For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇഷ്ട ഐപിഎല്‍ ടീമേത്? മുംബൈ അല്ല! വെളിപ്പെടുത്തി രചിന്‍ രവീന്ദ്ര

മുംബൈ: ഇത്തവണത്തെ ഏകദിന ലോകകപ്പിലൂടെ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന യുവതാരങ്ങളിലൊരാള്‍ രചിന്‍ രവീന്ദ്രയാണ്. ന്യൂസീലന്‍ഡുകാരനായ രചിന് പ്രായം 23 മാത്രമാണെങ്കിലും അരങ്ങേറ്റ ലോകകപ്പില്‍ത്തന്നെ ഗംഭീര പ്രകടനമാണ് രചിന്‍ കാഴ്ചവെക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെയടക്കം പല പ്രധാന റെക്കോഡുകളും തകര്‍ക്കാന്‍ രചിന് സാധിച്ചിട്ടുണ്ട്. വലിയ ഭാവി കല്‍പ്പിക്കപ്പെടുന്നവനായി ഇതിനോടകം മാറാന്‍ രചിന് സാധിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷത്തെ ഐപിഎല്‍ താരലേലം ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ മിക്ക ടീമുകളും രചിനെ നോട്ടമിടുന്നുണ്ട്. സ്പിന്‍ ബൗളറെന്ന നിലയിലും വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന നിലയിലും ഉപയോഗിക്കാവുന്ന താരമാണ് രചിന്‍. കൂടാതെ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതും രചിന്റെ ഡിമാന്റുയര്‍ത്തുന്നു. ഒട്ടുമിക്ക ടീമുകളും രചിനെ സ്വന്തമാക്കാനുള്ള പദ്ധതി മെനയുമ്പോള്‍ തന്റെ ഇഷ്ട ഐപിഎല്‍ ടീമിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് രചിന്‍.

സ്റ്റാര്‍സ്‌പോര്‍ട്‌സിനോട് സംസാരിക്കവെയാണ് രചിന്‍ തുറന്ന് പറഞ്ഞത്. 'വലിയ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി. എന്റെ ഹൃദയത്തില്‍ സവിശേഷമായ സ്ഥാനമുള്ള ഇടമാണ് ബംഗളൂരു. ഇവിടെ കൂടുതല്‍ ക്രിക്കറ്റ് കളിക്കാമെന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നത്' എന്നാണ് രചിന്‍ പറഞ്ഞത്. ഇത് അദ്ദേഹം ആര്‍സിബിയിലേക്കാണെന്ന സൂചനയായാണ് ആരാധകര്‍ വിലയിരുത്തുന്നത്.

ആര്‍സിബി ആരാധകരെല്ലാം രചിന്റെ വരവിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളാണ് പങ്കുവെക്കുന്നത്. മികച്ച ബാറ്റ്‌സ്മാന്റെ അഭാവം ആര്‍സിബിയിലുണ്ട്. അതുകൊണ്ടുതന്നെ രചിന്റെ വരവ് ആര്‍സിബിക്ക് കരുത്ത് പകരും. രചിനെപ്പോലൊരു മികച്ച സ്പിന്‍ ഓള്‍റൗണ്ടറെ ടീമിന് അത്യാവശ്യമാണ്.

വിരാട് കോലിയോടൊപ്പം രചിന്‍ ബാറ്റുചെയ്യുന്നത് ടീമിന് ഗുണം ചെയ്യുമെന്നുമാണ് ആരാധക പ്രതീക്ഷ. ഇതുവരെ കപ്പിലേക്കെത്താന്‍ സാധിക്കാത്ത ടീമാണ് ആര്‍സിബി. രചിന്‍ വരുന്നത് ആര്‍സിബിയുടെ തലവിധി മാറ്റിമറിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

rachin ravindra

ഇടം കൈയന്‍ താരം മികച്ച സ്പിന്നറാണ്. നാലോവര്‍ പന്തെറിയിക്കാനും സാധിക്കും. അതുകൊണ്ടുതന്നെ രചിനായി വലിയ ഓഫര്‍ പല ടീമുകളും വെച്ചേക്കും. അതുകൊണ്ടുതന്നെ രചിനെ ഒപ്പം കൂട്ടുക ആര്‍സിബിക്ക്‌ എളുപ്പമാവില്ല. ഇത്തവണത്തെ ലോകകപ്പില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 565 റണ്‍സാണ് രചിന്‍ നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യന്‍ വംശജനായ രചിന് വിരാട് കോലി ഇഷ്ട താരങ്ങളിലൊരാളാണ്.

അതുകൊണ്ടുതന്നെ വിരാട് കോലിക്ക് കീഴില്‍ കളിക്കാന്‍ രചിന് താല്‍പര്യമുണ്ടാവുമെന്നുറപ്പ്. രചിന് വളരാന്‍ വലിയ സാഹചര്യം ആര്‍സിബിയില്‍ ലഭിക്കുമെന്നുറപ്പ്. ഫഫ് ഡുപ്ലെസിസ്, വിരാട് കോലി തുടങ്ങിയ സീനിയേഴ്‌സിനൊപ്പം കളിക്കുന്നത് രചിന്റെ കരിയറിലും വലിയ മാറ്റമുണ്ടാക്കും.
മുംബൈ ഇന്ത്യന്‍സിനും രചിനെപ്പോലെയൊരു താരത്തെ ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ വലിയ തുക മുടക്കാന്‍ ഇപ്പോള്‍ മുംബൈയുടെ കീശയില്‍ പണമില്ല. അതുകൊണ്ടുതന്നെ മുംബൈ രചിനെ ഒപ്പം കൂട്ടാന്‍ വലിയ ശ്രമം നടത്തിയേക്കില്ല.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിച്ചപ്പോള്‍ വലിയ ആരാധക പിന്തുണ രചിന് ലഭിച്ചിരുന്നു. അടുത്ത സീസണോടെ പല സീനിയര്‍ താരങ്ങളും ആര്‍സിബി വിട്ടുപോകാന്‍ സാധ്യതയുണ്ട്. ടീമിന്റെ മികച്ച ഭാവി മുന്നില്‍ക്കണ്ട് യുവതാരങ്ങളെ വളര്‍ത്താന്‍ ശ്രമിക്കേണ്ടതായുണ്ട്. ഭാവിയില്‍ ടീമിന് അടിത്തറ പാകാന്‍ ശേഷിയുള്ള താരമാണ് രചിനെന്ന കാര്യം നിസംശയം പറയാം.

രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളിയുമായ സഞ്ജു സാംസണ്‍
സിഎസ്‌കെയിലേക്കെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. എംഎസ് ധോണിക്ക് ശേഷം സിഎസ്‌കെയുടെ വിക്കറ്റ് കാക്കാന്‍ മികച്ചൊരു താരത്തെ ആവശ്യമാണ്. ഈ റോളിലേക്ക് സഞ്ജുവിനെ എത്തിക്കാന്‍ ടീമിന് പദ്ധതിയുണ്ടെന്നാണ് സൂചന. സിഎസ്‌കെയിലേക്കെത്തിയാല്‍ സഞ്ജുവിന്റെ കരിയറിലും അത് വലിയ മാറ്റമുണ്ടാക്കുമെന്നുറപ്പ്. നിലവില്‍ ഇന്ത്യന്‍ ടീമിലെ സജീവ താരമാകാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല.

Story first published: Friday, November 10, 2023, 13:53 [IST]
Other articles published on Nov 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+