണ്.

സ്ലോ ഇടംകൈയന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ ആര്‍സിബിയുടെ ഓപ്പണിങ് ജോടികളായ വിരാട് കോലിയും നായകന്‍ ഫാഫ് ഡുപ്ലെസിയും അത്ര മിടുക്കരല്ല. ഇക്കാര്യം അറിയാവുന്നതു കൊണ്ടു തന്നെ തുടക്കത്തില്‍ രണ്ടു എന്‍ഡുകളിലും സ്പിന്നര്‍മാരെ കൊണ്ടുവന്ന് രാഹുല്‍ ഞെട്ടിക്കുകയായിരുന്നു. യുവ സ്പിന്നര്‍ എം സിദ്ധാര്‍ഥ് ആദ്യ ഓവര്‍ ബൗള്‍ ചെയ്തപ്പോള്‍ രണ്ടാമത്തെ ഓവര്‍ ക്രുനാല്‍ പാണ്ഡ്യക്കായിരുന്നു.

KL RAHUL

ഐപിഎല്ലിന്റെ 16 വര്‍ഷത്തെ ചരിത്രമെടുക്കുകയാണെങ്കില്‍ ഇതാദ്യമാണ് ഒരു ടീമിനു വേണ്ടി രണ്ടു ഇടംകൈയന്‍ സ്പിന്നര്‍മാര്‍ ബൗളിങ് ഓപ്പണ്‍ ചെയ്തത്. രാഹുലിന്റെ സര്‍പ്രൈസ് നീക്കം കോലി- ഡുപ്ലെസി ഓപ്പണിങ് ജോടികളെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കുകയും ചെയ്തു. സിദ്ധാര്‍ഥിന്റെ ആദ്യ ഓവറില്‍ വെറും മൂന്നു റണ്‍സ് മാത്രമേ വന്നുള്ളൂ.

ക്രുനാലിന്റെ അടുത്ത ഓവറിലെ രണ്ടാമത്തെ ബോളില്‍ കോലി ബൗണ്ടറിയടിച്ചെങ്കിലും 10 റണ്‍സ് മാത്രമാണ് അക്കൗണ്ടിലേക്കു വന്നത്. സിദ്ധാര്‍ഥിന്റെ അടുത്ത ഓവറില്‍ ഡുപ്ലെസി രണ്ടു ഫോറുകള്‍ പായിച്ചു. ഈ ഓവറില്‍ ആര്‍സിബിക്കു നേടാനായത് 12 റണ്‍സ്. മൂന്നോവര്‍ സ്പിന്നര്‍മാരെക്കൊണ്ട് എറിയിച്ച ശേഷം അടുത്ത ഓവറില്‍ പേസര്‍ നവീനുല്‍ ഹഖിനെ രാഹുല്‍ കൊണ്ടുവന്നു. പക്ഷെ ഇതു പ്രതീക്ഷിച്ച ഫലം ചെയ്തില്ല. ഓവറില്‍ 11 റണ്‍സ് ആര്‍സിബി നേടി.

സിദ്ധാര്‍ഥിനു ഒരോവര്‍ കൂടി നല്‍കാനുള്ള രാഹുലിന്റെ തീരുമാനം ഫലം കണ്ടു. ആദ്യ ബോളില്‍ കോലി ഫോറടിച്ചെങ്കിലും അടുത്ത ബോളില്‍ അദ്ദേഹത്തെ പുറത്താക്കി സിദ്ധാര്‍ഥ് പകരം വീട്ടി. വമ്പന്‍ ഷോട്ടിനു തുനിഞ്ഞ കോലിക്കു ടൈമിങ് പാളുകയായിരുന്നു. ബാക്ക് വേര്‍ഡ് പോയിന്റില്‍ ആകാശത്തേക്കുയര്‍ന്ന ബോള്‍ മുന്‍ ആര്‍സിബി താരം കൂടിയായ ദേവ്ദത്ത് പടിക്കലിന്റെ കൈകളിലേക്കാണ് വന്നത്. അദ്ദേഹം അതു അനായാസം പിടികൂടുകയും ചെയ്തു. സിദ്ധാര്‍ഥിന്റെ കന്നി ഐപിഎല്‍ വിക്കറ്റും കൂടിയായിരുന്നു ഇത്.

LSG

തൊട്ടടുത്ത ഓവറില്‍ നവീനെ പിന്‍വലിച്ച രാഹുല്‍ പകരം പുതിയ പേസ് സെന്‍സേഷനായ മായങ്ക് യാദവിനെ കൊണ്ടുവന്നു. ഇതു അദ്ദേഹത്തിന്റ മറ്റൊരു ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സായിരുന്നു. അതുവരെ സ്ലോ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ച രാഹുല്‍ വളരെ പെട്ടെന്നാണ് 150 കിമിക്കു മുകളില്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള മായങ്കിനെ ആറാം ഓവറില്‍ പരീക്ഷിച്ചത്.

ആദ്യ ബോളില്‍ തന്നെ മായങ്കിനെ നേരിട്ട ശേഷം ഇല്ലാത്ത സിംഗിളിനായി ഓടി ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി റണ്ണൗട്ടായി. ദേവ്ദത്ത് പടിക്കലിന്റെ നേരിട്ടുള്ള ത്രോയിലായിരുന്നു ഇത്. നാലാമത്തെ ബോളില്‍ തന്നെ അപകടകാരിയായ ഗ്ലെന് മാക്‌സ്വെല്ലിനെ മായങ്ക് പൂജ്യത്തിനും പുറത്താക്കി. നിക്കോളസ് പൂരനാണ് ക്യാച്ചെടുത്തത്.

ഓവറിലെ അവസാന ബോളില്‍ കാമറൂന്‍ ഗ്രീനിനെ മായങ്ക് ബൗള്‍ഡാക്കുകയും ചെയ്തതോടെ ആര്‍സിബി മൂന്നു വിക്കറ്റിനു 48 റണ്‍സിലേക്കു വീഴുകയും ചെയ്തു. ഇതോടെയാണ് കളിയില്‍ ആര്‍ബിസി ബാക്ക്ഫൂട്ടിലായത്. തുടര്‍ന്നും ആര്‍സിബിയെ കളിയിലേക്കു തിരിച്ചുവരാനാത്ത വിധം മികച്ച ബൗളിങ് റൊട്ടേഷനുകളിലൂടെ രാഹുല്‍ വിജയമുറപ്പാക്കി.

Story first published: Wednesday, April 3, 2024, 0:27 [IST]
Other articles published on Apr 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+